World
-
ഭൂകമ്പം മുതലെടുത്ത് ഐ.എസ് ഭീകരര്‍; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ല്‍നിന്ന് 20 തടവുകാര്‍ ജയില്‍ ചാടി
ഡമാസ്‌കസ്: സിറിയയെ തകര്‍ത്തെറിഞ്ഞ അതിശക്തമായ ഭൂചലനം മുതലാക്കി ഐ.എസ് ഭീകരര്‍. ഭൂലചനത്തിനു പിന്നാലെ അതിസുരക്ഷാ ജയിലിലുണ്ടായ കലാപത്തിനിടെ 20 തടവുകാര്‍ രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുള്ള റജോയിലെ ‘ബ്ലാക്ക് പ്രിസണ്‍’ എന്നറിയപ്പെടുന്ന ജയിലില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. രക്ഷപെട്ടവരിലേറെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍പ്പെട്ട തടവുകാരാണ്. സൈനിക ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ കലാപമുണ്ടാക്കിയപ്പോഴാണ് ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. റജോയിലെ ജയിലിലുള്ള ണ്ടായിരത്തോളം തടവുകാരില്‍ 1300 പേരും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. ”കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം റജോയിലെ ജയിലിനെയും ബാധിച്ചു. ഇതിനിടെ തടവുകാരില്‍ ചിലര്‍ കലാപമുണ്ടാക്കാനും ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിച്ചു. ഇതിനിടെ ഇരുപതോളം തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ ഐഎസ് ഭീകരരാണെന്ന് സംശയിക്കുന്നു’, ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രാദേശിക സമയം പുലര്‍ച്ചെ 4.17നുണ്ടായ ഭൂചലനത്തിന് 7.8 തീവ്രതയും ഉച്ചയ്ക്ക് 1.24നുണ്ടായ ഭൂചലനത്തിന്…
Read More » -
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മാത്രം മരണം 4000; രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍. ഭൂകമ്പം ബാധിച്ച പത്ത് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,549 ആയെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ 1,600പേരാണ് മരിച്ചത്. എന്നാൽ മരണം ഇരുപതിനായിരം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ അതിവേഗം നടത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ദുരിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ മരണം ഇരുപതിനായിരം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കി. അദാന കേന്ദ്രീകരിച്ചാണ് നിലലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ദുരത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്. അടിയന്തര സഹായത്തിന്…
Read More » -
പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പന കുറഞ്ഞു; ജീവനക്കാരെ പിരിച്ചു വിടാൻ ഡെൽ, ഒഴിവാക്കുന്നത് 6650 പേരെ
ന്യൂയോര്‍ക്ക്: ആമസോണിനും ഗൂഗിളിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും. വിപണിയില്‍ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏകദേശം 6650 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നതായി കോ-ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. വിപണിയിലെ സാഹചര്യങ്ങള്‍ ഭാവിയും അനിശ്ചിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2022ലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്. നഷ്ടം കൂടിയതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചു വിടാൻ ഓൺലൈൻ ലേണിങ് ആപ്പായ ബൈജൂസും തീരുമാനിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതിന് ഗൂഗിളും ഏറെ പഴി കേട്ടു. വിപണിയിലുണ്ടായ തിരിച്ചടി…
Read More » -
കണ്ണീർക്കരയായി തുർക്കിയും സിറിയയും; മരണം 4000 കടന്നു, എട്ടു മടങ്ങായി വർധിച്ചേക്കുമെന്ന് യു.എൻ.
ഇസ്താംബുൾ: 12 മണിക്കൂറിനിടെയുണ്ടായ മൂന്നു വൻ ഭൂചലനങ്ങളിൽ തകർന്നു തരിപ്പണമായി സിറിയയും തുർക്കിയും. രണ്ടിടത്തുമായി മരണം 4000 കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ പതിനായിരത്തിലേറെ പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ നൽകുന്ന സൂചന. എന്നാൽ, മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തുര്‍ക്കിയില്‍ മാത്രം 2,739 പേര്‍ മരിച്ചു. സിറിയയില്‍ 1,444 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 4183 ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് പിന്നാലെ തുർക്കിയിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയടക്കം 45 രാജ്യങ്ങൾ സഹായവുമായി രംഗത്തുണ്ട്. ഇന്ത്യൻ ദൗത്യ സംഘം ദുരന്ത സ്ഥലത്തേക്ക് തിരിച്ചു. യുഎസ്, യൂറോപ്യൻ യൂണിയനടക്കമുള്ളവരും സഹായവുമായി രംഗത്തുണ്ട്. കനത്ത മഞ്ഞു വീഴ്ചയും തുടർ ചലനങ്ങളും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലും…
Read More » -
24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,300 കടന്നു. തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു. ഇരു രാജ്യങ്ങളിലുമായി 2,308 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. തുര്‍ക്കിയിലെ നുര്‍ദാഗി നഗരത്തിലെ ഗാസിയന്‍ടെപിലാണ് ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രവഭകേന്ദ്രം. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലെ കഹ്രമാന്‍മറാസിലാണ് രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുര്‍ക്കിയിലാണ് ഉച്ചയ്ക്ക് ശേഷം ഭൂചലനമുണ്ടായത്. തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍. തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍…
Read More » -
തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1,300 പിന്നിട്ടു; ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും
ഇസ്തംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും അനുഭവപ്പെട്ട കനത്ത് ഭൂചലനത്തില്‍ മരണം 1,379 ആയി. നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുര്‍ക്കിയില്‍ 284 പേരും സിറിയയില്‍ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ 630 പേര്‍ക്കും തുര്‍ക്കിയില്‍ 440 പേര്‍ക്കും പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. വിമതരുടെ കൈവശമുള്ള മേഖലകളില്‍ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു.…
Read More » -
“ആ മുതിർന്ന സ്ത്രീ ഞാനാണ്”; ആദ്യ ലൈംഗികാനുഭവത്തെകുറിച്ച് ഹാരി രാജകുമാരന്റെ വെളിപ്പെടുത്തൽ; അവകാശ വാദവുമായി 40 വയസുകാരി രംഗത്ത്
“നിങ്ങൾക്കു മുന്നിൽ ഒരു പച്ച മനുഷ്യനായി നിൽക്കാൻ ആഗ്രഹിക്കുന്നു ” എന്ന തിലകന്റെ പ്രശസ്ത സിനിമാ ഡയലോഗ് പോലെയായിരുന്നു ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ എന്ന പുസ്തകം. തുടക്കം തൊട്ട് അവസാനം വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളുമാണ് അതിലേറെയും. തന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും ഹാരി പുസ്തകത്തിൽ തുറന്നു പറഞ്ഞു. അതിൽ ഒന്നായിരുന്നു ഹാരിയുടെ ആദ്യ ലൈംഗികാനുഭവവും.മുതിർന്ന ഒരു സ്ത്രീയുമായിട്ടാണ് തനിക്ക് ആദ്യ ലൈംഗികാനുഭവം ഉണ്ടായത് എന്നായിരുന്നു ഹാരി എഴുതിയിരുന്നത്. ഹാരി പറഞ്ഞത് ശരിവയ്ക്കുകയാണ് സാഷ വാൽപോൾ എന്ന സ്ത്രീ. ഹാരി പറഞ്ഞ ആ മുതിർന്ന സ്ത്രീ താനാണെന്നും 40 വയസുള്ള സാഷ അവകാശപ്പെട്ടു. “2001 -ലെ ഒരു വേനൽക്കാലത്താണ് അത് സംഭവിച്ചത്. ഒരു പബ്ബിന് പുറത്തുള്ള തുറന്ന സ്ഥലത്ത് വച്ചായിരുന്നു അത്” -സാഷ പറഞ്ഞു. ഹാരിയേക്കാൾ രണ്ട് വയസ് മൂത്തതായിരുന്നു സാഷ. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഏറെ നാളത്തെ പരിചയവുമുണ്ടായിരുന്നു. അന്ന് സാഷയുടെ ജന്മദിനാഘോഷമായിരുന്നു. പബ്ബിൽ വച്ച് മദ്യപിച്ച ശേഷം…
Read More » -
ബംഗ്‌ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേ വ്യാപക ആക്രമണം; ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍
ധാക്ക: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്‌ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുള്‍ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികള്‍ തകര്‍ത്തത്. വിഗ്രഹങ്ങളില്‍ ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. ചിലത് ക്ഷേത്രങ്ങള്‍ക്ക് തൊട്ടടുത്തുള്ള കുളങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രിയുടെ മറപറ്റിയെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം- ഹിന്ദു വിഭാഗങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലാത്തിടത്താണ് അക്രമം ഉണ്ടായത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു പോലീസ് അറിയിച്ചു. ബംഗ്‌ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായല്ല. 2021 ല്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപകമായ ആകമണമുണ്ടായിരുന്നു. ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച് ഉപാസിലാ ഗ്രാമത്തിലാണ് അന്ന് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചുള്ള വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. ആരോപണ വിധേയനായ യുവാവിന്റെ വീടിന് തൊട്ടടുത്തുള്ള നിരവധി വീടുകളും അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.
Read More » -
തുര്‍ക്കിയിലും സിറിയയിലും വമ്പന്‍ ഭൂകമ്പം; മരണം 100 കവിഞ്ഞു, റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 7.8 തീവ്രത
ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ 53 പേരും സിറിയയില്‍ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 420 പേര്‍ക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. പ്രാദേശിക…
Read More » -
പാകിസ്ഥാനില്‍ സ്‌ഫോടനം; ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു, താരങ്ങളെ ഗ്രൗണ്ടില്‍നിന്ന് മാറ്റി
ഇസ്‌ലാമബാദ്: ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്രദര്‍ശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകള്‍ അകലെ സ്‌ഫോടനം. ഞായറാഴ്ച ക്വെറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്‌ഫോടനത്തിനു പിന്നാലെ പ്രദര്‍ശന മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. പാകിസ്ഥാനിലെ നവാബ് അക്തര്‍ ബുക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്‌ഫോടനത്തിനു പിന്നാലെ മുന്‍കരുതലായാണു കളി നിര്‍ത്തിവച്ചതെന്ന് പോലീസ് അറിയിച്ചു. അനുമതി ലഭിച്ചതോടെയാണു മത്സരം വീണ്ടും തുടങ്ങിയത്. പ്രദര്‍ശന മത്സരം കാണാന്‍ ആരാധകരാല്‍ നിറഞ്ഞ ഗാലറിയാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ പ്രദര്‍ശന മത്സരത്തിനെത്തിയിരുന്നു. അതേസമയം, കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറിയതിനാലാണ് കളി നിര്‍ത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ക്വെറ്റ ഗ്ലാഡിയേറ്റഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിലായിരുന്നു പ്രദര്‍ശന മത്സരം നടത്തിയത്.
Read More »