NEWSWorld

ബ്രസീല്‍ വീണ്ടും ഇടത്തേയ്ക്ക്; മുന്‍ പ്രസിഡന്റ ലുലയക്ക് അട്ടിമറി ജയം

ബ്രസീലിയ: മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡ സില്‍വ വീണ്ടും ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജൈര്‍ ബോല്‍സനാരോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അട്ടിമറി വിജയം നേടിയത്.

ലുലയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോയ്ക്ക് 49.1 ശതമാനം വോട്ടുകളുമാണ് ലഭിച്ചതെന്ന് ബ്രസീലിലെ സുപ്രീം ഇലക്ട്രല്‍ കോര്‍ട്ട് വ്യക്തമാക്കി.
മൂന്നാം തവണയാണ് ലുല പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2003 ലും 2010 ലുമായിരുന്നു മുന്‍പ് അദ്ദേഹം അധികാരത്തിലെത്തിയത്.

Signature-ad

എന്നാല്‍, മത്സരിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാല്‍ അഴിമതിക്കേിസല്‍ ജയിലിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നത്. 580 ദിവസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. ശിക്ഷാവിധി റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് തിരിച്ചെത്തിയത്.

 

 

Back to top button
error: