NEWSWorld

സൗന്ദര്യമത്സരത്തില്‍ ഭാര്യക്ക് രണ്ടാം സ്ഥാനം;വിജയിയുടെ കിരീടം തട്ടിയെടുത്ത് ഭർത്താവ്

ബ്രസീലിയ: സൗന്ദര്യമത്സരത്തില്‍ തന്‍റെ ഭാര്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ കുപിതനായ ഭര്‍ത്താവ് വേദിയിലേക്ക് കയറി വിജയിയുടെ കിരീടം തട്ടിയെടുത്തു.ശനിയാഴ്ച ബ്രസീലില്‍ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം.
നതാലി ബെക്കര്‍,ഇമാനുവല്ലി ബെലിനി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ഥികള്‍.ആവേശഭരിതമായ മുഹൂര്‍ത്തത്തിനൊടുവില്‍ ബെലിനിയെ വിജയിയായി തെരഞ്ഞെടുത്തു.വിജയിയെ വിജയ കിരീടം അണിയിക്കാനായി തുടങ്ങുമ്ബോഴാണ് പെട്ടെന്ന് നതാലിയുടെ ഭര്‍ത്താവ് വേദിയിലേക്ക് ഓടിക്കയറി കിരീടം തട്ടിയെടുത്തത്.ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി കിരീടം വീണ്ടെടുത്ത് വിജയിക്കു തന്നെ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: