കാബൂള്‍: താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനിയെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനവുമായി ഇസ്ലാമിക് സ്‌റ്റേറ്റ്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെതിരായ ഐ.എസിന്‍െ്‌റ തുറന്ന യുദ്ധപ്രഖ്യാപനമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇമതാടെ രാജ്യം വീണ്ടും ഭ്യന്തര യുദ്ധത്തിലേക്ക് എന്ന ആശങ്ക ശക്തമായി. കഴിഞ്ഞ മാസം ചാവേര്‍ ബോംബാക്രമണത്തിലായിരുന്നു റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാനാണ് ഐ.എസ്. ഒരുങ്ങുന്നത്. ഐ.സിന്‍െ്‌റ അഫ്ഗാന്‍ ഘടകമായ ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) മാധ്യമ വിഭാഗം അല്‍ അസൈം ഫൗണ്ടേഷനാണ് വീഡിയോ പുറത്തുവിടുമെന്നു അറിയിച്ചത്.
അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതു മുതല്‍ ഐ.സുമായി ശീത സമരം നിലനില്‍ക്കുകയാണ്. യു.എസ്. നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിന്‍മാറിയതിനു പിന്നാലെയാണ് 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍െ്‌റ നിയന്ത്രണം താലിബാന്‍ കൈയടക്കിയത്.
ഐ.എസ്. വിരുദ്ധ നിലപാടുകളുടെ പേരില്‍ സംഘടനയുടെ കണ്ണിലെ കരടായിരുന്നു മതപണ്ഡിതന്‍കൂടിയായ റഹീമുല്ല. 2020 ല്‍ പാകിസ്ഥാനില്‍ വെച്ചുണ്ടായതടക്കം ഇദ്ദേഹത്തിനെതിരെ രണ്ടു വധശ്രമങ്ങളും നടന്നിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11 നായിരുന്നു റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയിലായിരുന്നു സംഭവം. പിന്നാലെ തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തി.
പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുകൂലമായി സംസാരിച്ചിരുന്നയാളായിരുന്നു റഹീമുല്ല. വിദ്യാഭ്യാസത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ചുകൊണ്ട് ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു. ”സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കരുതെന്ന് പറയാന്‍ ശരീഅത്ത് നിയമത്തില്‍ ഒരു ന്യായീകരണവുമില്ല” എന്നായിരുന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.