NEWSWorld

ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ കസേരയില്ല, തൊട്ടുകൂടായ്മയും നേരിടേണ്ടി വരുന്നു

 രാജ്യം 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറപ്പൊലിമയിലാണ്.  സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയുമൊക്കെയാണ് ഈ ദിനങ്ങളിലെ മുദ്രാവാക്യങ്ങൾ. പക്ഷേ ഇതൊന്നും കേട്ടറിവു പോലുമില്ലാത്ത ജനകോടികൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ ഇരിക്കാന്‍ കസേരകള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഒരു സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് കസേരയില്ലാത്തത്. തമിഴ്‌നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് ആണ് സര്‍വേ നടത്തിയത്.

Signature-ad

സംസ്ഥാനത്തെ 24 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ പല ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ പോലും അനുമതിയില്ലെന്നും കണ്ടെത്തി. ചിലയിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു തദ്ദേശ സ്ഥാപന ഓഫീസില്‍ കയറാന്‍ പോലും അനുമതി നല്‍കുന്നില്ല. ചില പഞ്ചായത്തുകളില്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും അനുമതി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലും തൊട്ടുകൂടായ്മ നിലവിലുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: