NEWSWorld

അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം നൽകിയില്ല, യുവാവിന് ദുബൈയിൽ തടവും പിഴയും

ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത 1.28 കോടിയോളം രൂപ(570,000 ദിര്‍ഹം) തിരികെ നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യക്കാരനെ ദുബായ് ക്രിമിനല്‍ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ഇതേ തുക പിഴയായി അടയ്ക്കണമെന്നും ശിക്ഷ കഴിഞ്ഞ് നാടുകടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒരു മെഡിക്കല്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്നുള്ള പണമാണ് യുവാവിന്‍റെ അക്കൌണ്ടിലേക്ക് എത്തിയത്. പണം ലഭിച്ചതായി മൊബൈലില്‍ മെസേജ് വന്നെങ്കിലും ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നു പ്രവാസി യുവാവ് കോടതിയില്‍ പറഞ്ഞു. ആരാണ് തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്ന് ബാങ്കില്‍ പരിശോധിക്കാതെ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാന്‍ 52,000 ദിര്‍ഹം ഇയാള്‍ ചെലവഴിച്ചിരുന്നു.

Back to top button
error: