NEWSWorld

ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി 10,000 സൈനികര്‍; 2006ന് ശേഷം ഏറ്റവും വലിയ സൈനിക വിന്യാസം

ജറുസലേം: ഗാസയിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ പതിനായിരം സൈനികര്‍. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ അനുവദിച്ച സമയം അവസാനിക്കുന്നതോടെ, ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് പ്രവേശിക്കും.

കഴിഞ്ഞ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഇസ്രയേല്‍ കരസേന ഉടന്‍ ഗാസയിലേക്ക് പ്രവേശിക്കും. ഒപ്പം വ്യോമാക്രമണം ശക്തമാക്കും. നാവിക സേനയും ആക്രമണം ആരംഭിക്കും.

Signature-ad

2006ലെ രണ്ടാം ലബനന്‍ യുദ്ധത്തിന് ശേഷം, ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇത്. ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിക്കുന്നതുവരെ ആക്രമണം തുടരാനാണ് ഇസ്രയേല്‍ പദ്ധതിയെന്ന് ഐഡിഎഫ് വക്താവ് ലഫ്.കേണല്‍ റിച്ചാര്‍ഡ് ഹെച്ച് പറഞ്ഞു.

അതേസമയം, ഹിസ്ബുള്ളയ്ക്ക് എതിരായ ആക്രണവും ഇസ്രയേല്‍ കടുപ്പിച്ചു. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലബനനില്‍ പ്രവേശിച്ച് പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ സേന മുതിര്‍ന്നത്.

 

Back to top button
error: