World
-
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ…
Read More » -
വന്‍കരയുടെ രാജാക്കന്‍മാര്‍ ആര്? വീണ്ടും ഇന്ത്യ-പാക് ത്രില്ലര്‍; എല്ലാ കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ നീലപ്പട; പാകിസ്താന്‍ തോറ്റത് ഇന്ത്യക്കെതിരേ മാത്രം; വീണ്ടും പോരാട്ടത്തിന്റെ ഞായര്‍
ദുബായ്: വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന്…
Read More » -
ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ നിരായുധീകരിക്കും, ഇഷ്ടമുള്ള രാജ്യത്തേക്കു പോകാന്‍ സാഹായിക്കും; പലസ്തീന്‍ രാജ്യം വരുന്നതുവരെ അറബ്- യൂറോപ്യന്‍ യൂണിയന്‍ -യുഎസ് സംയുക്ത ഭരണ- സൈനിക സംവിധാനം; ഇസ്രയേല്‍ പിന്‍വാങ്ങും
ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷമായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിവരുത്താന്‍ ട്രംപ് ഭരണകൂടം തയാറാക്കിയ കരാര്‍ പുറത്ത്. 21 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറാണ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ ട്രംപ് ഗാസ ഏറ്റെടക്കുന്നതിനെക്കുറിച്ചു നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. തവിടുപൊടിയായ ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ടാക്കുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അറിയിച്ചത്. എന്നാല്‍, ട്രംപിന്റെ പദ്ധതിയെല്ലാം മാറി. പാലസ്തീന്‍ രാജ്യം നിലവില്‍വരുന്നതുവരെ ഗാസയില്‍ പലസ്തീനികളെ തുടരാന്‍ അനുവദിക്കുന്നതടക്കം 21 ഇന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കല്‍, ഹമാസിനെ അധികാരത്തില്‍നിന്നു നീക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കിടെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുമായി ചര്‍ച്ച ചെയ്താണു പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ‘ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാനപരമായ ദ്വിരാഷ്ട്രത്തിലേക്കു വഴിവെട്ടാന്‍ ഉദ്ദേശിച്ചാണു ട്രംപിന്റെ നിര്‍ദേശങ്ങളെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ മണ്ഡലം രൂപീകരിക്കുന്നതിനൊപ്പം സമാധാനപരമാ സഹവര്‍ത്തിത്വത്തിലേക്കുള്ള ചര്‍ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. യുഎസിന്റെ പ്രത്യേക…
Read More » -
ഇറാനു മുന്നില്‍ ലോകത്തിന്റെ വാതിലുകള്‍ അടയുന്നു; ഐക്യരാഷ്ട്ര സഭയുടെ ഉപരോധം വീണ്ടും; സഹായിച്ചാല്‍ വന്‍ പിഴ; ആകാശം ഇടിഞ്ഞു വീഴില്ലെന്ന് തിരിച്ചടിച്ച് ഇറാന്‍ പ്രധാനമന്ത്രി; വിദേശ പ്രതിനിധികളെ തിരിച്ചു വിളിച്ചു; ആണവ പദ്ധതികളും പുനരാരംഭിച്ചു; എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ പദ്ധതിക്കും തിരിച്ചടിയാകും
ന്യൂയോര്‍ക്ക്: ആണവപദ്ധതികളുടെ പേരില്‍ ഇറാനു വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ. ആണവ ബോംബ് വികസിപ്പിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തില്‍ ലോകശക്തികള്‍ 2015ല്‍ ഏര്‍പ്പെടുത്തിയ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തിനു കടുത്ത ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉപരോധം ആക്കംകൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്. ഇറാന്റെ പ്രതിഷേധത്തിന്റെ ആദ്യപടിയെന്നോണം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു. എന്തു ഭീഷണിയുണ്ടായാലും സമാധാനപരമായ ആണവ പദ്ധതി തുടരുമെന്നും ആണവോര്‍ജ പദ്ധതികളുടെ തലവന്‍ മുഹമ്മദ് ഇസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മര്‍ദങ്ങള്‍കൊണ്ട് പദ്ധതി പിന്നോക്കം പോകില്ലെന്നും ഉപരോധമെന്നാല്‍ ‘ആകാശം ഇടിഞ്ഞുവീഴല്‍ അല്ലെന്നും’ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഞായറാഴ്ച വീണ്ടും നിലവില്‍ വരും. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിക്കുകയും ടെഹ്റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍…
Read More » -
ഗാസ യുദ്ധം: യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് നെതന്യാഹു; പ്രസംഗത്തിനിടെ കൂക്കി വിളികളും ബഹിഷ്‌കരണവും; ഇസ്രയേലിനെ എതിര്‍ത്തവര്‍ക്ക് പരസ്യ ചുംബനം; ഗാസയെക്കുറിച്ച് ധാരണയുണ്ടെന്നും വെടിനിര്‍ത്തല്‍ ഉടനെന്നും ട്രംപ്
ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആഞ്ഞടിച്ചു. പലസ്തീനെ മോചിപ്പിക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടായ്മ ഉണ്ടാക്കണമെന്നും ഇസ്രായേലിനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഗുസ്താവോ ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ ഗുസ്താവോയുടെ നെറുകയില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിച്ചത് വലിയ ചര്‍ച്ചയായി. പലസ്തീന്‍ അനുകൂലികളായ നേതാക്കള്‍ ചുംബന ചിത്രം പ്രചരിപ്പിച്ച് ഇസ്രായേല്‍ വിരുദ്ധത പ്രകടമാക്കി. ALSO READ ഇസ്രയേല്‍- ഹമാസ് ചോരക്കളി അവസാനിപ്പിക്കാന്‍ ട്രംപിന്റെ 21 ഇന നിര്‍ദേശങ്ങള്‍ പുറത്ത്; ഹമാസിനെ…
Read More » -
‘വയര്‍കീറി കുട്ടികളെ പുറത്തെടുത്ത് വില്‍ക്കും’; ഷീ ഡെവിള്‍ പിടിയില്‍; ലക്ഷ്യമിട്ടത് ദരിദ്രരായ ഗര്‍ഭിണികളെ; പൊളിച്ചത് ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലിന്റെ കണ്ണികളെ
ന്യയോര്‍ക്ക്: ദരിദ്രരായ ഗര്‍ഭിണികളെ ലക്ഷ്യമിട്ട് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്‌സിക്കന്‍ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്. മാര്‍ത്ത അലീഷ്യ മെന്‍ഡെസ് അഗ്യുലാര്‍ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യകടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗര്‍ഭിണികളെയാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സിസേറിയന്‍ എന്ന പേരില്‍ വയറുകീറിയാണ് ഇവര്‍ കുട്ടികളെ പുറത്തെടുന്നിരുന്നത്. മിക്കവാറും ഗര്‍ഭിണികളും ഈ പ്രക്രിയയില്‍ മരിക്കും. ഇത്തരത്തില്‍ മരിച്ച സ്ത്രീകളുടെ അവയവങ്ങളും വിറ്റതായി റിപ്പോര്‍ട്ടുണ്ട്. നവജാതശിശുക്കളെ 250,000 മെക്‌സിക്കന്‍ പെസോ വരെ രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. മെക്‌സിക്കന്‍ ഫെഡറല്‍ പൊലീസും യുഎസ് ഏജന്‍സികളും നടത്തിയ സംയോജിത ശ്രമത്തിലൂടെയാണ് മാര്‍ത്തയെ പിടികൂടിയത്. ഇവര്‍ ഇപ്പോളും മെക്‌സിക്കന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിനു…
Read More » -
ഇസ്രയേല്‍ കൊല്ലാന്‍ നോക്കി; പക്ഷേ, നടന്നില്ല; ബോംബാക്രമണത്തില്‍ പരിക്കേറ്റിരുന്നെന്ന് ഇറാന്‍ പ്രസിഡന്റ്; ഡോക്ടര്‍ ആയതിനാല്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ അതിജീവിച്ചെന്നും വെളിപ്പെടുത്തല്‍
ടെഹ്‌റാന്‍: ജൂണ്‍മാസം ഇസ്രയേല്‍ ഏകപക്ഷീയമായി തുടങ്ങിയ യുദ്ധത്തില്‍ തനിക്കും പരുക്കേറ്റിരുന്നെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പെസഷ്‌കിയാന്റെ സ്ഥിരീകരണം. 12ദിവസം നീണ്ട ആക്രമണത്തിനിടെ ബോംബാക്രമണത്തില്‍ പെസഷ്‌കിയന്റെ കാല്‍മുട്ടിനടുത്തായാണ് പരുക്കേറ്റത്. രക്തം കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയുണ്ടായെന്നും പക്ഷേ താന്‍ അതിനെ അതിജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡോക്ടര്‍ കൂടിയാണ് പെസഷ്‌കിയാന്‍. ഇറാഖ് യുദ്ധത്തില്‍ പരുക്കേറ്റ ഇറാന്‍ സൈനികരെ ചികില്‍സിക്കാന്‍ നേതൃത്വം നല്‍കിയത് പെസഷ്‌കിയാന്‍ ആയിരുന്നു. താന്‍ ഉള്‍പ്പടെയുള്ള ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം. എന്നാല്‍ അത് നടപ്പായില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാന് നേരെ നടത്തിയതെന്നും പെസഷ്‌കിയാന്‍ തുറന്നടിച്ചു. ഇസ്രയേലിനെ ലവലേശം ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പ്രസിഡന്റിന് ഇസ്രയേലിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായി ജൂണില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്‌റാനിലെ രഹസ്യകേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയാണ് പെസഷ്‌കിയാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ബോംബാക്രമണത്തിന് പിന്നാലെ…
Read More » -
ബാറ്റുകൊണ്ട് വെടിയുതിര്‍ത്തത് പാരമ്പര്യ ആഘോഷമെന്ന് ഫര്‍ഹാന്‍; ശിക്ഷയില്ല; 6-0 കാണിച്ച റൗഫിന് വന്‍ തുക പിഴ; മാച്ച് റഫറിക്കു മുന്നില്‍ ഹാജരായി വാദങ്ങള്‍ എഴുതിനല്‍കി
ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യ പ്രകടനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ കടുത്ത നടപടികളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. വിവാദമായ ‘6–0’ ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു. മാച്ച് റഫറി റിച്ചി റിച്ചഡ്സൻ അന്വേഷണങ്ങൾക്കു ശേഷം ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തുകയായിരുന്നു. അതേസമയം അർധ സെഞ്ചറി നേടിയത് ആഘോഷിക്കാൻ ബാറ്റു കൊണ്ട് ‘വെടിയുതിർത്ത’ പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാനെതിരെ നടപടിയൊന്നുമെടുത്തില്ല. ഫർഹാന് താക്കീത് നൽകാനാണ് ഐസിസി തീരുമാനം. രണ്ട് താരങ്ങളും മാച്ച് റഫറിയുടെ മുൻപിൽ നേരിട്ടു ഹാജരാകുകയും, വാദങ്ങൾ ഐസിസിക്ക് എഴുതി നൽകുകയും ചെയ്തു. ടീം മാനേജർ നവീദ് അക്രം ചീമയും പാക്ക് താരങ്ങൾക്കൊപ്പമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ പഖ്ദൂൺ ഗോത്രത്തിന്റെ പരമ്പരാഗത ആഘോഷമായാണ് ‘ഗൺഷോട്ട്’ സെലിബ്രേഷൻ നടത്തിയതെന്നാണ് ഫർഹാന്റെ വിശദീകരണം. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു…
Read More » -
‘ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയാണ് സംസാരിക്കുന്നത്’; ഐക്യരാഷ്ട്ര സഭയില്‍നിന്ന് ഹമാസ് ബന്ദിയാക്കിയവരോട് നേരിട്ടു സംസാരിച്ച് നെതന്യാഹു; ഗാസയില്‍ ഒരുക്കിയത് കൂറ്റന്‍ ഉച്ചഭാഷിണികള്‍; ധീരരായ നിങ്ങളെ മടക്കി കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്നും പ്രഖ്യാപനം
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഹമാസ് തീവ്രവവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലികളെ നേരിട്ട് അഭിസംബോധന ചെയ്തു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയെ വളഞ്ഞുചുറ്റി വമ്പന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് അവരുമായി ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കുകയാണെന്നും അവര്‍ ഞങ്ങള്‍ പറയുന്നതു കേള്‍ക്കുന്നുണ്ടാകുമെന്നണു കരുതുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കലും ചെയ്യാതിരുന്ന ചില കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഇവിടെ പറയുന്നത് ഗാസയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു കേള്‍പ്പിക്കുന്നുണ്ടെന്നു പറഞ്ഞശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ‘ഞങ്ങളുടെ ഏറ്റവും കരുത്തന്‍മാരായ ഹീറോകളേ, ഇതു നിങ്ങളുടെ പ്രധാനമന്ത്രി. ഞാനിപ്പോള്‍ സംസാരിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍നിന്നാണ്. ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ല. ഒരു സെക്കന്‍ഡുപോലും നിങ്ങളെ ഓര്‍ക്കാതിരുന്നിട്ടില്ല. ഇസ്രയേല്‍ ജനത നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളെയെല്ലാം തിരിച്ചെത്തിക്കാതെ ഞങ്ങള്‍ക്കു വിശ്രമം ഇല്ലെന്നും’ നെതന്യാഹു പറഞ്ഞു. പാലസ്തീന്‍ രാജ്യത്തിനു വേണ്ടി വാദിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരേയും നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജൂതന്‍മാരെ കൊല്ലുന്നതു ഫലം ചെയ്യുമെന്ന് അവരെ നിങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനു തുല്യമാണിത്.…
Read More » -
ഗാസ നിവാസികളുടെയും ഹമാസ് പ്രവര്‍ത്തകരുടേയും ഫോണുകള്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു ; നെതന്യാഹുവിന്റെ യുഎന്‍ പ്രസംഗം ഉച്ചഭാഷിണികള്‍ സ്ഥാപിച്ചു പലസ്തീനികളെ കേള്‍പ്പിച്ചു
ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ നെതന്യാഹുവിന്റെ പ്രസംഗം ഗസ്സയിലുള്ളവരേയും കേള്‍പ്പിച്ച് ഇസ്രായേല്‍. ഗാസയിലുള്ളവര്‍ പ്രസംഗം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അഭൂതപൂര്‍വമായ നടപടികള്‍ സ്വീകരിച്ചു. ഇസ്രായേല്‍-ഗസ്സ അതിര്‍ത്തിയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉച്ചത്തില്‍ കേള്‍പ്പിക്കുന്നതിന് സൈന്യം ഉച്ചഭാഷിണികള്‍ സ്ഥാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഗസ്സയിലെ ഹമാസിനെതിരായ തന്റെ രാജ്യം ‘ദൗത്യം പൂര്‍ത്തിയാക്കണമെന്ന്’ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ ധീരമായ പ്രസംഗത്തില്‍ അദ്ദേഹം ഗസ്സയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു. കൂടാതെ, ഇസ്രായേലില്‍ സര്‍ക്കാര്‍, തന്റെ പ്രസംഗം ഗസ്സയിലുള്ളവരും മറ്റുള്ളവരും കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ചെയ്യുകയുമുണ്ടായി. ഇസ്രായേല്‍-ഗസ്സ അതിര്‍ത്തിയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉച്ചത്തില്‍ കേള്‍പ്പിക്കുന്നതിന് സൈന്യം ഉച്ചഭാഷിണികള്‍ സ്ഥാപിച്ചു. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗസ്സ നിവാസികളുടെയും ഹമാസ് പ്രവര്‍ത്തകരുടെയും ഫോണുകള്‍ സൈന്യം പിടിച്ചെടുക്കുകയും നെതന്യാഹുവിന്റെ പ്രസംഗം അവരുടെ ഉപകരണങ്ങളിലൂടെ തത്സമയ പ്രക്ഷേപണം നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് സാധാരണക്കാരോടായി, ഐഡിഎഫുമായി സഹകരിച്ച്, ഗസ്സ അതിര്‍ത്തിയുടെ ഇസ്രായേല്‍ ഭാഗത്ത് മാത്രം ട്രക്കുകളില്‍ ഉച്ചഭാഷിണികള്‍…
Read More »