World

    • ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

         ദുബൈയില്‍ നിന്ന് സലാലയിലേക്ക് പോകുകയായിരുന്ന ജിടിസിയുടെ ബസ് അപകടത്തില്‍പ്പെട്ട് ഒമാന്‍ സ്വദേശി മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു. തുംറൈത്തിന് സമീപം തോകയില്‍ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. മുന്നില്‍ പോവുകയായിരുന്ന ട്രെയിലറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ സലാല സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിലധികവും യമന്‍, ഒമാന്‍ പൗരന്മാരാണെന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

      Read More »
    • കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു

      കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. فرق الإطفاء تعاملت مع حادث تصادم على طريق البلاجات pic.twitter.com/oSExnLdQNV — قوة الإطفاء العام (@kff_kw) January 9, 2023 ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

      Read More »
    • അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുന്നു, രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയും; ശ്രീലങ്കക്ക് പിന്നാലെ പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

      ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ​ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ​ഗോതമ്പ് മാവിന് 150-160 പാകിസ്ഥാൻ രൂപയാണ് വില. അതുകൊണ്ടുതന്നെ സബ്സിഡി കേന്ദ്രങ്ങളിൽ ജനക്കൂട്ടമാണ്. കഴിഞ്ഞ ദിവസം സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഗോതമ്പ് വിലക്കുറവിൽ ലഭിക്കാൻ പൊരിവെയിലിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ​ഗതികേടിലാണ്. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. 40 രൂപയ്ക്ക് ലഭിച്ചിരുന്ന ​ഗോതമ്പ് ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും വില കുതിച്ചുയർന്നു. വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങൾ നൽകുന്നുണ്ടെന്നും ഇതൊന്നും മതിയാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ…

      Read More »
    • ബ്രസീലിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം

      ബ്രസീല്‍: ബ്രസീലിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം. കാപ്പിറ്റോൾ കലാപത്തിന്റെ മാതൃകയിൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി നീക്കമാണ് സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തിൽ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി. മൂവായിരത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികൾ ഇരച്ചെത്തി. സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവിൽ ആക്രമിക്കപ്പെട്ടു. ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. തിരക്കിട്ട് തിരികെ തലസ്ഥാനമായ ബ്രസീലിയയിലെത്തിയ ലുല ഡ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. പിന്നാലെ സൈന്യം രംഗത്തെത്തി. ആയിരത്തി…

      Read More »
    • ക്യൂബയ്ക്കുവേണ്ടി യു.എസില്‍ ചാരവൃത്തി; 20 വര്‍ഷത്തിനുശേഷം അന മോന്റസിനു മോചനം

      വാഷിങ്ടണ്‍: ക്യൂബയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ യു.എസില്‍ തടവിലായിരുന്ന അന മോന്റസ്(65) ജയില്‍മോചിതയായി. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജയില്‍മോചനം. യു.എസ് പൗരത്വമുള്ള അനയെ 1980 കളിലാണ് ക്യൂബ ചാരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നത്. 1985-2001 വരെ പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ (ഡി.ഐ.എ) അനലിസ്റ്റ് ആയിരുന്നു അവര്‍. ക്യൂബ വിഷയത്തിലെ മുതിര്‍ന്ന അനലിസ്റ്റായി ഉദ്യോഗക്കയറ്റം കിട്ടുകയും ചെയ്തു. 2000 ലാണ് എഫ്.ബി.ഐയും ഡി.ഐ.എയും അനയ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചത്. 2001 സെപ്റ്റംബര്‍ 21ന് വാഷിങ്ടനില്‍ അറസ്റ്റിലായി. രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ക്യൂബയ്ക്ക് ചോര്‍ത്തിനല്‍കിയെന്ന കുറ്റമാണ് ചുമത്തിയത്. 2002 ല്‍ 25 വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചു. ജയിലില്‍നിന്ന് വിട്ടയതിനുശേഷം അഞ്ചുവര്‍ഷം കൂടി നിരീക്ഷണത്തില്‍ തുടരണമെന്ന് വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇവര്‍ എന്തൊക്കെ വിവരങ്ങളാണ് ക്യൂബയ്ക്കു ചോര്‍ത്തി നല്‍കിയത് എന്നുള്ളതിന്റെ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

      Read More »
    • ബ്രസീലിൽ കലാപം; സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് ബോല്‍സനാരോയുടെ അനുയായികള്‍

      പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട്, രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും അക്രമികൾ ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികളാണ് തെരുവിലിറങ്ങിയത്. ആക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് വിവരം. പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സില്‍വ വ്യക്തമാക്കി. ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡ സില്‍വ പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നാണ് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബോല്‍സനാരോ അധികാരകൈമാറ്റത്തിന് കാത്തു നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു. ലുലയ്ക്ക് 50.9 % വോട്ട്…

      Read More »
    • അധോലോക കുറ്റവാളി എല്‍ ചാപോയുടെ മകനും പിടിയില്‍; അക്രമസംഭവങ്ങളില്‍ 29 മരണം

      മെക്‌സിക്കോ സിറ്റി: യു.എസില്‍ ജയിലില്‍ കഴിയുന്ന അധോലോക കുറ്റവാളി എല്‍ ചാപോയുടെ മകനും ലഹരി കള്ളക്കടത്തുകാരനുമായ ഒവിഡിയോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ അറസ്റ്റിലായി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്‌സിക്കോ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. യു.എസിലേക്ക് ലഹരി കള്ളക്കടത്തു നടത്തിയ കേസുകളില്‍ ഇയാളെ യുഎസ് അന്വേഷിച്ചുവരികയാണ്. ഒവിഡിയോയെ യു.എസിനു കൈമാറുമെന്ന് കരുതുന്നു. അറസ്റ്റിനെത്തുടര്‍ന്ന് കുലിയാകാന്‍ പട്ടണത്തില്‍ ലഹരി സംഘങ്ങള്‍ തുടങ്ങിവച്ച അക്രമസംഭവങ്ങളില്‍ 19 സംഘാംഗങ്ങളും കേണല്‍ ഉള്‍പ്പെടെ 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 250 ലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ലേകാത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളാണ് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവായ എല്‍ ചാപോ ഗുസ്മന്‍. 1993 ലാണ് ഇയാള്‍ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മനെ പിന്നീട് മെക്സിക്കോയ്ക്ക് കൈമാറുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ല്‍ ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയില്‍ചാടി. പിന്നീട് 2014-ലാണ് ഗുസ്മന്‍ വീണ്ടും പിടിയിലായത്. പക്ഷേ, ഒരുവര്‍ഷത്തിന് ശേഷം…

      Read More »
    • 1.2 കോടി റിയാൽ സമ്മാനം: സൗദിയിൽ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം; രജിസ്ട്രേഷൻ തുടങ്ങി

      റിയാദ്: സൗദി അറേബ്യയിലെ പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് നിർവഹിക്കുന്നത്. 1.2 കോടി റിയാലിൽ ഏറെ സമ്മാനങ്ങൾ മത്സര വിജയികൾക്കായി നീക്കിവച്ചിട്ടുണ്ട്. മത്സരത്തിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച (ജനുവരി നാല്) മുതൽ https://otrelkalam.com വെബ്സൈറ്റ് വഴി ലഭ്യമാണെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു. നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം. വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷനിലൂടെയാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. മത്സരാർഥികൾ ആദ്യം ഖുർആൻ പാരായണം, ബാങ്കുവിളി എന്നിവ റെക്കോർഡ് ചെയ്ത് ഓഡിയോ ക്ലിപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.…

      Read More »
    • വിമാനത്താവളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സമ്മാനപ്പൊതി; ഉള്ളിൽ സ്വർണമോ മയക്കുമരുന്നോ അല്ല, പിന്നെയോ ?

      മെക്സിക്കോയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സമ്മാനപ്പൊതിയാണ് ലോകത്തെ അ‌മ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. പുതുവർഷം പ്രമാണിച്ച് കൊറിയർ കമ്പനികളിൽ ഇപ്പോൾ ധാരാളം സമ്മാനപ്പൊതികൾ ​കുമിഞ്ഞ് കൂടുന്ന സമയമാണ്. അ‌ത് കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമെല്ലാം എത്തേണ്ട ഇടങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സമയം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സ്ഥിതി ചെയ്യുന്ന കൊറിയർ കമ്പനിയിൽ കു​റെയേറെ പാഴ്സലുകൾ എത്തി. അ‌മേരിക്കയിലേക്കുള്ളതായിരുന്നു ഈ പാഴ്സലുകൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവയെല്ലാം സ്കാനർ വഴി കടത്തിവിടുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ മെഷീന്റെ ഡിസ്പ്ലേയിൽ ഒരു അജ്ഞാത വസ്തുവിന്റെ ചില വിചിത്ര ചിത്രങ്ങൾ കണ്ടത്. എന്താണ് ആ പാഴ്സലിനുള്ളിൽ കാണുന്നതെന്ന് വ്യകതമാകാഞ്ഞ അവർ അ‌ത് പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് പാഴ്സൽ ബോക്സ് കണ്ടെത്തി തുറക്കാൻ തുടങ്ങി. ബോക്സ് തുറന്നപ്പോൾ പുറമേ പേപ്പറുകൊണ്ട് പൊതിഞ്ഞ് അ‌തിനുള്ളിൽ അ‌ലൂമിനിയം പേപ്പർ ഉപയോഗിച്ച് വീണ്ടും പൊതിഞ്ഞിരിക്കുന്നതായി കണ്ടു. തുടർന്ന് ആകാംക്ഷ കൂടിയ ഉദ്യോഗസ്ഥർ പക്ഷേ ഉള്ളിലെന്താണ് എന്ന് കണ്ടതോടെ ശരിക്കും…

      Read More »
    • ഒറ്റ ദിവസം 456 കോവിഡ് മരണം; എട്ടാം തരംഗത്തില്‍ ഞെട്ടി ജപ്പാന്‍

      ടോക്യോ: കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപ്പാന്‍. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനില്‍ മരണമടഞ്ഞത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വര്‍ധിക്കുമെന്ന് നേരത്തേ ആശങ്കകള്‍ ഉണ്ടായിരുന്നു. ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗംമൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബര്‍ മുതല്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ, എണ്‍പതുകളില്‍…

      Read More »
    Back to top button
    error: