Pravasi

  • ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു

    തിരുവനന്തപുരം: ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക.കാരക്കോണം മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്.ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ചന്ദ്രികയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സംഭവത്തില്‍ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഈ മാസം 19നാണ് ചന്ദ്രികയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞയുടൻ  വെന്‍റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിപി കുറവായതിനാലാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത് എന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. പിന്നീടാണ് ബന്ധുക്കളോട് മരണം വിവരം പറയുന്നത്.18 വര്‍ഷമായി ബഹ്‍റൈനില്‍ സ്‌കൂളില്‍ ക്ലിനിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക.

    Read More »
  • ജോലിക്കിടെ ഹൃദയാഘാതം; മുറിയിലേക്ക് വിശ്രമിക്കാൻ പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

    റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ആണ് മരിച്ചത്. സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 വർഷമായി സൗദിയിലുള്ള നാസർ, കെ.എം.സി.സി ബെയ്ഷ് മുൻ സെക്രട്ടറിയായിരുന്നു. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് താനൂർ സഹോദരനാണ്. ഭാര്യ – ഫൗസിയ അണ്ടതോട്. മക്കൾ – ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്. മറ്റു സഹോദരങ്ങൾ – കുഞ്ഞിമുഹമ്മദ്, കുഞ്ഞായിൻ, ജഅഫർ, അഷ്റഫ്, അലി, ഉബൈദ്, ബീവി. ജീസാൻ അൽ അമൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള…

    Read More »
  • കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടിപ്പിക്കുന്നു

    കുവൈറ്റ് സിറ്റി :-കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടന സമ്മേളനം ഏപ്രില്‍ 27 ( വ്യാഴാഴ്ച) വൈകിട്ട് 6.30 ന് റെനെ ഗേഡ്‌സ് ഡാന്‍സ് അക്കാദമി ഹാളില്‍ (ഡോണ്‍ ബോസ്‌കോ സ്‌ക്കൂളിന് പുറക് വശം) കൂടുന്നു. സമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള കൊല്ലം ജില്ലയില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന എല്ലാ പ്രവാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് :- 97840957/66 4715 77/98973183 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.

    Read More »
  • ആതിര മോഹന്‍ സൗദിയിൽ വച്ച് മതം മാറി ആയിഷയായി: ‘ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. വേറെ വിവാഹം കഴിച്ചിട്ടില്ല.’ ആയിഷ സ്വന്തം നിലപാട് വിശദീകരിക്കുന്നു

      സൗദി അറേബ്യയിൽ എക്സ്-റേ ടെക്നീഷ്യനായി ജോലി ചെയ്യുന്ന  തന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി മതം മാറ്റി എന്ന പരാതിയുമായി ഭർത്താവ് ആന്റണി മുഖ്യമന്ത്രിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയായ ഈ 32കാരി  ഇപ്പോൾ 65 കാരന്റെ കസ്റ്റടിയിലാണെന്നും തീവ്രവാദികളുടെ കയ്യിൽ അകപ്പെടും മുമ്പ് രക്ഷിച്ചു തിരികെ എത്തിക്കണം എന്നായിരുന്നു പരാതി. പക്ഷേ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭർത്താവും ചില ഓൺലൈൻ മാധ്യമങ്ങളും നുണക്കഥ പ്രചരിപ്പിക്കുന്നു എന്നും  ആയിഷയായി മാറിയ ആതിര മോഹൻ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആതിര മോഹൻ എന്ന താൻ ഇസ്ലാം മതം സ്വീകരിച്ച ശേഷം ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു. സൗദി അറേബ്യയില്‍ വച്ച് മതം മാറിയ തനിക്കെതിരെ പല കോണുകളില്‍ നിന്നും വിദ്വേഷ പ്രചാരണം നടക്കുന്നതായി  അവര്‍ കുറ്റപ്പെടുത്തി.      മതങ്ങളെ പറ്റി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് മതം മാറിയതെന്ന് ആയിഷ എന്ന ആതിര മോഹൻ…

    Read More »
  • കെ.ജെ.പി.എസ് അബു ഹലീഫ യൂണിറ്റ് ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ അബുഹലീഫ യൂണിറ്റ് സമ്മേളനം കണ്‍വീനര്‍ ലാജി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു ജോ. കണ്‍വീനര്‍ ബൈജു ലാല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സാബു രഘുനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്ററ് അലക്‌സ് മാത്യൂ, ജനറല്‍ സെക്രട്ടറി റ്റി.ഡി. ബിനില്‍, സെക്രട്ടറി വര്‍ഗ്ഗീസ് വൈദ്യന്‍, സെന്‍ട്രല്‍ കമ്മറ്റിയംഗം നൈസാം റാവുത്തര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ പ്രവര്‍ത്തന വര്‍ഷ ഭാരവാഹികളായി വര്‍ഗ്ഗീസ് സി.ഐസക് (കണ്‍വീനര്‍), ഗോപകുമാര്‍, സിബി ജോണ്‍ (ജോ: കണ്‍വീനര്‍മാര്‍), ബിനുകുമാര്‍, ബൈജൂ ഡേവിഡ്, സജിമോന്‍ രാമന്‍കുട്ടി, സന്തോഷ് ചന്ദ്രന്‍, ഇട്ടിച്ചന്‍ ആന്റണി, സാബു രഘുനാഥ് എന്നിവരെ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. വര്‍ഗ്ഗീസ് സി.ഐസക് സമ്മേളനത്തിന് നന്ദി പറഞ്ഞു.

    Read More »
  • കെ.അര്‍.എല്‍.കെ അഹ്‌മദി യൂണിറ്റ് ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വസിക്കുന്ന ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കുവൈറ്റ് (കെ.ആര്‍.എല്‍.കെ ) അഹ്‌മദി യൂണിറ്റ് വിപുലമായ രീതിയില്‍ ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. അഹമ്മദി കണ്‍വീനര്‍ സജി ജോര്‍ജ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ കെ ആര്‍ എല്‍ കെ യുടെആത്മിയ പിതാവായ റവ. ഫാദര്‍ പോള്‍ മനുവല്‍ (ഒ.എഫ്.എം), കുവൈറ്റ് ലത്തീന്‍ സമൂഹത്തിന്റെ പ്രസിഡണ്ട് സുനില്‍ ജസ്റ്റസ്(കുണ്ടറ), സാല്‍മിയ കണ്‍വീനര്‍ കെവിന്‍ പെരേര എന്നിവര്‍ സംസാരിച്ചു. സംഘാടക മികവിനെയും മികച്ച കലാപരിപാടികള്‍ സംഘടിപ്പിച്ച സമൂഹത്തിനെയും ഫാദര്‍ പോള്‍ പ്രത്യേകം പ്രശംസിച്ചു. കൂട്ടായ്മയുടെ ആരംഭകലം മുതല്‍ നേതൃത്വം വഹിച്ചവരെയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെയും വേദിയില്‍ ആദരിച്ചു. തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. വിഭവ സമൃദ്ധമായസ്‌നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് അഹമ്മദി സെക്രട്ടറി നിക്‌സണ്‍…

    Read More »
  • യുഎഇയില്‍ മൂന്ന് വയസുകാരിയെ കാറിനുള്ളിലിരുത്തി മാതാപിതാക്കള്‍ ബന്ധുക്കള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാന്‍ പുറത്തുപോയി; കുട്ടി ഗുരുതരാവസ്ഥയില്‍

    റാസൽഖൈമ: യുഎഇയിൽ പെരുന്നാൾ ദിനത്തിൽ ഏറെ നേരം കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ ബന്ധുക്കൾക്ക് പെരുന്നാൾ ആശംസകൾ നേരാൻ പുറത്തുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ താമസിക്കുന്ന അറബ് ദമ്പതികളുടെ കുട്ടിയാണ് ജീവൻ തന്നെ അപകടത്തിലാവുന്ന സാഹചര്യം അതിജീവിച്ചത്. കാറിന്റെ ഡോറുകളും വാതിലുകളും പൂർണമായി അടച്ചിരുന്നു. എ.സി പ്രവർത്തിക്കുന്നുമുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കുട്ടി കാറിനുള്ളിലാണെന്ന വിവരം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സഖർ‍ ഗവൺമെന്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. പ്രത്യേക മെഡിക്കൽ സംഘം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ തന്നെ നഷ്ടമായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി…

    Read More »
  • സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ജിദ്ദയിലെത്തി; രക്ഷാദൗത്യം നടത്തിയത് സൗദി നാവികസേന

    ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതല്‍ പേരെ ബോട്ടുകളില്‍ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍, കുവൈറ്റ്, ഖത്തര്‍ ഈജിപ്ത്, ടുനീഷ്യ, ബള്‍ഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, കാനഡ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങള്‍. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്നുവരികയാണ്. ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    Read More »
  • കോഴിക്കോട്  മാവൂർ സ്വദേശിനിയായ നേഴ്സ് മക്കയിൽ മരണപ്പെട്ടു

       മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനി അസ്‌നയാണ് മരണപ്പെട്ടത്. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുകയായിരുന്നു അസ്‌ന. ഇന്ന് രാവിലെ 11 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു മരണം. തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഇവർക്കുണ്ട്. അന്തരിച്ച കൊടക്കാട്ടകത്ത് കോയക്കുട്ടിയാൻ പിതാവ്. മാതാവ് കദീജ ഇവരൊപ്പം മക്കയിലാണ് താമസം. നുവൈസർ, മുഹമ്മദ് എന്നിവരാണ് രണ്ട് ആൺകുട്ടികൾ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും.

    Read More »
  • ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി: ഗള്‍ഫ് രാജ്യങ്ങൾ ഈദുൾ ഫിത്തറിന്റെ ആഹ്ലാദാരവങ്ങളിൽ

    റിയാദ്:  മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുൾ ഫിത്തര്‍ ഇന്നാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാള്‍ ഇന്ന് ആഘോഷിക്കുക. ഒമാനിൽ ശനിയാഴ്ചയാണ്. വ്രത ശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ്  പ്രവാസികള്‍ അടക്കമുള്ളവര്‍ ഇന്ന്. ഒരുമാസത്തെ വിശുദ്ധമായ നോമ്പിനുശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടക്കുകയാണ്. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ചെറിയ പെരുന്നാള്‍ ധന്യമാക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ പരിപാടികളാണ് വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തിലും മറ്റുമായി ഒരുക്കിയിട്ടുള്ളത്.

    Read More »
Back to top button
error: