NEWSWorld

ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇറാൻ

ന്യൂഡൽഹി:ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാൻ ഇന്ത്യയുടെ അടിയന്തര ഇടപെടലിനാവുമെന്ന് ഇറാൻ അംബാസഡര്‍ ഇറാജ് ഇലാഹി.

ന്യൂസ് ഏജൻസിയായ എ.എൻ.ഐയുമായുള്ള അഭിമുഖത്തിലാണ് തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാല്‍ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്ന് ഇറാൻ പ്രതീക്ഷ പ്രകടിപ്പിച്ചത്.

Signature-ad

കൂട്ടക്കൊല തുടരുമ്ബോള്‍ ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്നാണ്  കരുതുന്നതെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇലാഹി പറഞ്ഞു.

അതേസമയം  ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 9,000 കടന്നു. 32,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 250ലേറെ പേര്‍ മരിച്ചു. 35ല്‍ 16 ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചു.

Back to top button
error: