Pravasi
-
തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവം; മുന്നറിയിപ്പുമായി ഒമാന്‍ പോലീസ്
മസ്‌കറ്റ്: ഐ.എം.ഒയിലെ വ്യാജ ആര്‍.ഒ.പി. അക്കൗണ്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി ഒമാന്‍ അധികൃതര്‍. റോയല്‍ ഒമാന്‍ പോലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു. ചില ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ പിഴ അടയ്ക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന ബാങ്ക് വിവരങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം വലിക്കുന്ന രീതിയാണ് സംഘം പയറ്റുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റകളോ കൈമാറരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.
Read More » -
ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരുക്ക്
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഒരു യൂറോപ്പ്യൻ പൗരൻ മരണപെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മറ്റു 11 പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. تعاملت قيادة شرطة محافظة مسندم وبالتعاون مع إدارة خفر السواحل وإدارة الدفاع المدني والاسعاف بمسندم لبلاغ احتراق 3 سفن (لنش) سياحية بميناء الصيادين بولاية خصب، حيث نتج عنه وفاة شخص أوروبي وإصابة ١١ شخصًا من جنسيات مختلفة…
Read More » -
സൗദി അറേബ്യയില്‍ വാഹനാപകടം; അഞ്ച് മലയാളികൾക്ക് പരുക്ക്
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾക്ക് പരുക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു – മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവരുടെ പരിക്ക് നിസാരമാണ്.
Read More » -
യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിന്റെ നോട്ട് അടുത്തയാഴ്ച മുതല്‍
അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ആയിരം ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകള്‍ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. നേരത്തെ യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുറത്തിറക്കിയ പുതിയ നോട്ടാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്‍ട്രത്തെ പ്രാപ്‍തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം. ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ ഓര്‍മയാണ്. തൊട്ടുമുകളില്‍ യുഎഇയുടെ…
Read More » -
ശമ്പള വിതരണത്തിലെ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്‍ച; മൂവായിരത്തിലധികം സ്ഥാപനങ്ങൾക്കെതിരെ നടപടി
അബുദാബി: യുഎഇയില്‍ ശമ്പള വിതരണത്തിലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. യഥാസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഔദ്യോഗിക തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നു. യുഎഇയിലെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂ.പി.എസ്) വഴി ആയിരിക്കണം ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ടത്. യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇലക്ട്രോണിക് ഇന്‍സ്‍പെക്ഷനുകളും നേരിട്ടെത്തിയുള്ള പരിശോധനകളും അധികൃതര്‍ നടത്തുന്നുണ്ട്. 2022ല്‍ ആകെ 6.12 ലക്ഷം പരിശോധനകള്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയതായി മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇതില്‍ 12,000ല്‍ അധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. തൊഴിലുടമ പാലിക്കേണ്ട നിബന്ധനകളിലെ…
Read More » -
മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി വനിത
മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി വനിത. ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിലാണ് 38 വയസ്സുകാരിയായ ഹമേദ വിജയിച്ചത്. മെഡിക്കൽ കോഡിങ് ജോലി ചെയ്യുന്ന ഹമേദ നാല് മക്കളുടെ അമ്മയാണ്. അബുദാബിയിൽ കഴിഞ്ഞ മൂന്നു വർഷമായി താമസിക്കുന്ന ഹമേദ, മഹ്സൂസിൻറെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗ്യാരണ്ടീഡ് മില്യണയറുമാണ്. എട്ട് മാസം മുൻപാണ് സ്ഥിരമായി മഹ്സൂസ് കളിക്കാൻ ഹമേദ തീരുമാനിച്ചത്. കുട്ടിയുടെ ഫുട്ബോൾ മത്സരം കാണാൻ പോയതുകൊണ്ട് മഹ്സൂസിൻറെ നറുക്കെടുപ്പ് ഹമേദ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം മഹ്സൂസ് ടീം ഫോണിൽ വിളിച്ചപ്പോഴാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം ഹമേദ അറിഞ്ഞത്. ഞാൻ നറുക്കെടുപ്പുകളിൽ പങ്കെടുക്കാറില്ല, ഇതുവരെ ഒന്നും വിജയിച്ചിട്ടുമില്ല. ഇതൊരു വളരെ സന്തോഷം തന്ന സർപ്രൈസ് ആയിരുന്നു. ഒരു സ്വപ്നം സത്യമായതുപോലെ തോന്നുന്നു, എനിക്ക് ഇത് വിശ്വസിക്കാനെ വയ്യ – ഹമേദ പറയുന്നു. പണം എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ച് ഹമേദ ആലോചിക്കുകയാണ്. മെഡിസിൻ പഠിക്കാൻ…
Read More » -
സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്. നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഈദുൽ ഫിത്വ്ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.
Read More » -
കൈകാലുകള്‍ ഇരുമ്പ് ദണ്ഡിന് അടിച്ചൊടിച്ചു; സൗദിയില്‍ കവര്‍ച്ച ശ്രമത്തിനിടെ മലയാളിക്ക് ഗുരുതര പരുക്ക്
റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പട്ടം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ആറുപേരടങ്ങിയ കവര്‍ച്ചാ സംഘമാണ് ബിനുവിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അല്‍ മാസ് റസ്റ്ററന്റിന് പിന്നിലായിരുന്നു സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി മര്‍ദ്ദിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ബിനു. ബിനുവിന്റെ കൈകാലുകള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സംഘം അടിച്ചൊടിച്ചു. പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു. ഇരുകാലുകള്‍ക്കും ഗുരുതരമായ പരുക്ക് പറ്റി കഴിയുകയാണ് ബിനു ഇപ്പോള്‍. രണ്ട് കാലിലും പ്ലാസ്റ്ററിട്ട് മുറിയില്‍ കഴിയുകയാണ് ഇപ്പോള്‍. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ പോലും ഇദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. സുമനസ്സുകളുടെ സഹായം തേടുകയാണ് ബിനു ഇപ്പോള്‍. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ബിനു.
Read More » -
റെജി തോമസിന് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: ദീര്‍ഘകാല പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന ഓട്ടീസ് കമ്പനി ജീവനക്കാരനും കുവൈറ്റ് ലിബറേഷന്‍ ടൗവ്വറിലെ സീനിയര്‍ ടെക്‌നീഷ്യനും പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയുമായ റെജി തോമസിനു സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സലിം രാജ്, സുനില്‍ കുമാര്‍, സലില്‍ വര്‍മ്മ, സജി മാത്യൂ, ലിജേഷ് എന്നിവര്‍ സംസാരിച്ചു. റെജി തോമസ് മറുപടി പ്രസംഗം നടത്തി. സലിം രാജ് ഉപഹാരം കൈമാറി.
Read More » -
ഫോക്കസ് വാര്‍ഷിക സമ്മേളനം സമാപിച്ചു
കുവൈറ്റ് സിറ്റി: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് ) കുവൈറ്റ് പതിനെഴാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷം വാഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാര്‍ സ്വാഗതം ആശംസിച്ചു. ജോ. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് വാഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ഒ. കോശി സാമ്പത്തിക റിപ്പോര്‍ട്ടും, വെല്‍ഫെയര്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും, ഓഡിറ്റേഴ്‌സായ രാജീവ് സി.ആര്‍, സജിമോന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു യൂണിറ്റ് ചര്‍ച്ചയില്‍ ബിജൂ കുര്യന്‍, നിയാസ് ഷാഫി, സൂരജ്, ഷാജൂ എം ജോസ്, വിമല്‍ കുമാര്‍,സുനില്‍കുമാര്‍, കെ. രതീശന്‍, സാജന്‍ ഫിലിപ്പ്, ശ്രീകുമാര്‍, സന്തോഷ് കുമാര്‍, ഷാഹിന്‍, അഷറഫ്, ജിജി കെ. ജോര്‍ജ്, റോയ് എബ്രഹാം, അരുണ്‍ ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു. പുതിയ യൂണിറ്റ് ഭാരവഹികളെ ഓഡിറ്റേഴ്‌സ് സമ്മേളനത്തിന് പരിചയപ്പെടുത്തി.…
Read More »