World

    • ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം അമേരിക്കയിൽ

      ന്യൂയോർക്ക്: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച്‌ താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്‌ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്. വിമാനം പറന്നുയരുന്നതിനിടെയാണ്  ടയര്‍ താഴെ വീണത്. തെറിച്ചു വീണ ടയര്‍ പതിച്ച് നിരവധി  വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.

      Read More »
    • ഹൂതികളുടെ ആക്രമണം:  മൂന്നു കപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം 

      ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ആക്രമണം ഉണ്ടായത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്.  ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതല്‍ ആക്രമണം തുടങ്ങിയത്

      Read More »
    • ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് നഷ്ടം 23,127 കോടി

      ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ പണിമുടക്കി. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

      Read More »
    • ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്

      ടെൽഅവീവ്: ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവരുള്‍പ്പടെ ഏഴ് പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിർത്തി പ്രദേശമായ മാർഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള. സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്.  മെല്‍വിന്‍ സിവ് ആശുപത്രിയിലാണുള്ളത്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേല്‍ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഷിയ ഹിസ്ബുള്ള വിഭാഗം ഇസ്രയേലിന്റെ വടക്കന്‍ അതിർത്തികളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

      Read More »
    • ഇന്ത്യയ്ക്ക് ‘വേണ്ടപ്പെട്ട’ മറ്റൊരു ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ ‘പട’മായി; മരിച്ചത് തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ ഷെയ്ഖ് ജമീല്‍

      ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീകരസംഘടനയായ തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍. ഇയാളുടെ മരണകാരണംവ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍, ജമ്മു കശ്മീരില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍.

      Read More »
    • പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാന് തിരിച്ചടി

      ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.

      Read More »
    • അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

      അബിജാൻ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാന്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ദില്ലിയില്‍ നിന്നും പുറപ്പെട്ട ദമ്ബതികളെ കാണാനില്ലെന്ന് കാണിച്ച്‌ മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷിച്ച്‌ വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച്‌ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു.

      Read More »
    • കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദി; ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി

      ലണ്ടൻ:  ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല  ഭക്തിസാന്ദ്രമായി. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദിയാണ് ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നടത്തുന്ന ആറ്റുകാല്‍ പൊങ്കാല. ലണ്ടനില്‍ നടന്ന പതിനേഴാമത് ആറ്റുകാല്‍ പൊങ്കാലയായിരുന്നു ഇക്കുറി നടന്നത്. രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ ആരംഭിച്ചത്. ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് ചെയർപേഴ്സണും മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകുന്നത്. ഈസ്റ്റ്ഹാം പാർലമെന്‍റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കമുള്ളവർ പങ്കെടുത്തു. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ…

      Read More »
    • ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫേസ്ബുക്ക്; യു.എസില്‍ മാധ്യമങ്ങള്‍ക്കിനി പണം നല്‍കില്ല

      യു.എസിലേയും ഓസ്ട്രേലിയയിലേയും ഫേസ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. യു.കെ., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ 2023 സെപ്റ്റംബറില്‍ ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ മൂല്യം കല്‍പിക്കുന്ന ഉല്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് കമ്പനി വിശദീകരണം. ഓസ്ട്രേലിയയിലേയും യു.എസിലേയും ഫേസ്ബുക്ക് ന്യൂസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വാര്‍ത്തകളേക്കാളും രാഷ്ട്രീയ ഉള്ളടക്കങ്ങളേക്കാളും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്തുന്നതിനുമാണ് കൂടുതല്‍ ആളുകളും പ്രധാനമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. ന്യൂസ് ടാബ് നീക്കം ചെയ്താലും ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളിലൂടെ വാര്‍ത്തകള്‍ അറിയാനാവും. വെബ്സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി…

      Read More »
    • ഭക്ഷ്യവിഷബാധ; കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചു

      കൊല്ലം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മനയില്‍കുളങ്ങര എംആര്‍എ ഗാര്‍ഡന്‍സ്-25 സാബത്ത് വില്ലയില്‍ നസ്‌മല്‍ നവാസ്(21) ആണ് മരിച്ചത്. ഉസ്ബക്കിസ്ഥാനിലെ ബുക്കാര സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാത്രി മരിച്ചതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിച്ച്‌ കടപ്പാക്കട മക്കാനി പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. നവാസ് ഷൗക്കത്തലിയുടെയും സലീന നവാസിന്‍റേയും മകനാണ്. സഹോദരങ്ങള്‍: നബിന്‍ ഷാ (യുകെ), സല്‍മാന്‍.

      Read More »
    Back to top button
    error: