World

    • യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാര്‍ഫി കൊല്ലപ്പെട്ടു

      സൻഅ: യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്‍റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു. അതേസമയം, മരണകാരണം അല്‍ഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അല്‍ഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്‍റെ മൃതദേഹത്തിന്‍റെ വീഡിയോ അല്‍ഖ്വയ്ദ പുറത്തുവിട്ടു. സാദ് ബിൻ അതേഫ് അല്‍അവ്‌ലാകിയെ പുതിയ നേതാവായി അല്‍ഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്.

      Read More »
    • കോട്ടയം പാമ്പാടി സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു

         യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് വിട പറഞ്ഞത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 2020 ലാണ് ടീന ബ്രിട്ടനില്‍ എത്തുന്നത്. രണ്ട് മക്കളുണ്ട്. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കള്‍ യുകെയില്‍ എത്തിയിരുന്നു. കേംബ്രിജില്‍ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ ആണ് ടീനയും കുടുംബവും. സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചാലുടൻ മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം  മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലില്‍ പിന്നീട് നടക്കും.

      Read More »
    • മലയാളി കൊല്ലപ്പെട്ടതിന് ഇസ്രയേലിന്റെ തിരിച്ചടി: ലെബനനില്‍ 5 മരണം

      ടെല്‍ അവീവ്: തെക്കൻ ലെബനന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 5 മരണം.9 പേർക്ക് പരിക്കേറ്റു. ഖിർബെല്‍ സെലം മേഖലയിലാണ് ആക്രമണം. ഗാസ യുദ്ധപശ്ചാത്തലത്തില്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരർ ഇസ്രയേല്‍ അതിർത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞാഴ്ച ഇസ്രയേലിലുണ്ടായ ഹിസ്ബുള്ള മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടിരുന്നു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഹിസ്ബുള്ള ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 10 സൈനികരും 7 സാധാരണക്കാരും ഇതുവരെ കൊല്ലപ്പെട്ടു. അതേ സമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടികളില്‍ ഇതുവരെ 312 പേർ കൊല്ലപ്പെട്ടു. ഇതില്‍ 56 പേർ സാധാരണക്കാരും മറ്റുള്ളവർ ഹിസ്ബുള്ള അംഗങ്ങളുമാണ്.

      Read More »
    • പലസ്തീനികളുടെ ദുരിതത്തിന് കാരണം ഹമാസ്; ഗാസയ്ക്ക് മേല്‍ വീണ്ടും ലഘുലേഖ എയര്‍ഡ്രോപ് ചെയ്ത് ഇസ്രായേല്‍

      ജറുസലേം:  ഗാസയിലെ പലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗാസയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍ വ്യോമമാര്‍ഗം വിതരണം ചെയ്തത്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗാസയിലെ ജനങ്ങളോട് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലഘുലേഖകള്‍ ഗാസയില്‍ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയര്‍ഡ്രോപ്പ് ചെയ്തത്. അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആകാശമാര്‍ഗം വിതരണം ചെയ്തത്. ഗാസയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്. ഹമാസ് നേതാക്കന്മാരുടെ ചിത്രവും ലഘുലേഖയിലുണ്ട്. ഒരുവശത്ത് ഗാസയിലെ തകര്‍ന്ന വീട്ടില്‍ ഇഫ്താര്‍ ടേബിളില്‍ ഇരിക്കുന്ന പലസ്തീന്‍ കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഹമാസ് നേതാക്കളുടെയും വ്യാജ ചിത്രങ്ങളും പുറംചട്ടയില്‍ ചേര്‍ത്തിട്ടുണ്ട്. ഫലസ്തീനികളെ മാനസികമായി തളര്‍ത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേല്‍ സേനയുടെ ലഘുലേഖ വിതരണം. ഗാസക്കാര്‍ക്കിടയിലേക്ക്…

      Read More »
    • ഈ‌ വിമാനയാത്രകൾ അമേരിക്കയ്ക്കെന്നെന്നും നാണക്കേട് !

      അമേരിക്കൻ എയർലൈൻസായ അലോഹയുടെ ബോയിംഗ് 737 എന്ന ജെറ്റ് വിമാനം അതിഭയാനകമായ അപകടത്തെ അതിജീവിച്ച്‌ ചരിത്രത്തിലിടം പിടിച്ചത് 1988 ഏപ്രില്‍ 28ന് ആയിരുന്നു. അന്നായിരുന്നു ചരിത്രത്തിലാദ്യമായി മേല്‍ക്കൂരയില്ലാതെ ഒരു വിമാനം യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ ഓരോ യാത്രക്കാരും ജീവനോടെ ഭൗമോപരിതലത്തിലെത്തി. ഒരാളൊഴികെ.. ജീവനക്കാരിയായിരുന്ന ക്ലാരബെല്ല ലാൻസിംഗ്. ആകാശത്ത് വച്ച്‌ അപ്രതീക്ഷിതമായി വിമാനത്തിന്റെ മേല്‍ക്കൂര അടർന്നുപോയപ്പോള്‍ അവരും പുറത്തേക്ക് പറന്നു പോയി. വ്യോമയാന മേഖല ഇന്നും ഞെട്ടലോടെ രേഖപ്പെടുത്തുന്ന സംഭവമാണ് ഹവായിലെ ഹിലോയില്‍ നിന്ന് ഹോനൊലുലുവിലേക്കോള്ള ആ വിമാനയാത്ര. 89 യാത്രക്കാരും ആറ് ജീവനക്കാരും അന്ന് വിമാനത്തിൽ ഉണ്ടായിരുന്നു. 40 മിനിറ്റ് മാത്രമാണ് യാത്രാദൈർഘ്യം. പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിനുള്ളിലെ മർദ്ദം പൊടുന്നനെ നഷ്ടപ്പെട്ടു. ഇതേസമയം 24,000 അടി മുകളിലൂടെയായിരുന്നു വിമാനം പറന്നിരുന്നത്. മർദ്ദം നഷ്ടപ്പെട്ടതോടെ വിമാനത്തിന്റെ മേല്‍ക്കൂര വലിയൊരു ശബ്ദത്തോടെ അടർന്ന് തെറിച്ചുപോയി.  പസഫിക് സമുദ്രത്തിന് മുകളിലൂടെ മേല്‍ക്കൂരയില്ലാതെ വിമാനം സഞ്ചരിച്ചു.ഇതിനിടെയാണ് ജീവനക്കാരി ക്ലാരബെല്ലയെ നഷ്ടപ്പെട്ടത്. ഇവർ…

      Read More »
    • ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക്

      മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണാണ് ഫസ്റ്റ് റണ്ണര്‍ അപ്. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റിന മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോവ ഫൗണ്ടേഷന്‍ എന്ന പേരില്‍ സന്നദ്ധ സ്ഥാപനവും 24-കാരി നടത്തുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന പ്രാഥമിക ഘട്ടത്തില്‍ വിജയികളായവരില്‍ നിന്ന് 40 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. ഇവരില്‍ നിന്ന് 12 പേരെ ഭൂഖണ്ഡാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തു. പിന്നീട് എട്ടു പേരിലേക്കും…

      Read More »
    • മലയാളി നഴ്സ് യു കെ യിൽ നിര്യാതയായി 

      കേംബ്രിഡ്ജ് : രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയും കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സുമായ  റ്റീന സൂസന്‍ തോമസ് നിര്യാതയായി. ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ  ചികിത്സയിലായിരുന്നു. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ  അനീഷ് മണിയുടെ ഭാര്യയാണ്. രണ്ട് വര്‍ഷം മുമ്പാണ്  റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്.അടുത്തിടെയാണ്  കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിൽ തന്നെയായിരുന്നു  മരണം.

      Read More »
    • ദുരിതം തീരുന്നില്ല;വിമാനത്തില്‍നിന്നിട്ട ഭക്ഷണപ്പൊതി തലയിൽ പതിച്ച്  ഗാസയില്‍ 6 മരണം

      ഗാസ: വിമാനത്തില്‍നിന്നു താഴേക്കിട്ട സഹായപാക്കറ്റുകള്‍ തലയിൽ പതിച്ച് 6 മരണം. ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ  പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച്‌ അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകള്‍ വീണത്. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തില്‍ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയില്‍ കഴിഞ്ഞ 5 ആഴ്ചകള്‍ക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസില്‍ നിന്നു കടല്‍വഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

      Read More »
    • ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം അമേരിക്കയിൽ

      ന്യൂയോർക്ക്: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച്‌ താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്‌ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്. വിമാനം പറന്നുയരുന്നതിനിടെയാണ്  ടയര്‍ താഴെ വീണത്. തെറിച്ചു വീണ ടയര്‍ പതിച്ച് നിരവധി  വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.

      Read More »
    • ഹൂതികളുടെ ആക്രമണം:  മൂന്നു കപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം 

      ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ആക്രമണം ഉണ്ടായത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്.  ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതല്‍ ആക്രമണം തുടങ്ങിയത്

      Read More »
    Back to top button
    error: