ഇസ്‍ലാമാബാദ്:പാക്കിസ്ഥാനിലെ ഗി ല്ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സ്ത്രീകളടക്കം പത്ത് പേർ മരിച്ചു.
25 ഓളം പേര്‍ തങ്ങളുടെ കന്നുകാലികളുമായി പാക് അധീന കശ്മീരില്‍ നിന്ന് ആസ്റ്റോറിലേക്ക് പോകുമ്ബോഴാണ് ഹിമപാതത്തില്‍ അകപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഡിസ്ട്രിക്‌ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ഡിഎച്ച്‌ക്യു) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്.
8,000 മീറ്റര്‍ ഉയരമുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ 7,000-ലധികം ഹിമാനികള്‍ ഉണ്ട്.പലപ്പോഴും ഹിമപാതങ്ങള്‍, മണ്ണിടിച്ചില്‍, ഹിമപാളികള്‍ പൊട്ടിത്തെറിക്കല്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമാണിത്. 2012-ല്‍ ഗയാരി പ്രദേശത്തുണ്ടായ വൻ ഹിമപാതത്തില്‍ 129 പാകിസ്ഥാൻ സൈനികരും 11 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.