NEWSWorld

ജോലി ഉറപ്പാണ്;രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് പണം ഇങ്ങോട്ട് തരും-ലിത്വാനിയ തുറന്നിടുന്ന അവസരങ്ങൾ

റ്റൊരു രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ച്‌ പോകുന്നത് ചെറിയൊരു കാര്യമേയല്ല. വിമാനടിക്കറ്റ്, താമസ സൗകര്യങ്ങള്‍ , ഡെപ്പോസിറ്റ് തുക, അനുദിന ചെലവുകള്‍, ഭക്ഷണം എന്നിങ്ങനെ പണം പോകുന്ന വഴി കാണില്ല.

എന്നിരുന്നാലും മികച്ച ജോലിയും വരുമാനവും എന്ന സ്വപ്നത്തിലേക്ക് അധികദൂരമില്ലല്ലോ എന്ന ആശ്വാസമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.എന്നാല്‍ ജോലി അന്വേഷിച്ച്‌ പോകുന്നതിനോ അല്ലെങ്കില്‍ ജോലി ഉറപ്പായി പുതിയൊരു രാജ്യത്ത് സെറ്റില്‍ ആകുന്നതിന് പണം ഇങ്ങോട്ട് കിട്ടുകയാണെങ്കിലോ??

അങ്ങനെയൊക്കെ കിട്ടുവോ എന്നല്ലേ ഓര്‍ക്കുന്നത്? കിട്ടും ! വടക്കൻ യൂറോപ്പിലെ രാജ്യമായ ലിത്വാനിയ ആണ് പുതിയൊരു ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ കിടിലൻ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Signature-ad

 

മികച്ച ജീവിതവും ഒരുപാട് തൊഴിലവസരങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച്‌ നാളുകളായി തൊഴിലന്വേഷകരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന യൂറോപ്യൻ രാജ്യമാണ് ലിത്വാനിയ . നോണ്‍ ഇയു സിറ്റിസണ്‍ അഥവാ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍.

ജോലിയുടെ കാര്യമാമെങ്കിലും ഗുണനിലവാരമുള്ള ജീവിതമാണെങ്കിലും ഏറ്റവും മികച്ചതാണ് രാജ്യം നല്കുന്നത്. കുടുംബമായി ജീവിക്കുവാൻ ഏറ്റവം നികച്ച അന്തരീക്ഷം രാജ്യം ഉറപ്പുവരുത്തുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, മികച്ച ആരോഗ്യ സംവിധാനങ്ങള്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം, മികച്ച ജീവിതനിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു.
ലിത്വാനിയയിലെത്തുവാനും ഇവിടുത്തെ റീലൊക്കേഷൻ ഇൻസെന്‍റീവിന് അര്‍ഹത നേടുവാനും പറ്റിയത് വിദഗ്ദരായ തൊഴിലാളികള്‍ക്കാണ്. ടെക്നോളജി, എൻജിനീയറിങ്, മെഡിസിൻ, ലൈഫ് സയൻസ്, റിസേര്‍ച്ച്‌ തുടങ്ങിയ മേഖലകളില്‍ വിദഗ്ദരായവര്‍ക്കാണ് ഇതിനവസരം. ഈ വിഭാഗത്തില്‍ ലിത്വാനിയന്‌ തൊഴിലുടമ വഴി ജോലി നേടിയോ അല്ലെങ്കില്‍ ആവശ്യമായ ഒരു ബിരുദം ഉണ്ടെങ്കില്‍ ഈ റീലൊക്കേഷൻ ഓഫര് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.
സ്കില്‍ഡ് ആയിട്ടുള്ള ആളുകള്‍ക്ക് 3444 യൂറോ (3,05,391.45 ഇന്ത്യൻ രൂപ) വരെ യാണ് ഇൻസെന്‍റീവ് ആയി ലഭിക്കുന്നത്. ലിത്വാനിയയിലെത്തി ജോലിയില്‍ പ്രവേശിച്ച്‌ ആറു മാസത്തിനു ശേഷമാണ് ഇന്‍സെന്‍റീവിനായി അപേക്ഷിക്കുവാൻ സാധിക്കുക. എന്നാല്‍ ഇവിടെ ജോലിയാരംഭിച്ച്‌ രണ്ടു വര്‍ഷത്തിനു ശേഷമാണെങ്കില്‍ അപേക്ഷിക്കുവാനും സാധിക്കില്ല. 2022 ജനുവരി 1ന് 2025 മേയ് 31 നും ഇടയില്‍ റീലൊക്കേറ്റ് ചെയ്ത് അപേക്ഷിക്കുന്നവര്‍ക്കാണ് ഇത് ലഭ്യമാവുക.തുടര്‍ന്ന് കുടംബാംഗങ്ങളെ കൊണ്ടു വരുവാനും റെസിഡൻസ് പെര്‍മിറ്റ് ലഭിക്കുവാനും ഇവര്‍ക്ക് അര്‍ഹതയുണ്ടാവും.

ഒറ്റനോട്ടത്തില്‍

ലിത്വാനിയയില്‍ റീലൊക്കേഷൻ ഇന്‍സെന്‍റീവ് ലഭിക്കാനുള്ള അഞ്ച് സ്റ്റെപ്പുകള്‍

1. ലിത്വാനിയയില്‍ ഒരു ജോലി ലഭിക്കുക

2. ലിത്വാനിയയിലേക്ക് റീലൊക്കേറ്റ് ചെയ്യുക.

3.ഏറ്റവും കുറഞ്ഞത് ആറുമാസക്കാലം ഇവിടെ ജോലി ചെയ്യുക

4. ഇൻസെന്‍റീവ് ലഭിക്കാൻ നിങ്ങള്‍ യോഗ്യരാണോ എന്നുറപ്പ് വരുത്തുക

5. 2025 മേയ് 31ന് മുൻപായി റീലൊക്കേഷൻ ഇന്‍സെന്‍റീവിന് അപേക്ഷിക്കുക.

 

തൊഴില്‍ മേഖലയിലേക്ക് ഇറങ്ങുന്നവര്‍ക്ക് വ്യത്യസ്തമായ കരിയര്‍ ഓപ്ഷനുകളാണ് ഇവിടെയുള്ളത്.ബഹുരാഷ്ട്ര കമ്ബനികളെയും സ്റ്റാര്‍ട്ട് അപ്പുകളെയും ആകര്‍ഷിക്കുന്ന രാജ്യമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: Work In Lithuania

Back to top button
error: