NEWSWorld

സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് ഇടിച്ച് വലിച്ചിഴച്ചു, ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം

സൈക്കിളില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ് ട്രക്ക് ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിക്ക് കാനഡയില്‍ ദാരുണാന്ത്യം. ഹരിയാന കര്‍ണാല്‍ സ്വദേശി കാര്‍ത്തിക് സൈനി (20) ആണ് മരിച്ചത്. ഇടിച്ചതിനു ശേഷം ട്രക് കാര്‍ത്തിക്കിനെ അല്‍പദൂരം സൈക്കിളില്‍ വലിച്ചിഴച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കാര്‍തിക് സൈനി കാനഡയിലെത്തിയത് 2021 ആഗസ്റ്റിലാണ്. കാനഡയിലെ ഷെറിഡന്‍ കോളജ് വിദ്യാര്‍ഥിയാണ്. മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: