അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും 100 ശതമാനം നികുതി ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ; യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്കും വലിയ വെല്ലുവിളി

കൊല്ലം: വിദേശരാജ്യങ്ങളെ ലക്ഷ്യംവെച്ച് താരിഫിനും എച്ച്്1 ബി വിസയ്ക്കും പിന്നാലെ സിനിമകള്‍ക്കും നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തി. തിങ്കളാഴ്ച ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘നമ്മുടെ സിനിമാ വ്യവസായം മറ്റ് രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയ, അവിടുത്തെ കഴിവില്ലാത്ത ഗവര്‍ണര്‍ കാരണം കടുത്ത പ്രതിസന്ധിയി ലാണ്. അതിനാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍, അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം നികുതി ചുമത്തും. നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ഈ പ്രഖ്യാപനം പ്രധാനമായും ഹോളിവുഡിനെയാണ് ലക്ഷ്യമിടുന്ന തെങ്കിലും, ഇന്ത്യന്‍ സിനിമയെയും ഇത് ബാധിച്ചേക്കാം. ഈ നികുതി എല്ലാ വിദേശ സിനിമക ള്‍ക്കും ബാധകമായതിനാല്‍, ഇന്ത്യയുടെ സിനിമാ വ്യവസായത്തിന് യുഎസ് വിപണിയില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. അമേരിക്കക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമക ള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം മേയില്‍ അദ്ദേഹം നടത്തി യ സമാനമായ പ്രസ്താവനയുടെ തുടര്‍ച്ചയാണ്. അന്ന്, വിദേശ സിനിമകള്‍ അമേരിക്കന്‍ ചലച്ചി ത്ര വ്യവസായത്തിന് ‘ദേശീയ സുരക്ഷാ ഭീഷണി’യാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
അതേസമയം, രാജ്യത്തിനകത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ നിര്‍മ്മിക്കാത്ത കമ്പനികളുടെ എല്ലാ ബ്രാന്‍ഡഡ്, പേറ്റന്റ് ഉള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 2025 ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
‘2025 ഒക്ടോബര്‍ 1 മുതല്‍, ഏതെങ്കിലും ഒരു കമ്പനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പാദന പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍, ആ കമ്പനിയുടെ എല്ലാ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ഉള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്തും,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചു.






