NEWSWorld

ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും

ജറൂസലേം: ഹമാസ് തീവ്രവാദി ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും.

ലഫ്. ഒര്‍ മോസസ് (22), ഇൻസ്പെക്ടര്‍ കിം ദൊക്രാകെര്‍ എന്നിവരാണു കൊല്ലപ്പെട്ട ഇന്ത്യൻ വംശജര്‍.

ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തവേ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹോം ഫ്രണ്ട് കമാൻഡറാണ് ഒര്‍ മോസസ്.

Signature-ad

സെൻട്രല്‍ ഡിസ്ട്രിക്‌ടിലെ ബോര്‍ഡര്‍ പോലീസ് ഓഫീസറാണ് കിം ദൊക്രാകെര്‍. ഹമാസ് ആക്രമണത്തില്‍ 286 ഇസ്രയേല്‍ സൈനികരും 51 പോലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: