കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വസിക്കുന്ന ലാറ്റിന്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ കേരളാ റോമന്‍ ലാറ്റിന്‍ കുവൈറ്റ് (കെ.ആര്.എല്‍.കെ ) അഹ്മദി യൂണിറ്റ് വിപുലമായ രീതിയില്‍ ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. അഹമ്മദി കണ്‍വീനര്‍ സജി ജോര്‍ജ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍
കെ ആര് എല്‍ കെ യുടെആത്മിയ പിതാവായ റവ. ഫാദര്‍ പോള്‍ മനുവല്‍ (ഒ.എഫ്.എം), കുവൈറ്റ് ലത്തീന്‍ സമൂഹത്തിന്റെ പ്രസിഡണ്ട് സുനില്‍ ജസ്റ്റസ്(കുണ്ടറ), സാല്‍മിയ കണ്‍വീനര്‍ കെവിന് പെരേര എന്നിവര്‍ സംസാരിച്ചു. സംഘാടക മികവിനെയും മികച്ച കലാപരിപാടികള്‍ സംഘടിപ്പിച്ച സമൂഹത്തിനെയും ഫാദര്‍ പോള്‍ പ്രത്യേകം പ്രശംസിച്ചു. കൂട്ടായ്മയുടെ ആരംഭകലം മുതല്‍ നേതൃത്വം വഹിച്ചവരെയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരെയും വേദിയില്‍ ആദരിച്ചു.
തനതായ ആരാധന പാരമ്പര്യവും വിശ്വാസ ജീവിതവും പുതു തലമുറക്ക് പകര്‍ന്നു നല്‍കുകയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സാമൂഹ്യ ബോധ്യമുള്ള സമൂഹത്തെ രൂപെടുത്തുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
വിഭവ സമൃദ്ധമായസ്നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. പരിപാടികള്‍ക്ക് അഹമ്മദി സെക്രട്ടറി നിക്സണ് രാഫല് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ നിജില്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.