NEWSWorld

എഐയ്ക്ക് ‘മൂക്കുകയറിടാന്‍’ ഉച്ചകോടി; നിയന്ത്രിക്കാന്‍ തിരക്കുകൂട്ടരുതെന്ന് മസ്‌ക്

ലണ്ടന്‍: നിര്‍മിത ബുദ്ധതി (എഐ) ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടാന്‍ ആഗോളതലത്തില്‍ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാന്‍ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയില്‍ ആരംഭിച്ചു. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയില്‍ എഐ ഉച്ചകോടിക്കു തുടക്കം കുറിച്ചിരിക്കുന്നത്.

എഐയുടെ പെട്ടെന്നുള്ള വികാസം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി ആശങ്ക ഉയര്‍ത്തിയിട്ടുള്ള നേതാക്കള്‍ക്കു പുറമേ, എഐ സാങ്കേതികവിദ്യയുടെ മേല്‍ നിയന്ത്രണണമുള്ള ടെക് കമ്പനി മേധാവികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Signature-ad

യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെന്‍ ലെയന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി നേതാക്കളുടെ വന്‍നിരയാണുള്ളത്. എഐ സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ഓപണ്‍എഐ, അന്ത്രോപിക്, ഗൂഗിള്‍ ഡീപ്മൈന്‍ഡ്, മൈക്രോസോഫ്റ്റ്, മെറ്റ, എക്‌സ് എഐ തുടങ്ങി കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. എഐയുടെ മേലുള്ള നിയന്ത്രണം അനിവാര്യമാണെന്ന് നിലപാടെടുത്തിരുന്ന ഇലോണ്‍ മസ്‌ക്, ലോകരാജ്യങ്ങള്‍ എഐയെ നിയന്ത്രിക്കാന്‍ തിരക്കുകൂട്ടരുതെന്നും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കണമെന്നും അഭിപ്രായപ്പെട്ടു.

 

Back to top button
error: