NEWSWorld

സിനിമാ നടിമാരെ ഹണി ട്രാപ്പിനായി പാക്ക് സൈന്യം ഉപയോഗിക്കുന്നു എന്ന് റിട്ടയേർഡ് മേജറുടെ വെളിപ്പെടുത്തൽ, അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയയായ നടിമാർ

    പാക്കിസ്ഥാനിലെ  സൈനിക നേതൃത്വം രാഷ്ട്രീയക്കാരെ കുടുക്കാനായി ചില നടിമാരെ പെൺകെണിക്ക്  ഉപയോഗിക്കുന്നതായി വിരമിച്ച പാക് സൈനിക ഓഫീസര്‍ മേജര്‍ ആദില്‍ രാജയുടെ വെളിപ്പെടുത്തല്‍. ‘സോള്‍ജിയര്‍ സ്പീക്ക്സ്’ എന്ന പേരിലുള്ള സ്വന്തം യൂ ട്യൂബ് പേജിലൂടെയാണ് മേജര്‍ ആദില്‍ രാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹണി ട്രാപ്പിനായി സൈന്യം ഉപയോഗിച്ച നടിമാരുടെ പേരുകള്‍ ചില സൂചനകളിലൂടെ ഇദ്ദേഹം പുറത്ത് വിടുകയും ചെയ്തു. ഈ സൂചനയില്‍ ഉള്‍പ്പെട്ട പാക്ക് നടിമാരായ സാജൽ അലി, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവർ ആരോപണം നിഷേധിച്ച് രംഗത്തെത്തി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മേജര്‍ രാജ ഉന്നയിക്കുന്നതെന്ന് സജല്‍ അലി പ്രതികരിച്ചു. ‘നമ്മുടെ രാജ്യം ധാര്‍മ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്.’
ഇങ്ങനെയായിരുന്നു നടിയുടെ പ്രതികരണം. ‘മോം’ എന്ന ബോളിവുഡ് ചിത്രത്തിൽ നടി ശ്രീദേവിക്കൊപ്പം അഭിനയിച്ച താരമാണ് സാജൽ അലി.

Signature-ad

ആദിൽ രാജയ്ക്കെതിരെ പരാതി നൽകുമെന്ന് കുബ്ര ഖാനും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൂന്നു ദിവസത്തിനുള്ളിൽ തെളിവു ഹാജരാക്കണമെന്നും അല്ലെങ്കിൽ പൊതുമധ്യത്തിൽ മാപ്പു പറയണം എന്നുമാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.   മാർവെൽ ഷോയിൽ ‘മിസ് മാർവെൽ’ ആയി അഭിനയിച്ച മെഹ്‌വിഷ് ഹയാത്തും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിട്ടുണ്ട്.

ട്വിറ്ററില്‍ സജീവമായ മേജര്‍ ആദില്‍ രാജ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നയാളാണ്.

Back to top button
error: