ബൊഗോട്ട: ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ദ്ധനഗ്‌നയായി കട്ടിലില്‍ കിടന്ന് സിഗരറ്റ് വലിച്ച ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. കൊളംബിയയിലാണ് സംഭവം. സൂം കോളിലൂടെയുള്ള ഓണ്‍ലൈന്‍ വിചാരണയ്ക്കിടെയാണ് വിവിയന്‍ പോളോണിയ (34) എന്ന ജഡ്ജി കോടതി മര്യാദ ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തിയത്. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ കാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. ജഡ്ജി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് സമിതി കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തുടര്‍നടപടിയുടെ ഭാഗമായി അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. അതേസമയം, താന്‍ അര്‍ദ്ധ നഗ്‌നയായിരുന്നുവെന്ന ആരോപണം ജഡ്ജി നിഷേധിച്ചു. മാനസിക പിരിമുറുക്കം കാരണം താന്‍ കിടക്കുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. ക്യുക്യൂട്ട കോടതി ജഡ്ജിയായ ഇവര്‍ക്കതിരേ മുന്‍പും മോശം വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.