NEWSWorld

യുഎസില്‍ ജൂതപള്ളിയിലെ പ്രസി‍ഡന്റിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മിഷിഗണ്‍: അമേരിക്കയിൽ ജൂതപള്ളിയിലെ പ്രസി‍ഡന്റിനെ വീടിന് പുറത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഡെട്രോയിറ്റ് സിനഗോഗ് ബോര്‍ഡ് പ്രസിഡന്‍റ് സാമന്ത വോള്‍ ‌(40) ആണ്  കൊല്ലപ്പെട്ടത്.

ശരീരത്തില്‍ ഒന്നിലധികം മുറിവുകളുമായി കൊല്ലപ്പെട്ട നിലയിലായിരുന്നു പ്രസിഡന്റിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Back to top button
error: