NEWSWorld

ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ തീപിടിത്തം; ആറു മരണം

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഹോസ്റ്റലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പൊള്ളലേറ്റു. 20 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായി ന്യൂസീലന്‍ഡ് പൊലീസ് പറഞ്ഞു.

വെല്ലിങ്ടണിലെ ന്യൂടൗണിലുള്ള ലോഫേഴ്സ് ലോഡ്ജ് എന്ന ഹോസ്റ്റലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടിത്തം. മുകള്‍ നിലയിലായിരുന്നു തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. 92 മുറികളുള്ള കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നതായാണ് സംശയം. തീ ഒരു പരിധിവരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ ഇതുവരെ ഉള്ളിലേക്ക് പ്രവേശിക്കാനായിട്ടില്ല.

Back to top button
error: