Breaking NewsIndiaKeralaLead NewsWorld

എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ല ; കേരളത്തില്‍ പിടികൂടിയ എസ് യു വികളും ആഡംബര കാറുകളും അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാനും

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിടികൂടിയ എസ് യുവി കളും ആഡംബര കാറുകളും ഇന്ത്യയില്‍ എത്തിച്ചത് അനധികൃതമായി കൊണ്ടുവന്നതായിരിക്കാമെന്ന് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും. വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ഫസ്റ്റ് ഓണറെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാനീസ് ന്യൂസ്പേപ്പറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഭൂട്ടാനില്‍ ഡീ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. ഭൂട്ടാന്‍ വാഹന കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വാഹനക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഏഴ് കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിക്കാനൊരുങ്ങുകയാണ്.

വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുംജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍ഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐബിയും, ഡിആര്‍ഐയും ശേഖരിക്കും. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: