NEWSWorld

ഉഗാണ്ടയില്‍ ഭീകരാക്രമണം; സ്‌കൂളിന് തീയിട്ടു, 38 കുട്ടികള്‍ ഉള്‍പ്പെടെ 41 പേരെ ചുട്ടുകൊന്നു

കംപാല: ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 38 പേര്‍ വിദ്യാര്‍ഥികളാണ്. കോംഗോയുടെ അതിര്‍ത്തി പ്രദേശത്തുള്ള പോണ്ട്വെയിലെ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്.

മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേര്‍ നാട്ടുകാരുമാണ്. പരുക്കേറ്റ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. നിരവധിപ്പേരെ തടവുകാരായി തട്ടിക്കൊണ്ടുപോയി. സ്‌കൂള്‍ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂളിനു നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്.

Signature-ad

ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളുകള്‍ കത്തിക്കുന്നതും വിദ്യാര്‍ഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990 കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001 ല്‍ സൈന്യം ഉഗാണ്ടയില്‍നിന്നു തുരത്തിയിരുന്നു. തുടര്‍ന്ന് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.

Back to top button
error: