World

    • ലോകകപ്പ് തോല്‍വി: ബെല്‍ജിയത്തില്‍ കലാപം; വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി

      ബ്രസല്‍സ്: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ മൊറോക്കോ അട്ടിമറി ജയം നേടിയതോടെ, ബെല്‍ജിയത്തില്‍ കലാപം. ബെല്‍ജിയത്തിലെ നിരവധി നഗരങ്ങളിലാണ് പ്രതിഷേധം അലയടിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോട്ടര്‍ഡാമില്‍ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്രസല്‍സ് മേയര്‍ അറിയിച്ചു. സബ് വേ, ട്രാം സര്‍വീസുകള്‍ തടസ്സപ്പെട്ടു. ലോകകപ്പ് മത്സരത്തില്‍ ബെല്‍ജിയത്തെ മറുപടില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോ തകര്‍ത്തെറിഞ്ഞത്. 72 മിനിറ്റുകള്‍ ഗോളില്ലാതെ കടന്നുപോയ മത്സരത്തില്‍ 73-ാം മിനിറ്റില്‍ ആദ്യം ഗോളും ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം പെട്ടിയില്‍ അവസാന ആണിയും അടിച്ച് മൊറോക്കോ ബെല്‍ജിയത്തെ അടിമുടി വെട്ടിലാക്കി.  

      Read More »
    • ജിദ്ദ മഴക്കെടുതിയില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

      ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. മഴക്കെടുതിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഡാറ്റ ശേഖരിക്കാന്‍ ഇലക്ട്രോണിക് രീതിയിലാണ് സ്വീകരിക്കുക. നാശനഷ്ട വിലയിരുത്തല്‍ കമ്മറ്റിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്നു. കമ്മറ്റിക്ക് മുമ്പില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് നാശനഷ്ട വിലയിരുത്തല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക. ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്നാണ് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ…

      Read More »
    • സൗദിയില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

      റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തബൂക്കിലെ അല്‍വജഹ്, ദബാ, ഹഖല്‍, നിയോം, ശര്‍മാ, ഉംലുജ്, തൈമാ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങള്‍, ഹായില്‍, മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജമൂം, അല്‍കാമില്‍, ഖുലൈല്, അല്ലൈത്ത് എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഖുന്‍ഫുദ, അര്‍ദിയാത്ത്, അസീര്‍, ജിസാന്‍, അല്‍ബാഹ, റിയാദിലെ അഫീഫ്, ദവാദ്മി, മജ്മ, സുല്‍ഫി, അല്‍ഗാത്ത് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. അതേസമയം ജിദ്ദയില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. മഴക്കെടുതിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഡാറ്റ ശേഖരിക്കാന്‍ ഇലക്ട്രോണിക് രീതിയിലാണ് സ്വീകരിക്കുക. നാശനഷ്ട വിലയിരുത്തല്‍ കമ്മറ്റിയില്‍ വിവിധ…

      Read More »
    • സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിച്ച് വലിച്ചിഴച്ചു, ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം

      സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് ട്രക്ക് ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം. ഹരിയാന കര്‍ണാല്‍ സ്വദേശി കാര്‍ത്തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക് കാര്‍ത്തിക്കിനെ അല്‍പദൂരം സൈക്കിളില്‍ വലിച്ചിഴച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കാര്‍തിക് സൈനി കാനഡയിലെത്തിയത് 2021 ആഗസ്റ്റിലാണ്. കാനഡയിലെ ഷെറിഡന്‍ കോളജ് വിദ്യാര്‍ഥിയാണ്. മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

      Read More »
    • ലോകകപ്പ് ഫുട്ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി; കാരണം വ്യക്തമല്ല

      ദോഹ: സൗദി അറേബ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ചു. വ്യക്തമായ കാരണം പറയാതെയാണിത്. സംപ്രേഷണം നടത്തുന്ന ‘ടോഡ് ടി.വി.’ ഖത്തര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ബിഇന്‍ മീഡിയ ഗ്രൂപ്പി’ന്റേതാണ്. മുമ്പ് വര്‍ഷങ്ങളോളം ഈ ചാനലിന്റെ സംപ്രേഷണം സൗദി നിരോധിച്ചിരുന്നു. 2021 ഒക്ടോബറിലാണ് പുനരാരംഭിച്ചത്. നവംബര്‍ 20-ന് ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു. 24 രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ് ബിഇന്‍. സൗദിയുടേതുള്‍പ്പെടെ ലോകകപ്പിലെ 22 മത്സരങ്ങള്‍ സൗദിയില്‍ ബിഇന്‍ സൗജന്യമായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഖത്തര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നേരത്തേ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടോഡ് ടി.വി.യുടെ സംപ്രേഷണം സൗദി നിരോധിച്ചത്.  

      Read More »
    • കോവിഡ് നിയന്ത്രണത്തില്‍ വലഞ്ഞ് ജനം; കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ പ്രതിഷേധം

      ബീജിങ്: കോവിഡ് പിടിമുറുക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈനയില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഷാങ്ഹായിയില്‍ സര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഷാങ്ഹായി നഗരത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 10പേര്‍ മരിക്കുകയും 9പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കു, ഷി ജിന്‍പിങിനെ പുറത്താക്കു” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ നിറഞ്ഞതെന്ന് ഡിഡബ്ല്യു ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ വില്ല്യം യാങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചു. പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകാന്‍ സാധ്യമല്ലെന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചതായി യാങ് പറഞ്ഞു. ലോക്ക്ഡൗണ്‍ എത്രയും വേഗം പിന്‍വലിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. ചില സ്ഥലങ്ങളില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും യാങ് ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനം വീണ്ടും സംഭവിച്ചതിന് പിന്നാലെ, കര്‍ശന നിയന്ത്രണങ്ങളാണ് ചൈനയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍,…

      Read More »
    • ബ്രിട്ടനിൽ നഴ്സുമാർ പണിമുടക്കിലേക്ക്, ഒപ്പം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്

         ബ്രിട്ടനിൽ സർക്കാർ സർവീസിലുള്ള നഴ്സുമാർ വേതന വർധന ആവശ്യപ്പെട്ട് ഡിസംബർ 15 നും 20 നും പണിമുടക്കു നടത്തുന്നു. ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്സുമാരുടെ സംഘടന പണിമുടക്കിൽ ഏർപ്പെടുന്നത്. സർക്കാരുമായി പലവട്ടം ചർച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവിൽ നഴ്സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ വ്യക്തമാക്കിയത്. നഴ്സുമാരുടെ സമരം ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനു കടുത്ത വെല്ലുവിളി ഉയർത്തുന്നതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.കെയിൽ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കങ്ങളും പ്രധാനമന്ത്രി ആരംഭിച്ചതായി റിപ്പോർട്ടുകൾ. സമീപകാലത്തായി യു.കെയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ വംശജനായ ഋഷി ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായപ്പോള്‍ അഭിമാനപുളകിതരായ ഇന്ത്യന്‍ യുവാക്കള്‍ക്ക് പുതിയ തീരുമാനങ്ങള്‍ തിരിച്ചടിയാകും. നിലവാരം കുറഞ്ഞ കോഴ്സുകളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സുനക്കിന്‍റെ ഓഫീസ് അറിയിച്ചു. പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് വിസ…

      Read More »
    • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ കട്ടിലില്‍ അര്‍ദ്ധനഗ്‌നയായി കിടന്ന് പുകവലി; വനിതാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

      ബൊഗോട്ട: ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ദ്ധനഗ്‌നയായി കട്ടിലില്‍ കിടന്ന് സിഗരറ്റ് വലിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊളംബിയയിലാണ് സംഭവം. സൂം കോളിലൂടെയുള്ള ഓണ്‍ലൈന്‍ വിചാരണയ്ക്കിടെയാണ് വിവിയന്‍ പോളോണിയ (34) എന്ന ജഡ്ജി കോടതി മര്യാദ ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തിയത്. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ കാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. ജഡ്ജി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് സമിതി കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍നടപടിയുടെ ഭാഗമായി അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. അതേസമയം, താന്‍ അര്‍ദ്ധ നഗ്‌നയായിരുന്നുവെന്ന ആരോപണം ജഡ്ജി നിഷേധിച്ചു. മാനസിക പിരിമുറുക്കം കാരണം താന്‍ കിടക്കുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. ക്യുക്യൂട്ട കോടതി ജഡ്ജിയായ ഇവര്‍ക്കതിരേ മുന്‍പും മോശം വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.    

      Read More »
    • കടൽത്തീരത്ത്‌ നഗ്നരായി 2500 പേർ ഒത്തുകൂടി, ഈ കൂടിച്ചേരലിന് മഹത്തായൊരു ലക്ഷ്യമുണ്ടായിരുന്നു: എന്താണത് …?

      ‘നഗ്നരായി 2500 പേർ കടൽത്തീരത്ത്‌ ഒത്തുകൂടി’ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം ഉണ്ടാകും. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് സ്ത്രീകളും പുരുഷന്‍മാരുമായി ആയിരങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ കാമറയ്ക്ക് മുന്നിലാണ് 2500 പേർ നഗ്നരായിനിന്നത്. എന്നാൽ ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതെന്തായിരിക്കും എന്നാവാം ഓരോരുത്തരും ചിന്തിക്കുന്നത്. എങ്കിൽകാര്യം അറിയുമ്പോൾ കൗതുകത്തിനു പകരം അത്ഭുതമായിരിക്കും തോന്നുക. സ്‌കിൻ ക്യാൻസർ മൂലം ഓസ്‌ട്രേലിയയിൽ ഓരോ വർഷവും മരിക്കുന്നത് 2500ലധികം പേരാണ്. വർഷംതോറും കാൻസർ രോഗികളുടെ എണ്ണം ഓസ്‌ട്രേലിയയിൽ കൂടിവരുന്നു. സ്കിൻ കാൻസറിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു നഗ്നരായി 2500 പേര്‍ സിഡ്‌നിയിലെ കടപ്പുറത്ത്‌ ഒത്തുചേർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സ്കിൻ ക്യാൻസർ രോഗികൾക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സൂര്യകിരണങ്ങളിൽ നിന്നുള്ള റേഡിയേഷനാണ് സ്കിൻക്യാൻസറിന് കരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ. ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി ചെക്ക് ചാമ്പ്യന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ…

      Read More »
    • ശമ്പള വര്‍ധനയ്ക്കായി ബ്രിട്ടനില്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

      ലണ്ടന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് ഡിസംബര്‍ 15 നും 20 നും പണിമുടക്കും.ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമാണു നഴ്‌സുമാരുടെ സംഘടന പണിമുടക്കിലേക്കു നീങ്ങുന്നത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ച നടന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണിത്. കടുത്ത സാമ്പത്തികപ്രതിസന്ധിക്കു നടുവില്‍ നഴ്‌സുമാരുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്നാണു ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയത്. ജീവിതച്ചെലവുകള്‍ നിയന്ത്രണാതീതമായി ഉയര്‍ത്തി 4 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പമാണ് (11.1%) ബ്രിട്ടന്‍ നേരിടുന്നത്. ഇതിനിടെ നഴ്‌സുമാരുടെ സമരം കൂടിയാകുമ്പോള്‍ പ്രധാനമന്ത്രി ഋഷി സുനകിനു വെല്ലുവിളിയേറും. അതിനിടെ, ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് നടപടി ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതു പരിഗണനയിലാണ്. നിലവാരം കുറഞ്ഞ ബിരുദ കോഴ്‌സുകള്‍ക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്കാണു നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. യു.കെയിലേക്കുള്ള കുടിയേറ്റം ഈ വര്‍ഷം 5 ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണു നടപടിയെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.  

      Read More »
    Back to top button
    error: