ചൈനീസ് അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും പാകിസ്താൻ നാവികസേനയ്‌ക്കൊപ്പം പേര്‍ഷ്യൻ ഗള്‍ഫിലേക്ക് എത്തിയ ശേഷമാകും സംയുക്ത അഭ്യാസം നടത്തുന്നത്.
ഇസ്രായേല്‍ ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ചൈനയുടേയും പാക്കിസ്ഥാന്റെയും നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
സോങ് ക്ലാസ് എന്ന ചൈനയുടെ ടൈപ്പ് 039 അന്തര്‍വാഹിനി ഇന്ത്യ ട്രാക്ക് ചെയ്തിരുന്നു, ഇത് ഇന്ത്യൻ മഹാസമുദ്രത്തില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. പേര്‍ഷ്യൻ ഗള്‍ഫില്‍ എത്തിയ ശേഷം ഈ അന്തര്‍വാഹിനി പാകിസ്താൻ നാവികസേനയുടെ ഭാഗമാകുമെന്നാണ് വിവരം.
യുദ്ധവിമാനങ്ങളും പ്രെഡേറ്റര്‍ ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ നിരീക്ഷണം നടത്തി വരുന്നത്.
ഈ മാസം ആദ്യം മുതല്‍ ചൈനീസ് നാവികസേനയുടെ ഒരു ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, ടാങ്കര്‍ വെസലുകള്‍ എന്നിവ പേര്‍ഷ്യൻ ഗള്‍ഫിലുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ട്രാക്ക് ചെയ്ത ചൈനീസ് അന്തര്‍വാഹിനിക്ക് അകമ്ബടിയായി മറ്റൊരു സപ്പോര്‍ട്ട് വെസലും മേഖലയില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചൈനീസ്, പാക് യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യൻ ഗള്‍ഫിലേക്ക് നീങ്ങുമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.