NEWSWorld

വെടിനിർത്തൽ മണ്ടത്തരം; ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു:ഇസ്രായേൽ

ടെൽ അവീവ്: ഗാസയിലെ ഇപ്പോഴത്തെ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഇസ്രായേൽ.
 വെടിനിറുത്തല്‍ മണ്ടത്തരമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രണ്ടാഴ്ച മുന്‍പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു.അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും മറപിടിച്ച്‌ ഈജിപ്തും സിറിയയും തങ്ങളെ ചതിക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
 ഗാസയിലെ ഭൂഗര്‍ഭതുരങ്കത്തിലും അഭയാര്‍ഥിക്യാമ്ബുകളിലും ഒളിച്ചു കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ഹമാസ് ഭീകരന്‍ രക്ഷപ്പെട്ടതായി  ഇസ്രായേല്‍ പറയുന്നു.

വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഗാസയിലെ ഹമാസ് നേതാവ് യെഹ്യ സിന്‍വാറും മറ്റു കമാന്‍ഡര്‍മാരും തെക്കന്‍ ഗാസയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്ക് പോയ പലായനസംഘങ്ങള്‍ക്കൊപ്പം ഇവരും രക്ഷപ്പെട്ടുകയും ഈജിപ്തും സിറിയയും ഇറാനും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതായി ഇസ്രായേല്‍ ആരോപിക്കുന്നു.

Signature-ad

47 ദിവസം നീണ്ട പോരാട്ടത്തില്‍ മൂവായിരം ഹമാസുകളെ മാത്രമെ വകവരുത്താനായിട്ടുള്ളുവെന്നും മുപ്പതിനായിരത്തിലേറെ പേര്‍ അധോലോകത്തില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. യുദ്ധം കൊടുമ്ബിരി കൊണ്ട ദിവസങ്ങളില്‍ ഇവരില്‍ ഏറെപ്പേരും സ്ത്രീവേഷം കെട്ടി അഭയാര്‍ഥികള്‍ക്കൊപ്പം രക്ഷപ്പെടുന്നതായി ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭയാര്‍ഥി ക്യാമ്ബുകള്‍ക്കും ആശുപത്രികള്‍ക്കും നേരേ ഇസ്രായേല്‍ കനത്ത ബോംബ് വര്‍ഷം നടത്തിയത്.

ഇസ്രായേല്‍ അഭയാര്‍ഥികളെും പരിക്കേറ്റ രോഗികളെയും കൊല്ലുന്നതായി ഇസ്ലാമിക ലോകം പരിഭവപ്പെട്ടപ്പോഴും ഇസ്രായേല്‍ നിശബ്ദത പുലര്‍ത്തിയതും ഇതേ സാഹചര്യത്തിലാണ്. വെടിനിറുത്തല്‍ തുടരണമോ പിന്‍വലിക്കണമോ എന്നതില്‍ ഇന്നോ നാളെയോ ഇസ്രായേല്‍ അന്തിമതീരുമാനമെടുക്കും. അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സിയായ സി.ഐ.എ.യുടെ തലവന്‍ വില്യം ബേണ്‍സും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണീയും ഖത്തറില്‍ നിലവില്‍ ചര്‍ച്ച നടത്തിവരികയാണ്.

11 ലക്ഷം അഭയാര്‍ഥികളുള്‍പ്പെടെ 20 ലക്ഷത്തിലധികം പലസ്തീനികളാണ് അഭയാര്‍ഥിക്യാമ്ബുകളിലും മറ്റുമായി തെക്കന്‍ഗാസയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ആകെ മോചിപ്പിക്കപ്പെട്ടത് 81 ബന്ദികള്‍ മാത്രമാണ്. ഇതില്‍ 60 പേര്‍ ഇസ്രയേലി പൗരന്‍മാരും മറ്റുള്ളവര്‍ വിദേശികളുമാണ്. 180 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.ബന്ദികളുടെ മോചനം ഹമാസ് വൈകിക്കുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കുമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നത്.

ഹമാസിനെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കാനുള്ള തങ്ങളുടെ ദൗത്യവുമായി ഉടന്‍ തന്നെ മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ തങ്ങൾക്കാരുടെയും സപ്പോർട്ട് വേണ്ടെന്നും ഇസ്രായേൽ അറിയിച്ചു.

Back to top button
error: