സിംഗപ്പൂർ മാരിയമ്മന്‍ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങള്‍ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വര്‍ഷം തടവ്.
രണ്ട് മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (എകദേശം 14 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കര്‍മ്മി കന്ദസാമി സേനാപതി പണയം വച്ചത്.വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുര്‍വിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
2016 ല്‍ മാത്രം 172 തവണയായി 66 പവന്‍ സ്വര്‍ണാഭരണമാണ് ഇയാള്‍ പണയം വെച്ചത്.2016 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സേനാപതി ഇത്തരത്തിൽ 14 കോടിയിലധികം രുപ തട്ടിയെടുത്തത്.