പയോങ്ങ്യാങ്: ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിന് രണ്ട് വയസുകാരനെ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും ജീവപര്യന്തം ജയിലില്‍ അടച്ചു.
മാതാപിതാക്കള്‍ ബൈബിള്‍ കൈവശം വെച്ച കുറ്റത്തിനാണ് രണ്ട് വയസുകാരനെ ജീവിതകാലം മുഴുവൻ ജയില്‍ ശിക്ഷയ്‌ക്ക് വിധിച്ചത്.ഉത്തര കൊറിയയില്‍ ക്രൈസ്തവർക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് ധാരാളം റിപ്പോർട്ടുകൾ വരുന്നതിനിടയ്ക്കാണ് ഈ സംഭവം.
കൊറിയ ഫ്യൂച്ചര്‍ എന്ന എൻജിഒയെ ഉദ്ധരിച്ചു കൊണ്ട് യുഎസ് വിദേശകാര്യ വിഭാഗം പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ 2022 ല്‍ മാത്രം ഉത്തര കൊറിയയില്‍ 70,000 ക്രൈസ്തവരാണ് തുറങ്കിലടക്കപ്പെട്ടിട്ടുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയയില്‍ മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെടുന്ന, മതപരമായ വസ്തുക്കള്‍ കൈവശം വയ്ക്കുന്ന, മതവിശ്വാസികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന, മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയെ അറസ്റ്റുചെയ്യുകയോ, തടങ്കലില്‍ വയ്ക്കുകയോ നാടുകടത്തുകയോ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യാം.
2011 ല്‍ ക്രൈസ്തവ മതം സ്വീകരിച്ച വയോധികയെയും ചെറുമകളെയും പൊതുസ്ഥലത്തു വെടിവെച്ച് കൊലപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഉത്തര കൊറിയയിലെ മനുഷ്യത്വ രഹിതമായ പ്രവൃത്തിക്കെതിരെ നിരവധി രാജ്യാന്തര സംഘടനകളാണ് രംഗത്തെത്തിയിട്ടുള്ളത്.