NEWSWorld

യുഎഇ ദേശീയ ദിനം: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 

      ദുബൈ: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചാണ് തീരുമാനം.

തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കും എല്ലാ നിബന്ധനകളും പാലിച്ച വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മാപ്പു നല്‍കുക. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ശാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു.

ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 143 പേര്‍ക്കും മാപ്പ് നല്‍കിയിരുന്നു.

അതേസമയം കുവൈതില്‍ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം അനുവദിക്കുക. തടവുകാലത്തെ നല്ലനടപ്പ് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കും ഇളവ് പരിഗണിക്കുക. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ഇതു സംബന്ധമായ തീരുമാനമായത്. ദയാഹരജി നല്‍കുന്നതിനുള്ള കരട് മന്ത്രിസഭ അംഗീകാരം നല്‍കി അമീറിന് സമര്‍പിച്ചു.

Back to top button
error: