World

    • അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകളും പൊതുഫലവും

      നക്ഷത്രം ഫലം ആകാശ മണ്ഡലത്തിൽ മൂന്ന് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കുതിര മുഖം പോലെ കാണപ്പെടുന്നതാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച ഭൂരിഭാഗം പേരും സൗഭാഗ്യവും സാമർത്ഥ്യവും സൗന്ദര്യവും ഉള്ളവരായിരിക്കും. ദേവത അശ്വിനി ദേവത, ഗണം ദേവൻ, യോനി പുരുഷൻ, മൃഗം കുതിര, പക്ഷി പുള്ള്, വൃക്ഷം കാഞ്ഞിരം, ഭൂതം ഭൂമി. പ്രതികൂല നക്ഷത്രങ്ങൾ: മകയിരം, പുണർതം, ചിത്തിര, അനിഴം, തൃക്കേട്ട. പൊതുവേ ഓർമ്മ ശക്തിയും വിവേചന സാമർത്ഥ്യവും ഉള്ള ഈ നക്ഷത്രക്കാർ അറിവ് സമ്പാദിക്കുന്നതിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഏതു കാര്യത്തിലും വളരെ ആലോചിച്ചു മാത്രമേ ഇവർ ഇടപെടുകയുള്ളൂ. എടുത്തുചാട്ടമോ വികാരങ്ങൾക്ക് അടിമപ്പെടുകയോ ചെയ്യാറില്ല. സാഹിത്യവും കലയും ആസ്വദിക്കുന്നവരും ആരെയും ആകർഷിക്കുന്ന മുഖഭാവം ഉള്ളവരും ആയിരിക്കും അശ്വതികാർ. ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറുകയില്ല. ഈശ്വര വിശ്വാസികൾ ആണെങ്കിലും പഴകി തുരുമ്പിച്ച ആചാര അനുഷ്ഠാനങ്ങളിൽ ഇവർക്ക് യാതൊരു താൽപര്യവും ഉണ്ടാവുകയില്ല. സംഗീത, സാഹിത്യാദികളിൽ അറിവ് നേടുന്ന ഇവർ ഏത്…

      Read More »
    • ബനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

      വറ്റിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യ ദിന അപകടകരമായ നിലയിലായിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക്…

      Read More »
    • ഫുട്ബോളിൽ ഇന്ദ്രജാലം തീർത്ത ഇതിഹാസ താരം പെലെ വിട പറഞ്ഞു, ഗുരുതരമായ നിലയിൽ ഒരു മാസമായി ആശുപത്രിയിലായിരുന്നു

      ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. 1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956 ൽ15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957…

      Read More »
    • സൗദി അറേബ്യയിലെ മഞ്ഞ് പുതച്ച മലനിരകൾ കാണാൻ സന്ദർശക പ്രവാഹം

      റിയാദ്: സൗദി അറേബ്യയിൽ കൊടും ശൈത്യം. മഞ്ഞ് പുതച്ച് മലനിരകൾ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലെ അൽലൗസ് മല മഞ്ഞുവീഴ്ചയാൽ വെള്ളപുതച്ച കാഴ്ച സന്ദർശകർക്ക് കൗതുകമായി. സൗദിയുടെ വിവിധ മേഖലകൾ ശൈത്യത്തിന്റെ പിടിയിലമർന്നതോടെയാണ് അൽലൗസ് മലയുടെ ഉയരങ്ങളിൽ ചാറ്റൽ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്ചയുണ്ടായത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്. ഈ സമയമാകുമ്പോൾ നിരവധി പേരാണ് മഞ്ഞുവീഴ്ചയുടെ കാഴ്ചകള്‍ കാണാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനും എത്താറുള്ളത്. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാൻ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മലച്ചെരുവുകളിലെത്തിയത്. അവർ അൽലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ കാമറകളിൽ ഒപ്പിയെടുത്ത് സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. മഞ്ഞുവീഴ്ചയുടെ വിവരമറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളെത്തുമെന്നതിനാൽ മലകളിലേക്കുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലെടുക്കണമെന്ന് നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തബൂക്ക് മേഖലയിൽ ബുധനാഴ്ച വരെ നേരിയ…

      Read More »
    • ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്

      നോയിഡ: ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിന്റെ പാർശ്വഫലങ്ങൾ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൺ ബയോടെക് ആണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. എതിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഈ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയര്‍ന്നത്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയിരുന്നു. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍…

      Read More »
    • യു.എസില്‍ തണുത്തുറഞ്ഞ തടാകത്തില്‍ നടക്കുന്നതിനിടെ തെന്നിവീണ് ദമ്പതികളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

      ന്യൂയോര്‍ക്ക്: യു.എസില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് ദമ്പതികളടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. അരിസോണയിലെ വുഡ്‌സ് കാന്യന്‍ തടാകത്തിലായിരുന്നു സംഭവം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോള്‍ തെന്നിവീണായിരുന്നു അപകടം. ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‌ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി. രാജ്യമെങ്ങും അതിശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. മരണം 62 പിന്നിട്ടു. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. കനത്ത മഞ്ഞുവീഴ്ചയില്‍…

      Read More »
    • 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങള്‍, 7 കപ്പലുകൾ; തായ്‌വാനെ വളഞ്ഞ് ചൈന

      ബെയ്ജിങ്: അമേരിക്കന്‍ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് പ്രധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ചൈനയുടെ പടയൊരുക്കം. 24 മണിക്കൂറിനിടെ തായ്‌വാനെതിരേ 71 യുദ്ധവിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും അയച്ചാണ് ചൈനയുടെ മുന്നറിയിപ്പ്.  47 ചൈനീസ് വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായെങ്കിലും നിശബ്ദമായി അംഗീകരിച്ചിരുന്ന അതിര്‍വരമ്പായിരുന്നു ഇത്. ചൈനയുടെ യുദ്ധാഭ്യാസപ്രകടനങ്ങള്‍ 24 മണിക്കൂര്‍ നീണ്ടുനിന്നു. 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും ആറ് എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയായിരുന്നു ചൈനയുടെ പടപ്പുറപ്പാട്. കരയില്‍നിന്നുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളിലൂടെയും നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ശനിയാഴ്ചയാണ് യു.എസ്. വാര്‍ഷിക പ്രതിരോധബില്‍ പാസാക്കിയത്. ബില്ലില്‍ തായ്‌വാനുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ ഉള്‍ചൈനപ്പെടുത്തിയതില്‍ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയിലാണ് തായ്‌വാന്‍ വ്യോമാതിര്‍ത്തിയിലേക്ക് െചെനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയത്. തായ്‌വാന്‍ സ്വയംഭരണ പ്രദേശമെന്ന്…

      Read More »
    • സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിൽ അമേരിക്കയും കാനഡയും; അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി

      ന്യൂയോ‍ർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറിൽ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്. സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്. ഇരുപതു കോടി ജനങ്ങൾ ഒരാഴ്ചയിലേറെയായി കൊടും ദുരിതത്തിലാണ്. ന്യൂയോർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയിൽ മാത്രം ഏഴു മരണം അതിശൈത്യത്തിലുണ്ടായത്. വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടര ലക്ഷം വീടുകൾ ഇരുട്ടിലാണ്. ദിവസവും രണ്ടായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു. പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകൾ പലയിടത്തും അടച്ചിട്ടിരിക്കുന്നു. റെയിൽ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. ഈ മഞ്ഞുവീഴ്ചയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന തന്റെ അപേക്ഷ പ്രസിഡന്റ് ബൈഡൻ അംഗീകരിച്ചതായി ന്യൂയോർക്ക് ഗവർണർ കാത്തി…

      Read More »
    • നേപ്പാളിൽ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പ്രധാനമന്ത്രി, സത്യപ്രതിജ്ഞ ഇന്ന് 4 മണിക്ക്

      പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്ന് 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാകുന്നത്‌. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് (തിങ്കൾ) വൈകീട്ട് നാലുമണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കിയിട്ടുണ്ട്. പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായത് 2008 ലും 2016 ലുമാണ്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം…

      Read More »
    • ക്രിസ്മസ് ആശംസ ഇസ്ലാമിക വിരുദ്ധം, നേരരുത്: സക്കീര്‍ നായിക്ക്

      ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധം എന്ന പ്രസ്താവനയുമായി വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നതും ആശംസകള്‍ നേരുന്നതും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘അമുസ്ലിങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’ സക്കീര്‍ നായിക് കുറിച്ചു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പോസ്റ്റ് ഷെയര്‍ ചെയ്ത് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും കമന്റുകളായി ക്രിസമസ് ആശംസകളര്‍പ്പിച്ചുമാണ് സോഷ്യല്‍ മീഡിയയിൽ നിരവധി പേർ ഇതിനോട് പ്രതികരിച്ചത്.

      Read More »
    Back to top button
    error: