ഇസ്ലാമാബാദ്: പാകിസ്താനിലെ ബജൗറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ജമിയത് ഉലമ ഇസ്ലാം ഫസല്‍ (ജെ.യു.ഐ-എഫ്) പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.
200ലേറെ പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പാര്‍ട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേര് ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.