NEWSWorld

യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി

ദുബായ്:യുഎസ് നേതൃത്വത്തിലുള്ള നാവിക സഖ്യത്തില്‍ നിന്ന് യുഎഇ പിന്മാറി.ഗള്‍മേഖലയിലെ സമുദ്ര മേഖലകള്‍ സുരക്ഷിതമാക്കാൻ ചുമതലപ്പെടുത്തിയ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നാണ് യു എ ഇ പിന്മാറിയത്.സമുദ്ര മേഖലയില്‍  സംഘര്‍ഷഭരിതമായ സാഹചര്യം തുടരുന്നതിനിടയിലാണ് യു എ ഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം.
38 രാജ്യങ്ങൾക്കായിരുന്നു സംയുക്ത സമുദ്ര സേനയിലെ പങ്കാളിത്തം.ബഹ്‌റൈൻ ആസ്ഥാനമായുള്ള സംയോജിത മാരിടൈം ഫോഴ്‌സ് 2001-ലാണ് സ്ഥാപിതമാവുന്നത്. തുടക്കത്തില്‍ 12 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്ന സഖ്യത്തിലേക്ക് പിന്നീട് മറ്റ് രാജ്യങ്ങള്‍ കൂടി ചേരുകയായിരുന്നു. അതേസമയം, പങ്കാളിത്തം നിര്‍ത്തിവെച്ചെങ്കിലും അവശ്യസമയത്ത് യുഎഇ ഒരു പങ്കാളി രാഷ്ട്രമായി തുടരുമെന്നാണ് കരുതുന്നതെന്ന് സംയുക്ത മാരിടൈം ഫോഴ്‌സിന്റെ വക്താവ് കമാൻഡര്‍ തിമോത്തി ഹോക്കിൻസ് പറഞ്ഞു.

Back to top button
error: