NEWSWorld

ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരന്‍ വിവാഹിതനായി; വധു സൗദി കുടുംബത്തില്‍ നിന്ന്

അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബില്‍ അബ്ദുല്ല വിവാഹിതനായി. സൗദി സ്വദേശി രാജ്വ അല്‍ സെയ്ഫയാണ് വധു.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സഹ്രാന്‍ കൊട്ടരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങള്‍,യു.എസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവരടക്കം 140 അതിഥികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

2009 ലാണ് ഹുസൈന്‍ രാജകുമാരനെ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചത്. രാജ്വയ്ക്ക് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ട്. നെതര്‍ലന്‍ഡ്സിലെ രാജാവ് വില്ല്യം-അലക്സാണ്ടര്‍, രാജ്ഞി മാക്സിമ, ബെല്‍ജിയം രാജാവ് ഫിലിപ്പ്, കിരീടാവകാശി എലിസബത്ത്, ഡാനിഷ് കിരീടാവകാശി ഫ്രെഡറിക്, ഡെന്മാര്‍ക്കിലെ രാജകുമാരി മേരി എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Signature-ad

വിവാഹത്തോടനുബന്ധിച്ച് ജോര്‍ദാനില്‍ ഉടനീളം ആഘോഷങ്ങള്‍ നടന്നു. വധുവരന്‍മാരുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് തെരുവുകള്‍ അലങ്കരിച്ചു. ദമ്പതികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് അമ്മാനില്‍ ഒത്തുകൂടിയത്.

ഒരു കോടിയിലധികം ജനങ്ങളുള്ള രാജ്യമാണ് ജോര്‍ദാന്‍. രാജ്യത്തെ സായുധ സേനയുടെയും അധികാരം രാജാവിനാണ്. ബ്രിട്ടനിലെ റോയല്‍ മിലിട്ടറി അക്കാഡമിലെ പഠനത്തിന് ശേഷം ഹുസൈന്‍ വാഷിംഗ്ടണിലെ സര്‍വകലാശാലയില്‍ ചരിത്രം പഠിച്ചു. രാജ്വ ന്യൂയോര്‍ക്കിലെ സിറാക്കൂസ് സര്‍വകലാശാലയില്‍ ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Back to top button
error: