World
-
ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി; 113 പേര്‍ക്ക് വാറന്റ്
അങ്കാറ: കഴിഞ്ഞാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ തുര്‍ക്കി ഭരണകൂടം. ഭൂകമ്പത്തെ ചെറുക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണു തകര്‍ന്നതെന്നാണു വിവരം. ഇതിനുപിന്നാലെ നിര്‍മാണത്തില്‍ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് 113 പേര്‍ക്ക് അറസ്റ്റ് വാറന്റ് അയച്ചു. അതേസമയം, സിറിയയിലും തുര്‍ക്കിയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം തുര്‍ക്കിയിലെ പത്തു പ്രവിശ്യകളിലാണു നാശംവിതച്ചത്. ഇവിടെ വ്യാപകമായി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും, ഇവയില്‍ പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയാണെന്നാണു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ കെട്ടിടം തകരാന്‍ ഉത്തരവാദികളായ 131 പേരെ തിരിച്ചറിഞ്ഞതായും 113 പേരെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടതായും െവെസ് പ്രസിഡന്റ് ഫുവാട് ഒക്‌ടേ പറഞ്ഞു. പൂര്‍ണമായി തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും കൂടുതലും മരണങ്ങളും പരുക്കുകളുമുണ്ടായ കെട്ടിടസമുച്ചയങ്ങളിലും പരിശോധന നടത്തും. ഭൂകമ്പമേഖലയിലെ പ്രവിശ്യകളില്‍ മരണങ്ങളും പരുക്കുകളും അന്വേഷിക്കാന്‍ നീതിന്യായ മന്ത്രാലയം ഭൂകമ്പ കുറ്റകൃത്യ അന്വേഷണ ബ്യൂറോകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് 62 പേരെ കസ്റ്റഡിയിലെടുക്കാന്‍ അദാനയിലെ…
Read More » -
കാനഡയുടെ വ്യോമാതിര്‍ത്തിയില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം
ടൊറന്റോ: തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത വസ്തു വെടിവച്ചിട്ട് യു.എസ്. യുദ്ധവിമാനം. കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു ഇരുരാജ്യങ്ങളും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണു തകര്‍ത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 3.41ഓടെയാണ് എഫ്-22 യുദ്ധവിമാനം ഉപയോഗിച്ച് അജ്ഞാത വസ്തു വെടിവച്ചിട്ടത്. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച ഒരു അജ്ഞാത വസ്തുവിനെ താഴെയിറക്കാന്‍ ഉത്തരവിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നോറാഡ് യുകോണിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അമേരിക്കയുടെ എഫ്-22 വിജയകരമായി ആ വസ്തുവിനു നേരേ വെടിയുതിര്‍ത്തത്. തകര്‍ന്നുവീണ വസ്തുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍ദേശം നല്‍കി. സിലിണ്ടറിന്റെ ആകൃതിയിലുള്ളതാണു തകര്‍ത്ത വസ്തുവെന്നാണു വിവരം. കഴിഞ്ഞ ദിവസം വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിനു സമാനമാണിതെന്ന് കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ ‘അജ്ഞാത”വസ്തുവാണിത്. കഴിഞ്ഞ ദിവസം അലാസ്‌കയ്ക്കു മുകളില്‍ പറക്കുകയായിരുന്ന അജ്ഞാത പേടകം അമേരിക്ക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ത്തിരുന്നു. 40,000…
Read More » -
തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ കാൽ ലക്ഷം കടന്നു; ദുരിത മേഖലയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ
ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ കാൽ ലക്ഷം കടന്നു. ദുരിത മേഖലയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ. സഹായവുമായി ലോക കായിക സംഘടനകളും രംഗത്തെത്തി. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയുടേയും ഇന്തോനേഷ്യുടേയും സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നടിഞ്ഞ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുന്നതാണ് വെല്ലുവിളി. ഇപ്പോഴും ജീവനോടെ പലരേയും രക്ഷിക്കാനാവുന്നു എന്നതാണ് രക്ഷാപ്രവർത്തകർക്ക് ഊർജം. അതിനിടെ സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ ഭക്ഷണ വിതരണത്തിനായി ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര സഹായം തേടി. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. 9 ലക്ഷം പേർ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. അതിനിടെ ഭൂചലനത്തിൽ എല്ലാം നഷ്ടമായ സാധാരക്കാരെ സാഹയിക്കാൻ കൂടുതൽ സംഘടനകൾ രംഗത്തെത്തി. അന്താരാഷ്ട്ര ഒളിംപിക്…
Read More » -
റോബോട്ടുകളുടെ നിര്‍വീര്യമാക്കല്‍ ശ്രമം പാളി; രണ്ടാംലോക മഹായുദ്ധത്തിലെ ബോംബ് പൊട്ടിത്തെറിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പോലീസ് വ്യക്തമാക്കി. ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പോലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പോലീസ് പങ്കുവച്ചിട്ടുണ്ട്. The unexploded bomb in #GreatYarmouth detonated earlier during work to disarm it. Our drone captured the moment. We can confirm that no one was injured. Public safety has been at the heart of our decision making all the way through this operation, which we know has been lengthy. pic.twitter.com/9SaeYmHkrb — Norfolk Police (@NorfolkPolice) February 10, 2023 ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍നിന്നും…
Read More » -
ചൈനീസ് ബലൂണിനു പിന്നാലെ യു.എസില്‍ അജ്ഞാതപേടകം; വെടിവച്ചിട്ട് യുദ്ധവിമാനം
വാഷിങ്ടണ്‍: വെള്ളിയാഴ്ച അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യു.എസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാല്‍ വെടിവച്ചിടാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓപ്പറേഷന്‍ ‘വിജയമായിരുന്നു’ എന്ന് ബൈഡന്‍ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ചൈനീസ് ചാരബലൂണിനേക്കാള്‍ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലുപ്പം വരുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. ചൈനീസ് ചാര ബലൂണിനെ വീഴ്ത്താന്‍ ഉപയോഗിച്ച എഫ്-22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്ത്തിയതെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ അറിയിച്ചു.
Read More » -
ചൈനീസ് ക്യാമറ ഞങ്ങൾക്കും വേണ്ട; അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ നടപടിയുമായി ഓസ്ട്രേലിയയും
സിഡ്‌നി: അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ ചൈനയ്ക്കെതിരേ നടപടിയുമായി ഓസ്ട്രേലിയയും. പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസുകളില്‍ നിന്നും ചൈനീസ് നിര്‍മിത ക്യാമറകള്‍ നീക്കം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ഈ ക്യാമറകള്‍ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍മാരാണ് ചൈനീസ് ക്യാമറകളില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുമായി രംഗത്തുവന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 913 ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ പറഞ്ഞു. ചൈനീസ് കമ്പനികളായ ഹിക്‌വിഷന്‍, ദാഹുവ എന്നീ കമ്പനികളുടെ ക്യാമറകള്‍, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, ഇന്‍ര്‍കോം എന്നിവയാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതെന്നും, ഈ കമ്പനികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണെന്നും പാറ്റേഴ്‌സണ്‍ പറഞ്ഞു. ‘ഈ കമ്പനികള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്. മാത്രമല്ല, ചൈനയുടെ ദേശീയ ഇന്റലിജന്‍സ് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എല്ലാ…
Read More » -
പ്രണയിച്ചോളൂ, പക്ഷേ റോസാപ്പൂ ” തനി നാടൻ” മതി! ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍
കാഠ്മണ്ഡു: വാലന്റെൻസ് ദിനത്തിൽ ഉപയോഗിക്കാൻ സ്വദേശി റോസാപ്പൂക്കൾ മതിയെന്ന് നേപ്പാൾ. പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റോസാപ്പൂ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാൾ നിരോധനം ഏര്‍പ്പെടുത്തി. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലാണ് രേഖാമൂലമുള്ള നിര്‍ദേശം നല്‍കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം ഇറക്കുമതി നിര്‍ത്തിവെക്കുന്നതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. ഫെബ്രുവരി 14ന് പ്രണയദിനത്തോട് അനുബന്ധിച്ച് റോസാപ്പൂ ഇറക്കുമതിയില്‍ വര്‍ധനയുണ്ടാകുമെന്ന് കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം. ‘റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുണ്ടെന്ന് കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാല്‍ ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവെക്കുന്നു,’ പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍…
Read More » -
ഒരു പാക്കിസ്ഥാൻ പ്രണയകഥ, കാമുകനെ വിവാഹം കഴിക്കാൻ നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ച 19കാരി പാക്ക് വനിത അറസ്റ്റില്‍
പാക്കിസ്താനില്‍ നിന്നെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. തന്റെ പ്രണയനാഥനെ തേടി ഇന്‍ഡ്യയിലെത്തിയ 19 കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശി സ്വദേശി മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെട്ടത്. ഇത് വളര്‍ന്ന് പ്രണയമായതോടെ യുവാവിനെ നേരിട്ടു കാണാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ ഇക്ര ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി. സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുനസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. പാക്കിസ്താനിലുള്ള തന്റെ അമ്മയേയും മറ്റ് കുടുംബാംഗങ്ങളേയും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അവളെ പിന്തുടരുന്നതും ബെംഗ്‌ളൂറു പൊലീസെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നതും. ഇക്രയെ പാക്കിസ്താനിലേക്ക് ഡീപോര്‍ട് ചെയ്യും. പാക്കിസ്താന്‍ അധികൃതരുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഡീപോര്‍ട് ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുക. രണ്ട് മാസമെങ്കിലും ഇതിനു വേണ്ടി എടുക്കും. വിവാഹശേഷം ഇക്ര തന്റെ പേര്…
Read More » -
ഡെല്ലിനു പിന്നാലെ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും
ന്യൂയോര്‍ക്ക്: ഗൂഗിളിനും ഡെല്ലിനും പിന്നാലെ മാധ്യമ-വിനോദ കമ്പനിയായ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി റോബര്‍ട്ട് ഇഗര്‍ സ്ഥാനമേറ്റത്. തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഡിസ്‌നിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ്സിന് യുഎസിലും കാനഡയിലുമായി 200,000 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണുള്ളത്. മൊത്തം 46.6 ബില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം. ആഗോള തലത്തില്‍, ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം പേരുടെ വര്‍ധനവ് കമ്പനിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം…
Read More » -
കണ്ണീർക്കരയായി തുർക്കിയും സിറിയയും; മരണം 15000കടന്നു; രക്ഷാ പ്രവർത്തനം തുടരുന്നു
ഇസ്ബുതാംബുൾ: തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി റിപ്പോർട്ട്. 15,383 പേരാണ് ഇതുവരെ മരണപ്പെട്ടത്. തുർക്കിയിൽ മാത്രം 12,391 പേർ മരിച്ചു. 62,914 പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ 6000ത്തോളം കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സിറിയയിൽ 2992 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സിവിൽ ഡിഫൻസ് ഗ്രൂപ്പായ വൈറ്റ് ഹെൽമെറ്റ്‌സിന്റെ കണക്കുപ്രകാരം ഏകദേശം 1262 മരണങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നാണ്. തിങ്കളാഴ്ചയായിരുന്നു ദുരന്തമുണ്ടായത്. ഇതിന് പിന്നാലെ 70 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും തുർക്കിക്ക് ദുരിതാശ്വാസം വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. സിറിയയിലെ അന്താരാഷ്ട്ര സഹായ സാഹചര്യം വ്യക്തമല്ല. ഇതുവരെ, യു.എ.ഇ, ഇറാഖ്, ഇറാൻ, ലിബിയ, ഈജിപ്ത്, അൾജീരിയ, ഇന്ത്യ എന്നിവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സഹായങ്ങൾ…
Read More »