ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്.
ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ആക്രമണം ഉണ്ടായത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്.
ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗാസയ്