Pravasi
-
പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇനി കാത്തിരിപ്പ് വേണ്ട, വിസ സ്റ്റാമ്പിംഗ് സംവിധാനം സൗദി അറേബ്യ അവസാനിപ്പിക്കുന്നു
വിസ സ്റ്റാമ്പിംഗില്‍ പുതിയ നിയമവുമായി സൗദി അറേബ്യ. സൗദിയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡന്റ് വിസകൾ ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ പതിക്കേണ്ടതില്ല എന്നാണ് തീരുമാനം. 2023 മെയ് ഒന്നു മുതലാണ് വിസ സ്റ്റാമ്പിംഗ് സംവിധാനം അവസാനിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തിലാവുക. അതെ സമയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിര്‍ദേശങ്ങളോ സൗദി വിദേശകാര്യ മന്ത്രാലയമോ കോണ്‍സുലേറ്റുകളോ അറിയിച്ചിട്ടില്ല. പുതിയ നിയമം പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് എന്നാണ് വിലയിരുത്തലുകള്‍. വിസ അനുവദിച്ചു കിട്ടിയാലും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തു കിട്ടാന്‍ വേണ്ടി ഏറെ ദിവസങ്ങള്‍ കാത്തിരിക്കണം എന്നതാണ് നിലവിലെ അവസ്ഥ. ഒരു പാസ്പോര്‍ട്ടിന് ഏകദേശം 10,000 രൂപക്ക് മുകളില്‍ സ്റ്റാമ്പിംഗിന് ചെലവ് വരുന്നുണ്ട്. വിസ സ്റ്റാമ്പ് ചെയ്തുകിട്ടാതെ വിമാന ടിക്കറ്റ് എടുക്കാനോ മറ്റ് യാത്രാ ക്രമീകരണങ്ങള്‍ നടത്താനോ ഇതുവരെ വഴി സാധ്യമായിരുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ടിക്കറ്റ് നേരത്തെ എടുക്കാതിരുന്നാല്‍ സീസണ്‍ അനുസരിച്ച് നിരക്ക് ഉയരാനും ചെലവ് ഇരട്ടിയാവുന്ന അവസ്ഥയും നിലനിന്നിരുന്നു. ഇതിന് ഇനി…
Read More » -
കുഞ്ഞുപിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചു; പിന്നാലെ യുകെയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
ലണ്ടന്‍: മലയാളി യുവാവ് യുകെയിലെ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്‌കറിയ ജയിംസ് (37) ആണ് മരിച്ചത്. ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷ വാര്‍ത്ത ഷൈജു ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവിന്റെ വിയോഗവാര്‍ത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും തേടിയെത്തിയത്. നിത്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തന്നെയായിരുന്ന ഷൈജു തിങ്കളാഴ്ചയാണ് മകനെ സ്‌കൂളില്‍ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. മകനെ സ്‌കൂളില്‍ വിട്ട ശേഷം ആശുപത്രിയില്‍ മടങ്ങിയെത്തിയ ഷൈജു ഏറെ നേരം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചെലവിട്ടിരുന്നു. ഉച്ചയോടെ ആശുപത്രിയുടെ ശൗചാലയത്തില്‍ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താന്‍ വൈകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ പല തവണ ഫോണ്‍ ചെയ്തുവെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇവര്‍ നടത്തിയ തെരച്ചിലിലാണ് ഷൈജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട്…
Read More » -
ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തൽ
ദോഹ: ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തി. ദോഹയിലെ അല്‍ മന്‍സൂറയില്‍ കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച വരുത്തിയതായും അനധികൃത ഘടനാമാറ്റം ഉള്‍പ്പെടെ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പ്രത്യേക സാങ്കേതിക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടം നിര്‍മിച്ച പ്രധാന കരാറുകാരന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, കെട്ടിടത്തിന്റെ ഉടമ, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ അംഗീകൃത പ്ലാനില്‍ നിന്ന് വ്യത്യസ്‍തമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ഭിത്തിയ്ക്ക് 25 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ എന്നിങ്ങനെ ഘനം നിര്‍ദേശിച്ച ഭാഗങ്ങളില്‍ 20 സെന്റീമീറ്ററിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും കണ്ടെത്തി. 25 മില്ലീമീറ്റര്‍ കമ്പി ഉപയോഗിക്കേണ്ടിയിരുന്ന സ്ഥാനത്ത് 18 മില്ലീമീറ്റര്‍…
Read More » -
‘ഫിറ’ കുവൈറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെജിസ്‌ട്രേഡ് അസ്സോസിയേഷന്‍സ് കുവൈറ്റ്. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അമല്‍ ലത്തീഫിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സലിംരാജ് (ആക്ടിങ് കണ്‍വീനര്‍, ഫിറ) അധ്യക്ഷത വഹിച്ച യോഗം അബ്ദുള്‍ അസീസ് മാട്ടുവേലില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്) ഉത്ഘാടനം ചെയ്തു. ഫിറ കുവൈറ്റ് പ്രവാസി സമൂഹത്തിലും സംഘടന പ്രവര്‍ത്തന രംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങളും, ഇടപെടലുകളും വിശദീകരിക്കുകയും നേതൃത്വം നല്‍കിയ ബാബു ഫ്രാന്‍സിസിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രഗത്ഭ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ സയ്യിദ് മുഖ്യാപ്രഭാഷണം നടത്തി. ഇത്തരം കൂടി ചേരലുകളുടെ പ്രസക്തി വര്‍ത്തമാന കാലത്ത് വര്‍ദ്ധിച്ചിരിക്കുന്നതായും, മതങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നത് അകല്‍ച്ച കുറയുവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫിറ കുവൈറ്റ് പ്രതിനിധികള്‍, കുവൈറ്റിലെ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ബിസിനസ്സ് മേഖലകളിലും…
Read More » -
“24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല, മകളുമായി ബേസ്‌മെന്റില്‍ ഭയന്നു കഴിയുന്നു… ” സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ
കൊച്ചി: ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ. ’24 മണിക്കൂർ കഴിഞ്ഞിട്ടും ഫ്‌ലാറ്റിൽ നിന്ന് മൃതദേഹം മാറ്റാൻ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിൽ ഭയന്നു കഴിയുകയാണ്. ആല്ബർട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയിൽ തങ്ങിയത്. എന്നാൽ അവിടെ സുരക്ഷിതമല്ലാത്തതിനാൽ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോൾ കഴിയുന്നത്. വെള്ളം മാത്രമാണ് കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ സഹായിക്കണം’ – ആൽബർട്ടിന്റെ ഭാര്യ സൈബല്ല അഭ്യർത്ഥിച്ചു. അതേസമയം, ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചു. സുഡാനിലുള്ള ആൽബർട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു എന്നാണ് മന്ത്രി പറയുന്നത്. തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇന്നലെ രാത്രിയാണ് കലാപത്തിനിടെ ഫ്‌ലാറ്റിൽ വെച്ച്…
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം, ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെട്രോ മെഡിക്കൽ സെന്റെർ ചെയർമാൻ മുസ്തഫാ ഹംസ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പൂളക്കൽ റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സംഘടന സമൂഹത്തിൽ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിച്ചു. വനിത ചെയർ പെർസൺ രൻജന ബിനിൽ, രക്ഷാധികാരികളായാ ജേക്കബ്ബ് ചണ്ണപ്പെട്ട ,സലിം രാജ്,സക്കീർ പുത്തൻ പാലത്ത്, തോമസ് പളളിക്കൽ (കെ.കെ.പി. ഏ) രജീഷ് (കല) രാജൻ തോട്ടത്തിൽ (ബി.ഡി. കെ) സേവ്യർ ആന്റണി (ഫോക്ക്) ബ്ലസൺ (WAK )ഷൈജിത് (കെ.ഡി. ഏ ) ഡോജി തോമസ് (കുട കൺവീനർ) ജോൺ ദേവസ്യ (MAK ) ജയൻ സദാശിവൻ, സി.എസ്.ബാബു ( സാരഥി ), ഷാജി ശാമുവൽ ,തങ്കച്ചൻ (ഇ ഡി എ ) അനിൽ ആറ്റുവ,…
Read More » -
സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് ആശ്വസിക്കാം; പെരുന്നാള്‍ അനുബന്ധിച്ച് ദീര്‍ഘമായ അവധി നല്‍കി സൗദി
റിയാദ്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് നാല് ദിവസം അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 20 പ്രവൃത്തി ദിനം അവസാനിക്കുന്നത് മുതലാണ് അവധി പ്രാബല്യത്തില്‍ വരിക. ഏപ്രില്‍ 24 തിങ്കളാഴ്ചയോടെ അവധി അവസാനിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് അവധി പ്രഖ്യാപിച്ചത് ഈ അവധി ദിനങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ പകരം മറ്റു രണ്ട് പ്രവൃത്തി ദിനങ്ങളില്‍ അവധി നല്‍കാനും നിര്‍ദേശമുണ്ട്. സൗദിയിലെ തൊഴില്‍ നിയമപ്രകാരം അവധി ദിനങ്ങളും വാരാന്ത്യ അവധികളും ഒരുമിച്ച് വന്നാല്‍ പകരം അവധിയോ വേതനമോ നല്‍കേണ്ടതുണ്ട്.
Read More » -
യുഎഇയിൽ ഈ മാസത്തെ ശമ്പളം 17ന് വിതരണം ചെയ്യും
ദുബൈ: യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാള്ച വിതരണം ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ശമ്പളം നേരത്തെ നൽകാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയത്. വരാനിരിക്കുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കു വേണ്ടി ജീവനക്കാർക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സർക്കാർ തലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്. യുഎഇയിൽ ഈ വർഷം മാർച്ച് 23നാണ് റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനിൽ 29 നോമ്പുകൾ പൂർത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ അതിന്റെ പിറ്റേ ദിവസമോ അതല്ലെങ്കിൽ റമദാനിൽ 30 നോമ്പുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഇക്കുറി ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമദാനിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിലും അനുമാനങ്ങളുണ്ട്.
Read More » -
തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു
ഫുജൈറ: തൃശൂര്‍ സ്വദേശിയായ മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആശുപത്രിയിൽ മരിച്ചത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്‍പിറ്റലിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അന്ത്യം. പിതാവ് – ശിവൻ. മാതാവ് – ഗീത. സഹോദരങ്ങൾ – വൈഷ്ണവ് ശിവൻ, കിരൺ ശിവൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More » -
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസം
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന്രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവാ റമദാൻ 29ന് പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന് വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകമെന്ന് തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്.
Read More »