World
-
ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം
ദോഹ: ഗാസക്ക് അടിയന്തര സഹായമായി 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. പലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ന്ന സാഹചര്യത്തിൽ ഗാസയിലെ ജനങ്ങൾക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്.
Read More » -
റിസര്‍വ് ഫോഴ്സില്‍ ഇന്ത്യൻ വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍
ടെൽ അവീവ്: യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്സില്‍ സ്ഥാനം പിടിച്ചത്. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്ബര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്ബര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹമാസിനെതിരെയുള്ള തിരിച്ചടിക്കല്‍ കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി 3,60,000 റിസര്‍വ് ഫോഴ്സിനെക്കൂടി യുദ്ധമുന്നണിയിലെത്തിച്ചത്. അതേസമയം യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ജീവന്‍ നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്‍ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.
Read More » -
ടെല്‍ അവീവിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ച് എമിറേറ്റ്സ്
ദുബായ്:ടെൽഅവീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും 20വരെ നിര്‍ത്തിവച്ചതായി എമിറേറ്റ്സ്. അവസാന വിമാനം വ്യാഴാഴ്ച ടെല്‍ അവീവില്‍ നിന്ന് ദുബായിലെത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കു പ്രാധാന്യം നല്‍കുന്നതിനാലാണ് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. വിമാനടിക്കറ്റ് ക്യാഷ് തിരികെ ലഭിക്കാൻ ട്രാവല്‍ ഏജൻസികളുമായി ബന്ധപ്പെടണം.
Read More » -
യുഎഇയിൽ നിന്ന് ഒമാനിലേക്ക് 50 ദിർഹത്തിന് യാത്ര ചെയ്യാം: പുതിയ ബസ് സർവീസിന്റെ സമയം, സ്റ്റോപ്പ്, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തുടങ്ങി അറിയേണ്ടതെല്ലാം
ദുബൈ: റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി യുഎഇയിലെ റാസൽഖൈമയ്ക്കും ഒമാനിലെ മുസന്ദത്തിനും ഇടയിൽ പുതിയ ബസ് സർവീസ് ആരംഭിച്ചു. യുഎഇക്കും ഒമാനും ഇടയിലുള്ള ആദ്യ സർവീസ് ഒക്ടോബർ ആറിനായിരുന്നു. യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറാണ്, വൺവേ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 50 ദിർഹം ആണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമുള്ള സഞ്ചാരം സുഗമമാക്കുന്നതിനുമായി യുഎഇ നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ സേവനമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മാഈൽ ഹസൻ അൽ ബലൂഷി പറയുന്നു. റാസൽ ഖൈമ മുതൽ മുസന്ദം വരെയുള്ള ബസ് സ്റ്റോപ്പുകൾ റാസൽഖൈമ ബസ് സ്റ്റോപ്പുകൾ: ◾റാസൽ ഖൈമ ബസ് സ്റ്റേഷൻ (അൽ ദൈത് സൗത്ത്) ◾അൽ റാംസ് ഏരിയ ◾ഷാം ഏരിയ മുസന്ദം ബസ് സ്റ്റോപ്പുകൾ: ◾തിബാറ്റ് ഏരിയ ◾ബുഖ വിലായത്ത് ◾ഹാർഫ് ഏരിയ ◾ഖദ ഏരിയ ◾ഖസബ് വിലായത്ത് സമയം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ്…
Read More » -
ഹമാസ് മിസൈല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍; അബു മുറാദിനെ വധിച്ചെന്ന് ഇസ്രയേല്‍
ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുറാദ് അബു മുറാദ് ആണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഇസ്രയേലില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയായിരുന്നു മുറാദ്. ഹമാസിന്റെ ഓപ്പറേഷണല്‍ സെന്ററിന് നേരെ ഇസ്രയേല്‍ വ്യോമസേന കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടത് എന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍, ഇസ്രയേല്‍ അവകാശവാദത്തോട് ഹമാസ് പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, വടക്കന്‍ ഗാസയിലെ പതിനൊന്നു ലക്ഷം ആളുകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഒഴിഞ്ഞുപോവണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം അത്യന്തം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അസാധ്യമായ കാര്യമാണത്. യുദ്ധങ്ങള്‍ക്കുപോലും ചില നിയമങ്ങളെക്കെയുണ്ടെന്ന് ഗുട്ടറസ് അഭിപ്രായപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഭാഗത്തേക്കു മാറണമെന്നാണ് ഇന്നലെ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. ഇസ്രയേലി സൈന്യം ഇക്കാര്യം ഗാസയിലെ ഐക്യരാഷ്ട്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും യുഎന്‍…
Read More » -
98.75 ശതമാനം മാർക്കോടെ മിന്നും വിജയം, പഠന മികവിന് നേഹ ഹുസൈന് ഗോൾഡൺ വിസ
ദുബൈ: പഠന മികവിന് കാസർകോട് സ്വദേശിനി നേഹ ഹുസൈന് ഗോൾഡൺ വിസ നൽകി ആദരവ്. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്ന നേഹ ഇക്കഴിഞ്ഞ പ്ലസ് ടു (കൊമേഴ്‌സ്) പരീക്ഷയിൽ 98.75 ശതമാനം മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മിന്നും വിജയമാണ് നേടിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷീദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. ഗള്‍ഫ് ടോപ്പേഴ്‌സിന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗോള്‍ഡണ്‍ വിസ നൽകിയാണ് ആദരിക്കുക. മികച്ച വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന ഗോൾഡൻ വിസ പരിധിയിലാണ് നേഹയുടെ നേട്ടം. ദുബൈ മിഡിൽ യൂണിവേഴ്സിറ്റിയിൽ ബിഎ ഹോണേർസ് അക്കൗണ്ടിംഗ് ഫിനാൻസ് വിദ്യാർഥിനിയാണ് ഇപ്പോൾ. നേരെത്തെ മീഡിയ വൺ എർപെടുത്തിയ ഗൾഫ് ടോപേഴ്സ് പുരസ്കാരവും, വാസ് തളങ്കരയുടെ അവാർഡും, എ എം ടി ഇൻ്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനിയുടെ…
Read More » -
ഗാസയെ തിരിഞ്ഞുനോക്കാതെ അഫ്ഗാനിസ്ഥാന് സഹായവുമായി യുഎഇ; അവശ്യവസ്തുക്കള്‍ കൈമാറി
ദുബായ്:ഭൂകമ്ബം നാശം വിതച്ച അഫ്ഗാനിസ്ഥാന് സഹായവുമായി യുഎഇ ഭരണകൂടം. ഭക്ഷണ സാധനങ്ങള്‍, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ ഉള്‍പ്പടെയുളള അവശ്യ വസ്തുക്കള്‍ യുഎഇ അഫ്ഗാനിസ്ഥാന് കൈമാറി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. യുഎഇയിലെ വിവിധ ദുരിതാശ്വാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ദുരന്ത ഭൂമിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ സമാഹരിച്ചത്. ലോകമെമ്ബാടും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുക എന്ന യുഎഇയുടെ നയത്തിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്. അതേസമയം ഇസ്രായേൽ ഹമാസ് സംഘർഷം നടക്കുന്ന ഗാസയിൽ അറബ് രാജ്യങ്ങളുടെ കൂട്ടായ്മ സഹായം എത്തിക്കുന്നുണ്ടെങ്കിലും യുഎഇ ഇതുവരെ പങ്കാളിയായിട്ടില്ല.
Read More » -
പലായനം ചെയ്തവര്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം; ഗാസയില്‍ 70 പേര്‍ കൊല്ലപ്പെട്ടു
ഗാസ: യുദ്ധ മുന്നറിയിപ്പിനു പിന്നാലെ തെക്കന്‍ ഗാസയിലേക്ക് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ഗാസ സിറ്റിയില്‍ നിന്ന് തെക്കോട്ട് കാറുകളില്‍ പോവുകയായിരുന്നവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ആരെയാണ് ആക്രമിച്ചവര്‍ ലക്ഷ്യംവച്ചതെന്ന് അറിയില്ലെന്നും യാത്രക്കാരുടെ കൂട്ടത്തില്‍ സായുധസേനാംഗങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതോടെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 ആയതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 600ല്‍ അധികം പേര്‍ കുട്ടികളാണ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനം വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ മേഖലയിലേക്ക് മാറ്റി. എന്നാല്‍ 13,000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ വടക്കന്‍ ഗാസയിലെ യുഎന്‍ ക്യാംപുകളിലുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി അവിടെ തന്നെ തുടരുകയാണെന്ന് യുഎന്‍ അറിയിച്ചു. കരയാക്രമണഭീതി ഉയരവേ, ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും 11 ലക്ഷത്തോളം…
Read More » -
ഇരട്ടക്കുട്ടികളെ രക്ഷിക്കാൻ ഹമാസുമായി ഏറ്റുമുട്ടിയ ഇസ്രായേൽ ദമ്പതികൾ ഒടുവിൽ വെടിയേറ്റ് മരിച്ചു
ടെൽ അവീവ്: തങ്ങളുടെ ഇരട്ടക്കുട്ടികളെ രക്ഷിക്കാൻ ഹമാസ് ഭീകരരുമായി മണിക്കൂറുകളോളം ഏറ്റുമുട്ടിയ ഇസ്രായേൽ ദമ്പതികൾ ഒടുവിൽ വെടിയേറ്റ് മരിച്ചു.കുട്ടികളെ ഇസ്രായേൽ സേന പിന്നീട് രക്ഷിച്ചു. ദമ്ബതികളായ ഇറ്റായിയും ഹദര്‍ ബെര്‍ഡിചെവ്സ്‌കിയുമാണ് ക്ഫാര്‍ ഗാസയിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്.തോക്കുകളുമായി ഹമാസ് ഭീകരർ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. എന്നാൽ വീട് ആക്രമിക്കുന്നതിന് മുന്‍പ് തന്നെ ദമ്ബതികള്‍ തങ്ങളുടെ 10 മാസം പ്രായമായ ഇരട്ടക്കുട്ടികളെ ഒളിപ്പിച്ച് വെച്ചിരുന്നുവെന്നതായാണ് വിവരം. ഇസ്രയേല്‍ സേന കുട്ടികളെ രക്ഷപ്പെടുത്തിയതായും അവരെ മുത്തശ്ശിക്ക് കൈമാറിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. തീവ്രവാദികള്‍ വീട് ആക്രമിക്കുന്നതിന് മുന്‍പ് ഇറ്റായിയും ഹദര്‍ ബെര്‍ഡിചെവ്സ്‌കിയും 10 മാസം പ്രായമായ ഇരട്ടക്കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി. തീവ്രവാദികളുമായി പൊരുതിയതിന് ശേഷമാണ് ഇരുവരും ക്രൂരമായി കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സേന എത്തുന്നത് വരെ ഏകദേശം 12 മണിക്കൂറുകളോളം കുട്ടികള്‍ അവിടെ ഒറ്റയ്ക്കായിരുന്നു. അതേസമയം, ഹമാസ് തോക്കുധാരികള്‍ കുറഞ്ഞത് 1,200 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.വീടുകളിലോ തെരുവരുകളിലോ വെച്ചാണ് കൂടുതല്‍ പേരും മരിച്ചിരിക്കുന്നത്. കൂടാതെ നിരവധി…
Read More » -
ഇസ്രയേലിന് സൈനിക സഹായം ; രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ പുറപ്പെട്ടു , യുദ്ധപിന്തുണയുമായി ബ്രിട്ടനും
ടെല്‍ അവീവ്: ഇസ്രയേലിന് സൈനിക സഹായവുമായി രണ്ടാമത്തെ അമേരിക്കൻ പടക്കപ്പല്‍ വെര്‍ജീനിയയില്‍നിന്ന് പുറപ്പെട്ടു.യുഎസ്‌എസ് ഡ്വൈറ്റ് ഡി ഐസൻഹോവര്‍ കാരിയര്‍ വിമാന വാഹിനിയാണ് പുറപ്പെട്ടത്. മധ്യപൗരസ്ത്യദേശത്തെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കാണ് വിമാനം എത്തിക്കുന്നത്.അതിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ടെല്‍ അവീവിലെത്തി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലില്‍ എത്തിയിരുന്നു. അതേസമയം ഇസ്രയേലിന് യുദ്ധപിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടണ്‍. ഇസ്രയേല്‍ അതിര്‍ത്തിയിലെ കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പല്‍ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിര്‍ദേശം നല്‍കി. ഇവിടേക്ക് കൂടുതല്‍ നാവിക സേനാംഗങ്ങളെയും വിന്യസിക്കും. ഹമാസിന് ആയുധം ലഭിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. സമുദ്രാതിര്‍ത്തികളില്‍ പട്രോളിങ് ശക്തമാക്കി നിരീക്ഷണ വിമാനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പറന്നുതുടങ്ങിയതിന് പിന്നാലെയാണ് ഇത്.ഇസ്രയേലിലെ പരിക്കേറ്റ ആയിരങ്ങള്‍ക്ക് സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സുനക് പറഞ്ഞു.
Read More »