NEWSWorld

‘ലൈംഗികമായി ഇടപഴകാന്‍’ നിര്‍ബന്ധിച്ചു; വനിതാ റാപ്പക്കെതിരെ കേസുമായി നര്‍ത്തകര്‍

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത റാപ്പ് ഗായികയും ഗ്രാമി പുരസ്‌കാര ജേതാവുമായ ലിസോയ്‌ക്കെതിരെ ലൈംഗികാതിക്രമ കേസുമായി മുന്‍സഹായികളായ മൂന്ന് നര്‍ത്തകര്‍. ഗായികയും അവരുടെ പ്രൊഡക്ഷന്‍ കമ്പനിയും ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും നര്‍ത്തകര്‍ പരാതിപ്പെട്ടു. ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തത്.

അരിയാനാ ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയേല്‍ റോഡ്രിഗസ് എന്നിവരാണ് ലിസോയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാമിലെ സംഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാര്‍ ഉള്‍പ്പെടുന്ന സംഘാംഗങ്ങളും നഗരത്തിലെ ഒരു ക്ലബിലെ സെക്‌സ് തീം ഷോയില്‍ പങ്കെടുത്തിരുന്നു. ഈ ക്ലബിലെ നഗ്‌നരായ നര്‍ത്തകര്‍ക്കൊപ്പം ലൈം?ഗികമായി ഇടപഴകാന്‍’ ഗായിക നിര്‍ബന്ധിച്ചു എന്നാണ് നര്‍ത്തകര്‍ കോടതിയെ അറിയിച്ചത്.

Signature-ad

സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാംഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹര്‍ജിയിലുണ്ട്. കഴിഞ്ഞ മേയില്‍ ഒരു മീറ്റിങ്ങിനിടെ ഡേവിസിനെ ലിസോ പുറത്താക്കിയിരുന്നു. നര്‍ത്തകരുടെ പ്രകടനത്തേക്കുറിച്ചുള്ള കുറിപ്പുകള്‍ ലിസോ അവര്‍ക്ക് കൈമാറുന്നത് വീഡിയോ ആയി പകര്‍ത്തിയതിനായിരുന്നു ഇത്.

ലിസോയുടെ ടീമിലെ നര്‍ത്തകരുടെ നേതൃസ്ഥാനത്തുള്ള ഷിര്‍ലീന്‍ ക്വിഗ്ലിക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ ക്രിസ്ത്യന്‍ വിശ്വാസങ്ങളെ നര്‍ത്തകികളിലേക്ക് തള്ളിവിട്ടു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റാരോപണം. ലിസോയുടെ റിയാലിറ്റി ഷോയായ ‘ലിസോസ് വാച്ച് ഔട്ട് ഫോര്‍ ബിഗ് ഗേള്‍സ്’ എന്ന പരിപാടിയില്‍ വിധികര്‍ത്താവായിരുന്നു ക്വിഗ്ലി. ഡേവിസിനെ ക്വിഗ്ലി അവിശ്വാസി എന്ന് വിളിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ലിസോയോ അവരുടെ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷമാദ്യമാണ് ലിസ്സോക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചത്. ‘എബൗട്ട് ഡാം ടൈം’ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം. ലിസോയുടെ 2022ലെ ‘സ്‌പെഷ്യല്‍’ എന്ന നാലാമത്തെ സ്റ്റുഡിയോ ആല്‍ബത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ആഗോള ടൂര്‍ കഴിഞ്ഞ മാസമാണ് സമാപിച്ചത്.

Back to top button
error: