NEWSWorld

നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് യുഎസ് ഗായിക

വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആലപിച്ചതിനുശേഷമായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ കാലുതൊട്ട് മേരി മില്‍ബെന്‍ വന്ദിച്ചത്. വാഷിങ്ടന്‍ ഡിസിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ദേശീയഗാനം ആലപിക്കുന്നതില്‍ അഭിമാനമുണ്ടെന്നു മില്‍ബെന്‍ പറഞ്ഞു.

Signature-ad

”ഞാനെന്റെ കുടുംബമെന്ന് വിളിക്കുന്ന രാജ്യത്തിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായി ദേശീയ ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം. ജനാധിപത്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ സംവദിക്കുന്നത്. ഇന്ത്യഅമേരിക്ക ബന്ധത്തിന്റെ യഥാര്‍ഥ സത്ത ഇതാണ്” -മില്‍ബെന്‍ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ ഹോളിവുഡ് നടിയും ഗായികയുമായ മില്‍ബെന്‍ ഇന്ത്യയിലും വളരെ പ്രസിദ്ധയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: