World

    • യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി

      ദുബായ്:യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി.ഗള്‍മേഖലയിലെ സമുദ്ര മേഖലകള്‍ സുരക്ഷിതമാക്കാൻ ചുമതലപ്പെടുത്തിയ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നാണ് യു എ ഇ പിന്മാറിയത്.സമുദ്ര മേഖലയില്‍  സംഘര്‍ഷഭരിതമായ സാഹചര്യം തുടരുന്നതിനിടയിലാണ് യു എ ഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം. 38 രാജ്യങ്ങൾക്കായിരുന്നു സംയുക്ത സമുദ്ര സേനയിലെ പങ്കാളിത്തം.ബഹ്‌റൈൻ ആസ്ഥാനമായുള്ള സംയോജിത മാരിടൈം ഫോഴ്‌സ് 2001-ലാണ് സ്ഥാപിതമാവുന്നത്. തുടക്കത്തില്‍ 12 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന സഖ്യത്തിലേക്ക് പിന്നീട് മറ്റ് രാജ്യങ്ങള്‍ കൂടി ചേരുകയായിരുന്നു. അതേസമയം, പങ്കാളിത്തം നിര്‍ത്തിവെച്ചെങ്കിലും അവശ്യസമയത്ത് യുഎഇ ഒരു പങ്കാളി രാഷ്ട്രമായി തുടരുമെന്നാണ് കരുതുന്നതെന്ന് സംയുക്ത മാരിടൈം ഫോഴ്‌സിന്റെ വക്താവ് കമാൻഡര്‍ തിമോത്തി ഹോക്കിൻസ് പറഞ്ഞു.

      Read More »
    • തൊടുത്തത് ബഹിരാകാശത്തേക്ക്, പതിച്ചത് കടലില്‍! ഉത്തരകൊറിയന്‍ ചാരഉപഗ്രഹ വിക്ഷേപണം പരാജയം

      സോള്‍: വിക്ഷേപണം പരാജയപ്പെട്ട്, ഉത്തരകൊറിയയുടെ ചാരഉപഗ്രഹം കടലില്‍ പതിച്ചു.ചോലിമ1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിന്റെ എന്‍ജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം. ഉപഗ്രഹം കടലില്‍ വീണതായുള്ള വാര്‍ത്ത കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ കൊറിയ തയ്യാറെടുത്തത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയന്‍ അധികാരികള്‍ വ്യക്തമാക്കി.

      Read More »
    • സൗന്ദര്യമത്സരത്തില്‍ ഭാര്യക്ക് രണ്ടാം സ്ഥാനം;വിജയിയുടെ കിരീടം തട്ടിയെടുത്ത് ഭർത്താവ്

      ബ്രസീലിയ: സൗന്ദര്യമത്സരത്തില്‍ തന്‍റെ ഭാര്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ കുപിതനായ ഭര്‍ത്താവ് വേദിയിലേക്ക് കയറി വിജയിയുടെ കിരീടം തട്ടിയെടുത്തു.ശനിയാഴ്ച ബ്രസീലില്‍ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം. നതാലി ബെക്കര്‍,ഇമാനുവല്ലി ബെലിനി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ഥികള്‍.ആവേശഭരിതമായ മുഹൂര്‍ത്തത്തിനൊടുവില്‍ ബെലിനിയെ വിജയിയായി തെരഞ്ഞെടുത്തു.വിജയിയെ വിജയ കിരീടം അണിയിക്കാനായി തുടങ്ങുമ്ബോഴാണ് പെട്ടെന്ന് നതാലിയുടെ ഭര്‍ത്താവ് വേദിയിലേക്ക് ഓടിക്കയറി കിരീടം തട്ടിയെടുത്തത്.ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി കിരീടം വീണ്ടെടുത്ത് വിജയിക്കു തന്നെ നൽകി.

      Read More »
    • യൗവനം നിലനിർത്താൻ 17 വയസ്സുള്ള  മകന്റെ രക്തം ഉപയോഗിച്ച് പിതാവ്…!    ഈ  ടെക് വ്യവസായി യുവാവായി ജീവിക്കാന്‍ ഇതുവരെ ചിലവഴിച്ചത് കോടികൾ

          എന്നും ചെറുപ്പമായിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഒരുനാള്‍   ഏവരും  വാര്‍ധക്യത്തിലെത്തേണ്ടതുണ്ട്. എന്നിരുന്നാലും, അമേരിക്കയിലെ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്പറായ ബ്രയാന്‍ ജോണ്‍സണിന് യഥാര്‍ത്ഥത്തില്‍ 45 വയസുണ്ട്. ഈ പ്രായത്തില്‍ ഇദ്ദേഹത്തിന് 18 വയസായി തുടരാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹം സ്വീകരിക്കുന്ന മാർഗങ്ങൾ പലതാണ്. യൗവനം നിലനിര്‍ത്താന്‍ ബ്രയാന്‍ ജോണ്‍സണ്‍ 30 ഡോക്ടര്‍മാരുടെ ഒരു ടീമിനെ കൂടെ നിര്‍ത്തുന്നു. ഇത് മാത്രമല്ല, ചെറുപ്പമായി തുടരാന്‍ ഇദ്ദേഹം പ്രതിവര്‍ഷം രണ്ട് മില്യണ്‍ യു.എസ് ഡോളര്‍, അതായത് 16 കോടിയിലധികം രൂപ ചെലവഴിക്കുന്നു…!   ചെറുപ്പക്കാരനായി തുടരുന്നതിന് ബ്രയാന്‍ ജോണ്‍സണ്‍ 17 വയസുള്ള മകന്‍ ടാല്‍മേജിന്റെ രക്തം ഉപയോഗിച്ചു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രയാന്‍ ജോണ്‍സണ്‍ തന്റെ 70 കാരനായ പിതാവ് റിച്ചാര്‍ഡിനും മകന്‍ ടാല്‍മേജിനുമൊപ്പം ഡാളസിനടുത്തുള്ള ഒരു ക്ലിനിക്കില്‍ കഴിഞ്ഞ മാസം എത്തിയിരുന്നു. ഇവിടെ ഒരു മണിക്കൂര്‍ നീണ്ട രക്ത കൈമാറ്റ…

      Read More »
    • മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കന്യസ്ത്രീയുടെ മൃതദേഹം

      മരിച്ച്‌ 4 വര്‍ഷത്തിന് ശേഷവും ജീര്‍ണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയില്‍ കണ്ടെത്തിയത്.2019 മേയ് 29ന് മരിച്ച സിസ്റ്റര്‍ വില്‍ഹെല്‍മിനയെ തടികൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. മഠം സ്ഥിതിചെയ്യുന്ന സെമിത്തേരിയില്‍ അടക്കാനായി 2023 മേയ് 18 ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്ബോള്‍ 95 വയസ്സായിരുന്നു സിസ്റ്റര്‍ വില്‍ഹെല്‍മിനയ്ക്ക്.അമേരിക്കയിലെ മിസോറിയിലാണ് സംഭവം.

      Read More »
    • ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

      ലണ്ടൻ:ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ ബ്രിട്ടണിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശിനിയായ പ്രതിഭ കേശവനെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയില്‍ നഴ്സായിരുന്നു. രണ്ടു വര്‍ഷം മുൻപ് ബ്രിട്ടനിലെത്തിയ പ്രതിഭ, ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കാനിരിക്കെയാണ് ആകസ്മിക മരണം.നാട്ടിലേക്ക് പോകാനിരുന്ന പ്രതിഭയെ യാത്രയുടെ ഒരുക്കങ്ങള്‍ അറിയാനായി ബ്രിട്ടനില്‍ തന്നെയുള്ള സഹോദരി ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് നിഗമനം.തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

      Read More »
    • കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

      കൊല്ലം സ്വദേശിയായ യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, യുഎസിലെ ഫിലദല്‍ഫിയയില്‍ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ് – ആശ ദമ്ബതികളുടെ മകനാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ജൂഡിന്റെ കുടുംബം 30 വര്‍ഷമായി അമേരിക്കയിലാണ്. ആക്രമണത്തിന് കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • വീടിന് തീപിടിച്ച് 19 വയസ്സുള്ള നവവധു മരിച്ചു; അപകടം നടന്നത് വിവാഹപ്പിറ്റേന്ന് പുലർച്ചെ

      ന്യൂയോർക്ക്: യുഎസിലെ വിസ്‌കോൺസിനിൽ വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരിച്ചു. വിവാഹ ദിവസമാണ് പൈജ് റൂഡി എന്ന പെൺകുട്ടി ദാരുണായി മരിച്ചത്. മെയ് 23 ന് പുലർച്ചെ 4 മണിയോടെ റീഡ്‌സ്‌ബർഗിലെ വീടിന്റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം മുറിയിൽ ഉറങ്ങുകയായിരുന്നു റൂഡി. പുക ശ്വസിച്ചതിനെ തുടർന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു വരൻ ലോഗൻ മിച്ചൽ കാർട്ടറുമായുള്ള വിവാഹം. അടുത്ത ദിവസം വിവാഹ പാർട്ടിയും ആസൂത്രണം ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ അപകടം സംഭവിച്ചു. കടുത്ത പുക ഉയർന്നതിനാൽ റൂഡിക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം മേധാവി ക്രെയ്ഗ് ഡഗ്ലസ് പറഞ്ഞു. ദമ്പതികൾ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടിൽ സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ടായിപരുന്നില്ല. പുക ശ്വസിച്ചതാണ് മിസ് റൂഡിയുടെ മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും സംശയാപ്ദമായി ഒന്നുമില്ലെന്നാണ് പൊലീസ് നി​ഗമനം.…

      Read More »
    • പാക്കിസ്ഥാനിൽ ഹിമപാതം; മൂന്ന് സ്ത്രീകളടക്കം പത്ത് മരണം

      ഇസ്‍ലാമാബാദ്:പാക്കിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സ്ത്രീകളടക്കം പത്ത് പേർ മരിച്ചു. 25 ഓളം പേര്‍ തങ്ങളുടെ കന്നുകാലികളുമായി പാക് അധീന കശ്മീരില്‍ നിന്ന് ആസ്റ്റോറിലേക്ക് പോകുമ്ബോഴാണ് ഹിമപാതത്തില്‍ അകപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഡിസ്ട്രിക്‌ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ഡിഎച്ച്‌ക്യു) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. 8,000 മീറ്റര്‍ ഉയരമുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ 7,000-ലധികം ഹിമാനികള്‍ ഉണ്ട്.പലപ്പോഴും ഹിമപാതങ്ങള്‍, മണ്ണിടിച്ചില്‍, ഹിമപാളികള്‍ പൊട്ടിത്തെറിക്കല്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമാണിത്. 2012-ല്‍ ഗയാരി പ്രദേശത്തുണ്ടായ വൻ ഹിമപാതത്തില്‍ 129 പാകിസ്ഥാൻ സൈനികരും 11 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

      Read More »
    • ബൈബിള്‍ കൈവശം വെച്ചു; രണ്ട് വയസുകാരനെ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലില്‍ അടച്ചു

      പയോങ്ങ്യാങ്: ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിന് രണ്ട് വയസുകാരനെ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലില്‍ അടച്ചു. മാതാപിതാക്കള്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിനാണ് രണ്ട് വയസുകാരനെ ജീവിതകാലം മുഴുവൻ ജയില്‍ ശിക്ഷയ്‌ക്ക് വിധിച്ചത്.ഉത്തര കൊറിയയില്‍ ക്രൈസ്തവർക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച്‌ ധാരാളം റിപ്പോർട്ടുകൾ വരുന്നതിനിടയ്ക്കാണ് ഈ‌ സംഭവം.  കൊറിയ ഫ്യൂച്ചര്‍ എന്ന എൻജിഒയെ ഉദ്ധരിച്ചു കൊണ്ട് യുഎസ് വിദേശകാര്യ വിഭാഗം പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ 2022 ല്‍ മാത്രം ഉത്തര കൊറിയയില്‍ 70,000 ക്രൈസ്തവരാണ് തുറങ്കിലടക്കപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയയില്‍ മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെടുന്ന, മതപരമായ വസ്തുക്കള്‍ കൈവശം വയ്ക്കുന്ന, മതവിശ്വാസികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന, മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയെ അറസ്റ്റുചെയ്യുകയോ, തടങ്കലില്‍ വയ്ക്കുകയോ നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യാം. 2011 ല്‍ ക്രൈസ്തവ മതം സ്വീകരിച്ച വയോധികയെയും ചെറുമകളെയും പൊതുസ്ഥലത്തു വെടിവെച്ച്‌ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഉത്തര കൊറിയയിലെ മനുഷ്യത്വ രഹിതമായ പ്രവ‍ൃത്തിക്കെതിരെ നിരവധി…

      Read More »
    Back to top button
    error: