World

    • ഡോക്ടര്‍മാരുടെ പിഴവുമൂലം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവം: 48 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

      മനാമ: ബഹ്റൈനില്‍ ഡോക്ടര്‍മാരുടെ പിഴവ് കാരണം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ 22,000 ദിനാര്‍ (48 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. പിഴവ് വരുത്തിയ രണ്ട് ഡോക്ടര്‍മാരും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഈ തുക, മരിച്ച കുട്ടികളുടെ അച്ഛനും അമ്മയ്‍ക്കും നല്‍കണമെന്നാണ് ഹൈ സിവില്‍ കോടതി വിധിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ 16ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ച് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികളായ സഹ്റയും ഫാത്തിമയും പ്രസവം കഴിഞ്ഞ് അധികം വൈകാതെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടികളുടെ പിതാവായ ബഹ്റൈന്‍ പൗരന്‍ ഖാസിം അല്‍ ബിലാദി അതേ ദിവസം തന്നെ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കുട്ടികള്‍ കരയുകയായിരുന്നു. ഇതോടെ അദ്ദേഹം കുട്ടികളെയുമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് കുതിച്ചു. അവിടെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഒന്‍പത് ദിവസത്തിന് ശേഷം ഒക്ടോബര്‍ 25ന് രണ്ട് പേരും മരണപ്പെടുകയായിരുന്നു.…

      Read More »
    • ഇവർ ഇരട്ടകൾ, പക്ഷേ ജനച്ചത് രണ്ട് വർഷത്തിൽ! അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ജനനമാണ് ഇവരുടെത്

      ഇരട്ടക്കുട്ടികളോട് എല്ലാവർക്കും ഒരു പ്രത്യേക സ്‌നേഹം ആയിരിക്കും. അമ്മയുടെ വയറ്റിൽ നിന്നും ഒരേ ദിവസം ഒരുമിച്ചു പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങളെയാണ് ഇരട്ട കുട്ടികൾ എന്ന് നമ്മൾ പൊതുവിൽ പറയുന്നത്. പലപ്പോഴും ഇവരുടെ ജനനസമയങ്ങൾ തമ്മിൽ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ കാണുകയുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം ടെക്‌സസിൽ നിന്നുള്ള ദമ്പതികൾ പങ്കുവെച്ചത് മറ്റൊരു കഥയാണ്. അവരുടെ ഒരു കുഞ്ഞു ജനിച്ചത് 2022 -ലും അടുത്ത കുഞ്ഞ് ജനിച്ചത് 2023 -ലും ആണ്. രസകരമായ ആ കഥ ഇങ്ങനെയാണ്. 2022 ഡിസംബർ 31 -ന് അർദ്ധരാത്രി അടുപ്പിച്ചാണ് കാലി ജോ സ്‌കോട്ട് എന്ന സ്‌കോട്ട്‌ലാൻഡ് സ്വദേശിയായ യുവതിയെ അവളുടെ രക്തസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ, സിസേറിയൻ നടത്തി എത്രയും വേഗം കുഞ്ഞുങ്ങളെ പുറത്ത് എടുക്കാൻ തീരുമാനിച്ചു. 2023 ജനുവരി 11 -നായിരുന്നു മുൻപ് ഓപ്പറേഷൻ തീരുമാനിച്ചിരുന്ന തീയതി . എന്നാൽ അത്രയും ദിവസം കാത്തിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും അപകടം…

      Read More »
    • വില്യം കോളറിന് പിടിച്ച് നിലത്തേയ്ക്ക് തള്ളി; വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്‍

      ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഹാരി. വില്യം ശാരീരികമായി കൈയേറ്റം ചെയ്തുവെന്നാണ് ഹാരി വെളിപ്പെടുത്തിയത്. ജനുവരി പത്തിന് പുറത്തിറങ്ങുന്ന ‘സ്പേര്‍’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് രാജകുമാരന്റെ തുറന്നുപറച്ചില്‍. 2019 ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് ഹാരി തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഹാരിയുടെ ഭാര്യ മേഗന്‍ മര്‍ലുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. വില്യം, മേഗനെതിരേ അധിക്ഷേപിക്കുന്ന തരത്തിലെ ചില പദങ്ങള്‍ ഉപയോഗിച്ചത് ഹാരിയെ ചൊടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെ വില്യം തന്നെ കോളറില്‍ പിടിച്ചുവലിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടുവെന്നാണ് ഹാരി തന്റെ ആത്മകഥയില്‍ പറയുന്നത്. നായയ്ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിന് മേലാണ് ചെന്നുവീണത്. പാത്രം തകര്‍ന്ന് തന്റെ പുറകില്‍ തുളച്ചുകയറി. സാരമായി മുറിവ് പറ്റി. തുടര്‍ന്ന് പുറത്തുകടക്കാന്‍ താന്‍ വില്യമിനോട് ആവശ്യപ്പെട്ടതായും ഹാരി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സഹോദരന്‍ തന്നോട് ക്ഷമ ചോദിച്ചതായും ഹാരി വെളിപ്പെടുത്തി. ഇവരുടെ പിതാവ് ചാള്‍സ് മൂന്നാമന്‍െ്‌റ…

      Read More »
    • സിനിമാ നടിമാരെ ഹണി ട്രാപ്പിനായി പാക്ക് സൈന്യം ഉപയോഗിക്കുന്നു എന്ന് റിട്ടയേർഡ് മേജറുടെ വെളിപ്പെടുത്തൽ, അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയയായ നടിമാർ

          പാക്കിസ്ഥാനിലെ  സൈനിക നേതൃത്വം രാഷ്ട്രീയക്കാരെ കുടുക്കാനായി ചില നടിമാരെ പെൺകെണിക്ക്  ഉപയോഗിക്കുന്നതായി വിരമിച്ച പാക് സൈനിക ഓഫീസര്‍ മേജര്‍ ആദില്‍ രാജയുടെ വെളിപ്പെടുത്തല്‍. ‘സോള്‍ജിയര്‍ സ്പീക്ക്സ്’ എന്ന പേരിലുള്ള സ്വന്തം യൂ ട്യൂബ് പേജിലൂടെയാണ് മേജര്‍ ആദില്‍ രാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹണി ട്രാപ്പിനായി സൈന്യം ഉപയോഗിച്ച നടിമാരുടെ പേരുകള്‍ ചില സൂചനകളിലൂടെ ഇദ്ദേഹം പുറത്ത് വിടുകയും ചെയ്തു. ഈ സൂചനയില്‍ ഉള്‍പ്പെട്ട പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മേജര്‍ രാജ ഉന്നയിക്കുന്നതെന്ന് സജല്‍ അലി പ്രതികരിച്ചു. ‘നമ്മുടെ രാജ്യം ധാര്‍മ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്.’ ഇങ്ങനെയായിരുന്നു നടിയുടെ പ്രതികരണം. ‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച താരമാണ് സാജൽ അലി. ആദിൽ രാജയ്ക്കെതിരെ പരാതി നൽകുമെന്ന് കുബ്ര…

      Read More »
    • അങ്ങനെ ഒരുത്തനും കമ്പനി ചെലവിൽ കാര്യം സാധിക്കേണ്ട, ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറും ചുരുക്കി! ട്വിറ്ററിലെ ഗതികേട് പറഞ്ഞ് ജീവനക്കാർ

      സിയാറ്റില്‍: ചുരുക്കി ചുരുക്കി ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ വരെ മസ്ക് ചിലവ് ചുരുക്കിയിരിക്കുകയാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്‌ലറ്റുകളിൽ വേണ്ടത്ര ടോയ്‌ലറ്റ് പേപ്പർ ഇല്ലെന്ന സംഭവം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ജീവനക്കാർ റിപ്പോർട്ട് ചെയ്തത്. ജോലി ചെയ്യുന്നതിന് കൂലി കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനാണ് ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതും. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്ട്വിറ്ററിന്റെ ഓഫീസിൽ കാവൽ, സുരക്ഷാ സേവനങ്ങൾ എന്നിവ നിലവിലില്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളുമില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കം ചെയ്യാൻ ആളില്ലാത്ത് സ്ഥിതിയാണുള്ളത്. ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയും വാടക നൽകിയിട്ടില്ല. 136,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന് വാടകയായി നൽകേണ്ടത്.…

      Read More »
    • ഒരു മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്ക് മറ്റൊരു മാർപാപ്പ നേതൃത്വം നൽകുന്ന അപൂർവ സന്ദർഭം; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ തുടങ്ങും

      വത്തിക്കാന്‍ സിറ്റി: അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്തരിച്ച മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ബനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം, ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ കബറടക്കവും പുതിയ ചരിത്രമാകും. ആധുനിക കാലത്തൊന്നും കത്തോലിക്കാ സഭയില്‍ മാര്‍പാപ്പമാര്‍ സ്‌ഥാനത്യാഗം ചെയ്‌തിട്ടില്ല. അവസാനമായി മാര്‍പാപ്പ സ്‌ഥാനത്യാഗം ചെയ്‌തത്‌ 600 വര്‍ഷം മുമ്പാണ്‌. ഈ സാഹചര്യത്തിലാണു ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങ്‌ ശ്രദ്ധേയമാകുക. ഒരു മാര്‍പാപ്പയ്‌ക്ക്‌ മറ്റൊരു മാര്‍പാപ്പ വിടയേകുന്നത്‌ അപൂര്‍വമാണ്‌. ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ…

      Read More »
    • മെക്സിക്കൻ ജയിലിൽ മാഫിയാ സംഘത്തിന്റെ ആക്രമണം; വെടിവയ്പ്പിൽ 14 മരണം, സംഘർഷത്തിന്റെ മറവിൽ 24 തടവുകാർ ജയിൽചാടി

      മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സ്യൂഡാസ്‌വാറസിലെ ജയിലിൽ സംഘർഷം. വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. 24-ഓളം തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. തോക്കുമായി ജയിലിനുള്ളില്‍ കടന്നവരാണ് ആദ്യം വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാരും തിരിച്ചടിച്ചു. സംഘർഷത്തിന്റെ മറവിലാണ് 24 തടവുകാര്‍ ജയിലില്‍ നിന്ന് ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. മാഫിയ പ്രവര്‍ത്തനം സജീവമാണെന്നത് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സ്യൂഡാസ് വാറസ്. വാഹനങ്ങളിലെത്തിയ ആയുധധാരികൾ ആദ്യം മുൻസിപ്പൽ പോലീസിനു നേരെയാണ് വെടിയുതിർത്തത്. തുടർന്നാണ് ജയിലിൽ അതിക്രമിച്ച് കയറി ആക്രണം നടത്തിയത്. നാല് പേരെയും അവർ സഞ്ചരിച്ചിരുന്ന വാഹനവും തോക്കുധാരികളെ പിന്തുടർന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹമ്മറിലെത്തിയ മറ്റൊരു സംഘം വെടിവെയ്പ്പ് നടത്തിയത്. മെക്‌സിക്കൻ സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്.…

      Read More »
    • പുറത്തുവരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം, ചൈനയില്‍ കോവിഡ് കുതിക്കുന്നു; പ്രതിദിനം 9000 മരണമെന്നു റിപ്പോര്‍ട്ട്

      കാന്‍ബറ: കോവിഡ് വൈറസിന്റെ ബി.എഫ്-7 വകഭേദം ബാധിച്ച് ചൈനയില്‍ മരണമേറുന്നതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒമ്പതിനായിരത്തോളമാളുകള്‍ കോവിഡ് ബാധിച്ച് ചൈനയില്‍ മരിക്കുന്നതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, മരണം സംബന്ധിച്ച വിശദാംശങ്ങളും യഥാര്‍ഥ കണക്കും പുറത്തുവിടാന്‍ ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ചൈനയില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 9,000 ആയി വര്‍ധിച്ചതായി കോവിഡ് കണക്കുകള്‍ അവലോകനം ചെയ്യുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം ”എയര്‍ഫിനിറ്റി”യെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ചൈനയില്‍ കുതിച്ചുയരുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നിലവില്‍ പുറത്തുവരുന്ന കണക്കുകളുടെ ഇരട്ടിയാണെന്നും എയര്‍ഫിനിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് ചൈനയില്‍ കോവിഡ് ഇത്രവേഗം പടര്‍ന്നുപിടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ഒമ്പതോളം പ്രധാന നഗരങ്ങളിലുണ്ടായ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ചൈനയില്‍ കോവിഡ് നയം മാറ്റിയത്. ഡിസംബറില്‍ ചൈനയിലെ ആകെ കോവിഡ് മരണം ഒരു ലക്ഷമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി പകുതിയോടെ, ഒരു ദിവസം 3.7 ദശലക്ഷം കോവിഡ് കേസുകള്‍ ഉണ്ടാകാം.…

      Read More »
    • അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം നൽകിയില്ല, യുവാവിന് ദുബൈയിൽ തടവും പിഴയും

      ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത 1.28 കോടിയോളം രൂപ(570,000 ദിര്‍ഹം) തിരികെ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യക്കാരനെ ദുബായ് ക്രിമിനല്‍ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ഇതേ തുക പിഴയായി അടയ്ക്കണമെന്നും ശിക്ഷ കഴിഞ്ഞ് നാടുകടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു മെഡിക്കല്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്നുള്ള പണമാണ് യുവാവിന്‍റെ അക്കൌണ്ടിലേക്ക് എത്തിയത്. പണം ലഭിച്ചതായി മൊബൈലില്‍ മെസേജ് വന്നെങ്കിലും ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നു പ്രവാസി യുവാവ് കോടതിയില്‍ പറഞ്ഞു. ആരാണ് തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്ന് ബാങ്കില്‍ പരിശോധിക്കാതെ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാന്‍ 52,000 ദിര്‍ഹം ഇയാള്‍ ചെലവഴിച്ചിരുന്നു.

      Read More »
    • അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകളും പൊതുഫലവും

      നക്ഷത്രം ഫലം ആകാശ മണ്ഡലത്തിൽ മൂന്ന് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കുതിര മുഖം പോലെ കാണപ്പെടുന്നതാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച ഭൂരിഭാഗം പേരും സൗഭാഗ്യവും സാമർത്ഥ്യവും സൗന്ദര്യവും ഉള്ളവരായിരിക്കും. ദേവത അശ്വിനി ദേവത, ഗണം ദേവൻ, യോനി പുരുഷൻ, മൃഗം കുതിര, പക്ഷി പുള്ള്, വൃക്ഷം കാഞ്ഞിരം, ഭൂതം ഭൂമി. പ്രതികൂല നക്ഷത്രങ്ങൾ: മകയിരം, പുണർതം, ചിത്തിര, അനിഴം, തൃക്കേട്ട. പൊതുവേ ഓർമ്മ ശക്തിയും വിവേചന സാമർത്ഥ്യവും ഉള്ള ഈ നക്ഷത്രക്കാർ അറിവ് സമ്പാദിക്കുന്നതിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഏതു കാര്യത്തിലും വളരെ ആലോചിച്ചു മാത്രമേ ഇവർ ഇടപെടുകയുള്ളൂ. എടുത്തുചാട്ടമോ വികാരങ്ങൾക്ക് അടിമപ്പെടുകയോ ചെയ്യാറില്ല. സാഹിത്യവും കലയും ആസ്വദിക്കുന്നവരും ആരെയും ആകർഷിക്കുന്ന മുഖഭാവം ഉള്ളവരും ആയിരിക്കും അശ്വതികാർ. ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറുകയില്ല. ഈശ്വര വിശ്വാസികൾ ആണെങ്കിലും പഴകി തുരുമ്പിച്ച ആചാര അനുഷ്ഠാനങ്ങളിൽ ഇവർക്ക് യാതൊരു താൽപര്യവും ഉണ്ടാവുകയില്ല. സംഗീത, സാഹിത്യാദികളിൽ അറിവ് നേടുന്ന ഇവർ ഏത്…

      Read More »
    Back to top button
    error: