World

    • ​ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോ​ഗം

      ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക…

      Read More »
    • യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി യുഎഇയിൽ; യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

      അബുദാബി: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ചാവിഷയമായി. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലേയ്ക്ക് പോയി. ​ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്കായി യുഎഇയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഡ്രോണുകൾ കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും പകരം പണവും സാങ്കേതികവിദ്യയും നല്കണമെന്നുമുള്ള നിർദ്ദേശം മുമ്പ് സെലെൻസ്‌കി മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തവണത്തെ സന്ദർശനത്തിൽ ആയുധസംവിധാനകൈമാറ്റം സംബന്ധിച്ച് തീരുമാനമായോ എന്നതിൽ വ്യക്തതയില്ല. നിലവിൽ റഷ്യ ഇറാന് ഡ്രോണുകൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

      Read More »
    • ഹിസ്ബുള്ള ആയുധക്കടത്ത് നടത്തുന്ന പാലങ്ങളും റോഡുകളും ഒന്നൊന്നായി തകര്‍ത്തു; ഒറ്റപ്പെട്ട് തെക്കന്‍ ലെബനന്‍; ഡസന്‍ കണക്കിനു നഗരങ്ങള്‍ ശൂന്യം; പൊതു സേവന സംവിധാനങ്ങളും തകര്‍ന്നു; വമ്പന്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ട് ഇസ്രയേല്‍; യുദ്ധക്കുറ്റമെന്ന് വിമര്‍ശനം

      ബെയ്‌റൂട്ട്: ഒരു മാസമായി ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളും കരയുദ്ധവും ദക്ഷിണ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒറ്റപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഡസന്‍ കണക്കിന് നഗരങ്ങള്‍ ശൂന്യമായെന്നും അവശേഷിക്കുന്ന താമസക്കാരുടെ പ്രധാന പൊതു സേവന സംവിധാനങ്ങളെ തകര്‍ത്തെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കെതിരെ ഒരു ‘ബഫര്‍ സോണ്‍’ സൃഷ്ടിക്കുന്നതിനായി ലിതാനി നദി വരെയുള്ള ദക്ഷിണ ലെബനന്‍ പിടിച്ചെടുക്കുമെന്ന് ഈ ആഴ്ച ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇറാനുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ച് 2-ന് ഇസ്രായേലിന് നേരെ ഹിസ്ബുള്ള വെടിയുതിര്‍ത്തതോടെയാണ് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടങ്ങിയത്. ദക്ഷിണ ലെബനനില്‍ ദീര്‍ഘകാലം ഇസ്രായേല്‍ അധിനിവേശമുണ്ടാകുമെന്ന ഭീതിയും വര്‍ധിച്ചിട്ടുണ്ട്. 2000-മാണ്ട് വരെ രണ്ട് പതിറ്റാണ്ടിലധികം കാലം ഈ പ്രദേശം ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ലെബനന്റെ പത്തിലൊന്ന് ഭാഗത്തോളം വരുന്ന ദക്ഷിണ മേഖലയിലെ മുഴുവന്‍ ജനങ്ങളോടും വടക്കോട്ട് മാറാന്‍ ഇസ്രായേല്‍ സൈന്യം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ ഇസ്രായേല്‍ നല്‍കിയ…

      Read More »
    • സൗന്ദര്യ മത്സരത്തിനിടെ ‘പല്ല് ഇളകി’പോന്നു; തെല്ലും പതറാതെ ആത്മവിശ്വാസത്തോടെ റാംപിൽ ചുവടുവച്ച് മോഡൽ

      സൗന്ദര്യമത്സര വേദികളിൽ പ്രതീക്ഷിക്കാതെയുണ്ടാവുന്ന സംഭവങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മിസ് ഗ്രാന്റ് തായ്‌ലാൻഡ് മത്സരാർഥിയായ കമോൾവാൻ ചനാഗോയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മത്സരത്തിലെ പ്രാഥമിക റൗണ്ടിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടെ അവരുടെ ഡെന്റൽ വെനീർ തെറിച്ചു വഴാൻ പോകുന്ന സീൻ വീഡിയോയിൽ കാണാം. അപ്രതീക്ഷിത സംഭവം നടന്നപ്പോഴും കമോൾവാൻ ആത്മവിശ്വാസത്തോടെ പ്രതികരിച്ചു. പല്ല് ശരിയാക്കി, പ്രസംഗം തുടരുകയും, വേദിയിൽ തിളങ്ങുന്ന വെള്ള ഗൗണിൽ ഒട്ടും പതറതെ നടക്കുകയും ചെയ്തു. ഓഡിയോ, ക്യാമറ, പ്രേക്ഷകർ എല്ലാവരും ഉറ്റുനോക്കവെ അവൾ തന്റെ ധൈര്യവും മനസാന്നിധ്യവും പ്രകടമാക്കി. ഇതോടെ പ്രേക്ഷകർ നിറഞ്ഞ കയ്യടിയും പ്രശംസയും നല്കി അവളുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു. സമൂഹമാധ്യമത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്ത നിമിഷം തന്നെ അത് ഏറെ ശ്രദ്ധനേടി. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വരികയാണ്. “അവൾക്ക് ഈ സംഭവത്തിൽ ദുഃഖമുണ്ടാകും, പക്ഷേ ആ ആത്മവിശ്വാസം വളരെ അഭിനന്ദനാർഹമാണ്”, “സൗന്ദര്യമത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം”, “ മികച്ച രീതിയിൽ കൈകാര്യം…

      Read More »
    • ​ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ!! നാലിടത്ത് മിസൈൽ ആക്രമണം, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളം ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു

      ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ​ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ…

      Read More »
    • യുദ്ധത്തിൽ കത്തി തീരുന്ന കോടികൾ; ഇറാന്റെ 18 ലക്ഷത്തിന്റെ ഡ്രോണുകളെ തടയാൻ അമേരിക്ക ഇറക്കുന്നത് 38 കോടി രൂപ വരെ ചെലവുള്ള മിസൈലുകൾ!

      ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുറഞ്ഞ ചെലവിലുള്ള ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് Shahed-136 പോലുള്ള ഡ്രോണുകളാണ് ഇത്തരം ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഏകദേശം 18 ലക്ഷം രൂപ ചെലവുള്ള ഈ ഡ്രോണുകളെ തകർക്കാൻ കോടികൾ വിലവരുന്ന മിസൈലുകൾ വിനിയോഗിക്കേണ്ടിവരുന്നത് വലിയ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്ക Patriot Missile System അല്ലെങ്കിൽ SM-6 Missile പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഏകദേശം 38 കോടി രൂപ വരെ ചെലവുള്ള ഒരു മിസൈൽ ഉപയോഗിച്ച് ചെറുകിട ഡ്രോണുകളെ തകർക്കേണ്ടിവരുന്നത് യുദ്ധരംഗത്ത് “അസമമായ ചെലവ് സമ്മർദ്ദം” സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോൺ യുദ്ധത്തിന്റെ ഈ പുതിയ ഘട്ടം ആധുനിക യുദ്ധരീതികളിൽ വലിയ മാറ്റം സൂചിപ്പിക്കുന്നു. Mohajer-6 പോലുള്ള മറ്റ് ഇറാനിയൻ ഡ്രോണുകളും നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെലവുകുറഞ്ഞ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ നഷ്ടം സൃഷ്ടിക്കാമെന്നത്…

      Read More »
    • ഇറാന്റെ ഉന്നത നേതാക്കളെല്ലാം കൊല്ലപ്പെട്ടു, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ല, മൊജ്താബ ഒന്നെങ്കിൽ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിൽ!! ഇറാൻ നാവികസേന ഗൾഫ് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുകയാണ്, വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി… ഇറാനെ പൂർണമായി തകർത്തെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്

      മിയാമി: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ അമേരിക്കൻ സൈനിക നടപടികൾ പൂർണമായി തകർത്തുവെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ലെന്നും, പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്താബ ഖമനേയി ജീവിച്ചിരിക്കുമോ എന്നതിൽ തന്നെ അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. ഇറാന്റെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും കൂടുതലായി തകർത്തുവെന്നും, രാജ്യത്തിന്റെ അധികാര ഘടന തന്നെ ഇല്ലാതാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “ ഇല്ല, അവരുടെ നേതാക്കൾ മരിച്ചു. അവരുടെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല. അദ്ദേഹം മരിച്ചു. മകൻ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിലാണ്, കാരണം ആരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല”- ട്രംപ് പ്രതികരിച്ചു. അതുപോലെ അമേരിക്കൻ സൈനിക നടപടികൾക്ക് പിന്നാലെ ഇറാന്റെ നാവികസേന പൂർണമായും തകർന്നുവെന്നും ഗൾഫ് കടലിന്റെ…

      Read More »
    • ഇറാന്‍ യുദ്ധം: വ്യാപാര ബന്ധം വീണ്ടും ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും; 40 ശതമാനം എണ്ണ ഇറക്കുമതി ചെയ്യും; പാചകവാതകം എത്തിക്കാന്‍ തയാറെടുക്കാന്‍ ഇറക്കുമതി കമ്പനികള്‍ക്കു നിര്‍ദേശം; പഴയപോലെ ലാഭകരമാകില്ലെന്നും വിലയിരുത്തല്‍

      ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ വ്യാപാര ബന്ധം ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും. ഇന്ത്യക്കെതിരേ ചുമത്തിയ നികുതി പിന്‍വലിക്കാന്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു നിബന്ധന. രണ്ട് മാസത്തിന് ശേഷം ഡല്‍ഹിയും മോസ്‌കോയും ഊര്‍ജ്ജ സഹകരണം ശക്തമാക്കുകയാണ്. ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി റഷ്യയില്‍ നിന്ന് നേരിട്ട് ദ്രവരൂപത്തിലുള്ള പ്രകൃതിവാതകം (എല്‍എന്‍ജി) വാങ്ങുന്നതിന് ഇരുപക്ഷവും തയാറെടുക്കുന്നതായി ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ലംഘിക്കാന്‍ സാധ്യതയുള്ള ഈ കരാറുമായി ആഴ്ചകള്‍ക്കുള്ളില്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് സോഴ്‌സുകളില്‍ ഒരാള്‍ പറഞ്ഞു. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഊര്‍ജ്ജ വില കുതിച്ചുയരുന്നതിനിടയില്‍ നടക്കുന്ന ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ റഷ്യന്‍ ഡെപ്യൂട്ടി എനര്‍ജി മിനിസ്റ്റര്‍ പാവല്‍ സോറോക്കിനും ഇന്ത്യന്‍ പെട്രോളിയം ഗ്യാസ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എല്‍എന്‍ജി കരാര്‍ സംബന്ധിച്ച ഈ ‘വാക്കാലുള്ള ധാരണ’ ഉണ്ടായതെന്ന്…

      Read More »
    • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം

      അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ (KEZAD) പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണം തടഞ്ഞുവെങ്കിലും, തകർന്നുവീണ അവശിഷ്ടങ്ങൾ നിലത്തേക്ക് പതിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് സ്ഥിരീകരണം. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആഘാതത്തിൽ KEZAD മേഖലയിലെ രണ്ടിടങ്ങളിൽ തീപ്പിടിത്തം ഉണ്ടായതായും അധികൃതർ അറിയിച്ചു. അഗ്നിശമന സേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. വലിയ സാമ്പത്തിക നഷ്ടമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തെ തുടർന്ന് അബുദാബിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വ്യാവസായിക മേഖലകളിലും വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങളിലും അധിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മേഖലയിലെ നിലവിലെ…

      Read More »
    • ശത്രുവിന്റെ മിത്രം കൊടിയ ശത്രു! ഇറാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 ഡ്രോണുകളും മിസൈലുകളും; ഇസ്രയേലിനുനേരെ 930 എണ്ണം മാത്രം! യുഎഇക്കെതിരേ പ്രയോഗിച്ചത് 357 ബാലിസ്റ്റിക് മിസൈലുകള്‍, 1815 ഡ്രോണുകള്‍; സൗദിയിലും കുവൈറ്റിലും തുരുതുരാ മിസൈലുകള്‍

      ന്യൂഡല്‍ഹി: ഫെബ്രുവരി 28 മുതല്‍ ഇറാന്‍ ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 മിസൈലുകളും ഡ്രോണുകളും. ഇതേ കാലയളവില്‍ ഇസ്രയേലിനെതിരേ 930 എണ്ണം മാത്രമാണ് തൊടുത്തതെന്നും കണക്കുകള്‍. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും 83 ശതമാനവും ജിസിസി അംഗരാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നിവയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ യുഎഇക്ക് നേരെ കുറഞ്ഞത് 1,815 ഡ്രോണുകളും 357 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 372 മിസൈലുകളും ഇറാന്‍ തൊടുത്തുവിട്ടതായി എമിറേറ്റ് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം എമിറേറ്റുകള്‍ക്കെതിരെ നടന്ന വിദേശ ആക്രമണങ്ങളെക്കുറിച്ച് ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ (ACLED) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, യുഎഇ 112 ആക്രമണങ്ങള്‍ നേരിട്ടെന്നും കുറഞ്ഞത് 20 ലക്ഷം ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നുമാണ്. വിജയകരമായതും പ്രതിരോധിച്ചതുമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെയാണ് ACLED കണക്കിലെടുക്കുന്നത്. ഒരേ ദിവസം ഒരേ സ്ഥലത്ത്…

      Read More »
    Back to top button
    error: