വാഷിംഗ്ടണ്‍ : രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ കീഴടങ്ങി.അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്.
ഇന്ത്യൻ സമയം അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹം ഹാജരായത്.കോടതി നടപടികളുടെ ഭാഗമായി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.അതേസമയം വിലങ്ങുവച്ചിരുന്നില്ല.ഫിംഗര്‍
50 മിനിറ്റോളം നീണ്ട നടപട്രിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപിനെ കോടതി വിട്ടയച്ചു. അതേസമയം കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട ശേഷം തനിക്കെതിരെ ചുമത്തിയ 37 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു.