World
-
കാല്‍ച്ചുവട്ടിലെ മണ്ണിളകുന്നു? ഹിജാബ് നയത്തില്‍ പുനരാലോചനയ്ക്ക് ഒരുങ്ങി ഇറാന്‍
ടെഹ്‌റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചനനടത്തുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊന്തസെറി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് സംസ്‌കാരിക കമ്മിഷനുമായി വിദഗ്ധ സമിതി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്സ അമീനിയെന്ന 22 വയസുകാരിയെ സദാചാര പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മുടിമുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും പെണ്‍കുട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് ആളിപ്പടരുകയായിരുന്നു. തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുള്ള റുഹോല ഖൊമേനിയുടെ തറവാട് വീട് തീയിട്ടിരുന്നു. ലോകകപ്പ് ഫുട്ബോളില്‍ ഇറാന്‍ ടീം തോറ്റതിന് പിന്നാലെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും വെടിവെപ്പുണ്ടാവുകയും ചെയ്തു. ഇതുവരെ 200പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.…
Read More » -
കുവൈറ്റില്‍ വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്, 11 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 636 വിവാഹമോചന കേസുകള്‍
കുവൈറ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. അല്‍ റായ് ദിനപത്രം പറയുന്നതനുസരിച്ച്, കഴിഞ്ഞ 11 മാസത്തിനിടെ കുവൈറ്റില്‍ 636 വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം വിവാഹ സൂചികയില്‍ ഇതേ കാലയളവില്‍ 3,226 കേസുകള്‍ ഗണ്യമായി കുറഞ്ഞു. വര്‍ധിച്ചുവരുന്ന വിവാഹമോചനക്കേസുകളിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, അഭിപ്രായവ്യത്യാസങ്ങള്‍, പൊരുത്തക്കേടുകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാണ് വിവാഹ മോചനങ്ങള്‍ക്ക് പിന്നിലെ കാരണമെന്നാണ് സൂചനകള്‍ അതേസമയം, കഴിഞ്ഞ 11 മാസത്തിനിടെ 488 കുവൈറ്റ് വനിതകള്‍ കുവൈറ്റികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ചതായി ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 407 സ്ത്രീകൾ ഏഷ്യക്കാരെയും അറബികളെയും വിവാഹം കഴിച്ചു.
Read More » -
51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട്; 1000 ദിര്‍ഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാവും. ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ ഓര്‍മയാണ്.…
Read More » -
ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിര്‍ഹമിന്റെ പുതിയ കറന്‍സിനോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
അബൂദബി: 51-ാം ദേശീയ ദിനാഘോഷ വേളയില്‍ 1000 ദിര്‍ഹത്തിൻ്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും കൂടി ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് ഇന്ന് (വെള്ളി) പുറത്തിറക്കിയ പുതിയ നോട്ടിലുള്ളത്. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഇപ്പോഴുള്ള ആയിരം ദിര്‍ഹം നോട്ടുകള്‍ തുടര്‍ന്നും പ്രാബല്യത്തിലുണ്ടാവും. പുനരുപയോഗിക്കാവുന്ന പോളിമര്‍ മെറ്റീരിയലുകൊണ്ടാണ് നോട്ട് നിര്‍മിച്ചിരിക്കുന്നത്. ഇത് പേപ്പറിനേക്കാള്‍ ഈട് നില്‍ക്കുമെന്നും അതുകൊണ്ട് കൂടുതല്‍ കാലം നോട്ടുകള്‍ ഉപയോഗിക്കാമെന്നും യുഎഇ കേന്ദ്ര ബാങ്ക് പറയുന്നു. യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബൂദബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്ട്രത്തെ പ്രാപ്തമാക്കിയ ശൈഖ്…
Read More » -
ഇറാന്റെ തോല്‍വി ആഘോഷിക്കുന്നതിനിടെ സാമൂഹികപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ടെഹ്റാന്‍: ലോകകപ്പ് ഫുട്‌ബോളില്‍നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷപരിപാടിയ്ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. ഇറാനിലെ ബന്ദര്‍ അന്‍സാലിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സാമൂഹ്യപ്രവര്‍ത്തകനായ മെഹ്റാന്‍ സമക്കാണ് പോലീസിന്റെ വെടിയേറ്റു മരിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഇറാന്റെ തോല്‍വി ആഘോഷിച്ചത്. ഇതിനിടെ കാറിന്റെ ഹോണ്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് മെഹ്റാന്‍ ആഘോഷത്തില്‍ പങ്കാളിയായി. ഇതേത്തുടര്‍ന്നാണ് മെഹ്റാനെ പോലീസ് വെടിവെച്ചുകൊന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. തലയില്‍ വെടികൊണ്ട മെഹ്റാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഖത്തര്‍ ലോകകപ്പില്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഇറാനിയന്‍ ആരാധകര്‍ വിമുഖത കാണിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ ഇറാന്‍ ഫുട്ബോള്‍ ടീം പ്രതിഷേധത്തിന്റെ ഭാഗമായി മത്സരത്തിനിടെ ദേശീയഗാനം ആലപിച്ചിരുന്നില്ല. എന്നാല്‍ വെയ്ല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ ഇറാന്‍ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചു. ഇതാണ് ഇറാന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഫുട്ബോള്‍ ടീം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. നിര്‍ണായകമായ മൂന്നാം…
Read More » -
ഐ.എസ് തലവന്‍ അബുഹസന്‍ അല്‍ ഹാഷിമി കൊല്ലപ്പെട്ടു; അല്‍ ഹുസൈന്‍ ഹുസൈനി പുതിയ നേതാവ്
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസ്‌ഐഎസ് വക്താവ് അബു ഉമര്‍ അല്‍ മുഹജിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. എന്നാല്‍, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും സന്ദേശത്തില്‍ പറയുന്നു. അബു അല്‍ ഹുസൈന്‍ ഹുസൈനി അല്‍ ഖുറേഷിയാണ് പുതിയ നേതാവ്. 2014 ലാണ് ഇറാഖിലും സിറിയയിലും ഐ.എസ് ശക്തിപ്രാപിച്ചത്. ഇരു രാജ്യങ്ങളിലെയും വലിയ ഭൂപ്രദേശങ്ങള്‍ കൈയടിക്കിയ സംഘടന എണ്ണ വില്‍പ്പനയിലൂടെ വന്‍തോതില്‍ ഫണ്ടും സ്വരൂപിച്ചിരുന്നു. 2017 ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ഐ.എസിനെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. വലിയ രീതിയില്‍ ശക്തി ക്ഷയിച്ചെങ്കിലും ഐ.എസ് ഭീകരാക്രമണങ്ങളുമായി സജീവമാണ്. ഈ വര്‍ഷം ആദ്യം യു.എസ് വടക്കന്‍ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ മുന്‍…
Read More » -
ലോകകപ്പില്‍നിന്ന് ഇറാന്‍ പുറത്ത്; പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും നാട്ടില്‍ ആഘോഷം!
ടെഹ്റാന്‍: ഖത്തര്‍ ലോകകപ്പില്‍ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയോട് തോറ്റ് സ്വന്തം രാജ്യം പുറത്തായത് ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരേ നടന്ന ഓപ്പണിങ് മാച്ചില്‍ ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനമാലപിക്കാതെ സര്‍ക്കാരിനെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. എങ്കിലും ടീം സര്‍ക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതല്‍ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്. വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയും ഇറാന്‍ ജനത ടീമിന്റെ തോല്‍വി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ 22 വയസുകാരിയായ മഹ്‌സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിലില്‍ മരിച്ചതോടെയാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന്…
Read More » -
ചൈനയില്‍നിന്നു ‘മുങ്ങിയ’ ജാക് മാ ജപ്പാനില്‍ ‘പൊങ്ങി’
ടോക്കിയോ: ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020 ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യു.എസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്‌സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായിയായ മായെ, സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികള്‍ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
Read More » -
ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു
ബെയ്ജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന്‍ ചൈനയുടെ ഭരണനേതൃത്വത്തില്‍ എത്തിയത്. 1989ല്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത് രാജ്യാന്തര തലത്തില്‍ ചൈന വന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇത് ആഭ്യന്തരമായ ഭിന്നപ്പിനു വഴിവച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തില്‍ മധ്യസ്ഥന്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും ജിയാങ് സെമിന്റെ ഉയര്‍ച്ച. ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ജിയാങ് സെമിന്‍ പത്തു വര്‍ഷം രാജ്യത്തെ നയിച്ചു. 1997ല്‍ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
Read More » -
ചൈനയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തിനടുത്ത്, കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടി ജനം; പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവില്‍
ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 42,000 കടന്നു. ഇതില്‍ 38082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതില്‍ ചൈനയില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഉയരാത്തതിന്റെ ആശ്വാസവും ജനങ്ങൾക്കുണ്ട്. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടിയ ചൈനീസ് ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറി. സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും, ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ഷാങ്ഹായിയിൽ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബെയ്ജിങ്ങിലേക്കും വ്യാപിച്ചു. പ്രസിദ്ധമായ നാൻജിങ്, സിംഗ്വാ സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധവും ശക്തമായി. തുടർന്ന് ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തെയാക്കി വിദ്യാർഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി. ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ്…
Read More »