NEWSWorld

ഫലസ്തീന് സഹായവുമായി ഇന്ത്യ; അവശ്യവസ്തുക്കളുമായി എയര്‍ഫോഴ്സ് വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇസ്രായേല്‍ ആക്രമണത്തില്‍ വലയുന്ന ഫലസ്തീന് സഹായവുമായി ഇന്ത്യ. ഗസ്സയിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഇന്ത്യൻ ഏയർഫോർസിന്റെ വിമാനം യാത്ര തിരിച്ചു.

എയര്‍ഫോഴ്സിന്റെ c-17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയര്‍ന്നത്.ഈജിപ്തിലേക്കായിരിക്കും ഇന്ത്യൻ വിമാനം പോവുക. അവിടെ നിന്നും റഫ അതിര്‍ത്തി വഴി സാധനങ്ങള്‍ ഗസ്സയിലെത്തിക്കും.

32 ടണ്‍ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നല്‍കുന്നത്. ഇതില്‍ 6.5 ടണ്ണും മെഡിക്കല്‍ സഹായമാണ്. ഇതിന് പുറമേ ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളും  സഹായത്തില്‍ ഉള്‍പ്പെടുന്നു.

Signature-ad

 

വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് ഫലസ്തീന് സഹായം നല്‍കിയ കാര്യം അറിയിച്ചത്. നേരത്തെ ഫലസ്തീന് നല്‍കി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കില്‍ അധിക സഹായം നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Back to top button
error: