World
-
മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ്;നിര്‍ണായക അനുമതി നേടി അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക്
ന്യൂയോർക്ക്:മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ കമ്ബനി. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ ന്യൂറോ ലിങ്ക് എന്ന കമ്ബനിയാണ് നിര്‍ണായകമായ ഈ അനുമതി നേടിയെടുത്തിരിക്കുന്നത്.ബ്രെയ്ന്‍ ഇംപ്ലിമെന്റ് കമ്ബനിയായ ന്യൂറോ ലിങ്ക് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ കംപ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ചുളള ലോകത്തിലെ ആദ്യത്തെ ഇന്‍ ഹ്യൂമന്‍ കംപ്യൂട്ടര്‍ ക്ലിനിക്കല്‍ സ്റ്റഡി നടത്താന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഈ പരീക്ഷണത്തിന് സഹായകരമാകുന്ന തരത്തില്‍ പ്രധാനപ്പെട്ട അനുമതിയാണ് ന്യൂറോ ലിങ്കിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നത്.ന്യൂറോ ലിങ്കിന്റെ ബ്രെയിന്‍ ഇംപ്ലിമെന്റ് പരീക്ഷണങ്ങള്‍ക്കായി 2019 മുതല്‍ തന്നെ മസ്‌ക്ക് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അനുമതി ലഭിച്ചത്. പാരാലിസിസ്, അന്ധത, തുടങ്ങിയ ഒട്ടനവധി വൈകല്യങ്ങള്‍ക്ക് ന്യൂറോ ലിങ്ക് പരീക്ഷണം പരിഹാരമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് മസ്‌ക്കിന്റെ വാദം.2016ല്‍ തുടങ്ങിയ ന്യൂറോ ലിങ്കിന്റെ പരീക്ഷണങ്ങള്‍ക്ക് ഇതുവരെയും യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിരുന്നില്ല.…
Read More » -
ലണ്ടനിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്.മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്‍.സി സ്ട്രക്ചറല്‍ എൻജിനിയറിംങ് വിദ്യാര്‍ഥിയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്.കിടപ്പുമുറിയിലായിരുന്നു ഹരികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ബുധനാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ സ്‌ഫോടനത്തിൽ രണ്ടു സൈനികരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസിറിസ്ഥാനിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥൻ റഹ്മത്ത് ഖാൻ പറഞ്ഞു. ഈ പ്രദേശം ‘പാക്കിസ്ഥാനി താലിബാൻ’ ഗ്രൂപ്പിന്റെ (തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ – ടിടിപി) മുൻ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗുവിലെ എണ്ണ-വാതക പ്ലാന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനി താലിബാൻ ഏറ്റെടുത്തിരുന്നു.
Read More » -
സുരക്ഷാ ഭീഷണി; യൂട്യൂബ്, ജിമെയില്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാൻ ഗൂഗിൾ
നിഷ്ക്രിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയില്‍ അക്കൗണ്ടുകള്‍ക്കാണ് ഗൂഗിള്‍ പൂട്ടിടുന്നത്. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ വലിയ തോതിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിൾ അറിയിച്ചു. അക്കൗണ്ടുകള്‍ ഇല്ലാതാക്കുമ്ബോള്‍ അവയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളും നഷ്ടമാകുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » -
മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ
മെൽബൺ:ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നല്ല സുഹൃത്ത് ബന്ധമാണെന്നും എന്നാല്‍ സത്യത്തെ മുന്‍നിര്‍ത്തിയാകണം സൗഹൃദമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. വളരെയധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി.ഇന്ത്യയിലെ തകരുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും പലതവണ സംസാരിച്ചിട്ടുണ്ട്.ഈ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തേണ്ടതുണ്ട്.അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിരോധിച്ച’ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഓസ്ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.
Read More » -
ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്റെ കൈകളിൽ മുത്തമിട്ട് അണ്ണാറക്കണ്ണൻ; വീഡിയോ വൈറൽ
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ കൈകളിൽ മുത്തമിട്ട് അണ്ണാറക്കണ്ണൻ.അമേരിക്കയിലെ നോര്‍ത്ത് അരിസോണയിലെ ഗ്രാൻഡ്കാനിയൻ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. പാർക്കിലെത്തിയ ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്റെ കൈയിലേക്ക് അണ്ണാറക്കണ്ണൻ ചാടിക്കയറി കാട്ടിയ കുസൃതികൾ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.യേശുദാസ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എണ്‍പത്തി രണ്ട് വയസ്സ് പിന്നിട്ട യേശുദാസ് രണ്ട് വര്‍ഷത്തിലധികമായി മകന്റെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.ചീകിയൊതുക്കാത്ത വെളുത്ത താടിയും തൊപ്പിയും ധരിച്ചുകൊണ്ടാണ് ഗാനഗന്ധര്‍വ്വൻ ചിത്രത്തിലുള്ളത്.ഒപ്പം കറുത്ത ജാക്കറ്റും വെള്ള പാന്റ്‌സും വെള്ള ഷൂസും ധരിച്ചിരിക്കുന്നു. എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 25 തവണ സംസ്ഥാന അവാര്‍ഡും മറ്റ് നിരവധി അവാര്‍ഡുകളും കൂടാതെ പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട് യേസുദാസിന്.
Read More » -
”എന്തൊരു തൊന്തരവാണിത് കേള്”…മോദിയുടെ ജനപ്രീതിയില്‍ ‘പരാതിപ്പെട്ട്’ ബൈഡനും ആല്‍ബനീസും
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ജനപ്രിയതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. അമേരിക്കയിലും ഓസ്ട്രേലിയയിലുമടക്കം മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം. അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായ പൊതുപരിപാടിക്ക് ഇപ്പോള്‍ത്തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുഎസിലെ പ്രമുഖ വ്യക്തികള്‍ ടിക്കറ്റുകള്‍ക്കായി അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മോദിയോട് പറഞ്ഞു. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിഡ്നിയിലും വലിയ ജനത്തിരക്കാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചൂണ്ടിക്കാട്ടി. സിഡ്നിയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ പൊതുപരിപാടിയില്‍ പരമാവധി ഇരുപതിനായിരം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതിലും എത്രയോ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍…
Read More » -
കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ല! ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളെ മേയാന്‍ വിട്ട് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
ബെര്‍ലിന്‍: ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് വിശദമാക്കിയാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്‍റ് ഗാര്‍ഡനിലെത്തിച്ചത്. പശുക്കളുടെ സ്വാഭാവിക അവാസ ഇടം മേച്ചില്‍ പുറങ്ങളാണെന്ന ബോര്‍ഡുകള്‍ കൊണ്ട് തീര്‍ത്താണ് പശുക്കളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഗാര്‍ഡനില്‍ തുറന്ന് വിട്ടത്. വര്‍ഷത്തിലെ 70 ശതമാനത്തോളം സമയവും പശുക്കളെ ഗോശാലകളില്‍ അടച്ചിടേണ്ട അവസ്ഥയാണ് ജര്‍മനിയില്‍ നിലവിലുള്ളതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധമെന്നാണ് പരിപാടിയുടെ സംഘാടക ലസി വാന്‍ അകെന്‍ പറയുന്നു. ജര്‍മന്‍ കൃഷിമന്ത്രിയുടെ ശ്രദ്ധ നേടാനാണ് അറ്റകൈ പ്രയോഗമെന്നാണ് വിശദമാക്കുന്നത്. പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനും മേച്ചില്‍ പുറങ്ങള്‍ അത്യാവശ്യമാണെന്നും എന്നാല്‍ അതിനായുള്ള ചെലവ് വര്‍ധിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിരവധി ക്ഷീര കര്‍ഷകരാണ് പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി എത്തിയത്.
Read More » -
വിശുദ്ധ അൽഫോൻസാമ്മയുടെ പേഴ്സണലൈസെഡ് സ്റ്റാമ്പ് ആസ്‌ട്രേലിയയിലും
വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണാർത്ഥം ഓസ്ട്രേലിയയിലെ ‘ഫാമിലി കണക്ട് പ്രോജക്റ്റ്’ ആസ്‌ട്രേലിയൻ തപാൽ വകുപ്പ് വഴി തയ്യാറാക്കിയ പേഴ്സണലൈസെഡ് തപാൽ സ്റ്റാമ്പിന്റെ പ്രകാശനം മലങ്കര ഓർത്തഡോൿസ് സഭയുടെ പരമോന്നത തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻകാതോലിക്കാ ബാവ നിർവ്വഹിച്ചു. ഭരണങ്ങനത്തെ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ,കെയർ ആൻഡ് ഷെയർ മാനേജിങ് ഡയരക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ,വികാരി ജനറൽ മാർ, മുതിർന്ന വൈദീകർ കാതോലിക്കാ ബാവായുടെ സോഷ്യൽ പ്രോജെക്ട്സ് ഡയറക്ടർ റോബർട്ട് കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശനം നടന്നത്. ആയിരം സ്റ്റാമ്പുകൾ ആണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയത്.
Read More » -
അബുദാബി രാജകുമാരന്റെ മികവിന്റ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവവ്യവസായി രോഹിത് മുരളിയ
അബുദാബി: യു.എ.ഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്സല്ലൻസ് അവാർഡിന് അർഹനായി മലയാളിയുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ് സൃന്ഖലാ മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അർഹനായത്. അബുദാബി എമിറേറ്സ് പാലസിൽ നടന്ന ചടങ്ങിൽ അബുദാബി രാജകുമാരൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യൻ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ആദ്യമായി ആണ് ഒരു മലയാളി ഈ പുരസ്‌കാരം നേടുന്നത്.
Read More »